ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്റെ മറുപേര്; കൂത്തുപറമ്പ് രക്തസാക്ഷിദിനം.28 ആണ്ടുകൾക്കിപ്പുറവും കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനും ദീപ്തമായ ആവേശമാണ്…ഓരോ വിപ്ലവകാരിക്കും.

ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്റെ മറുപേര്; കൂത്തുപറമ്പ് രക്തസാക്ഷിദിനം.28 ആണ്ടുകൾക്കിപ്പുറവും കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനും ദീപ്തമായ ആവേശമാണ്…ഓരോ വിപ്ലവകാരിക്കും.

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ രക്തസാക്ഷ്യത്വത്തിന് ഇന്ന് 28 വയസ്സ്.യുവജന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബര്‍ 25.നിരായുധരായ സമരക്കാര്‍ക്ക് നേരെ നേര്‍ക്കുനേര്‍ പോലീസ് വെടി ഉതിര്‍ത്തപ്പോള്‍ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓര്‍മ്മിപ്പിച്ചാണ് ഓരോ നവംബര്‍ 25 ഉം കടന്ന് പോകുന്നത്.ഇന്ത്യന്‍ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്‌നിയാണ് കൂത്തുപറമ്പ്. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവര്‍ ജീവന്‍ നല്‍കിയത്. കൂത്തുപറമ്പ് ചുവന്ന 1994 നവംബര്‍ 25ന് വെടിയേറ്റ് വീണവരില്‍ സഖാവ് പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു. രാജ്യമൊട്ടുക്ക് നടക്കുന്ന യുവജന പോരാട്ടങ്ങളില്‍ ഇന്നും ഊര്‍ജ്ജമാണ് കൂത്തുപറമ്പ്.അനീതിക്കും അസമത്വത്തിനും എതിരെ പോരടിക്കുന്ന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികള്‍.

കൂത്തുപറമ്പ് പോരാട്ടത്തിന് 28 വർഷം പൂർത്തിയാകുകയാണ്. 1994 നവംബർ 25നാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ നിരായുധരായ ജനക്കൂട്ടത്തിനു നേരെ എല്ലാ നിയമവും ലംഘിച്ച് പൊലീസ്‌ വെടിയുതിർത്തത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ഭരണം വിദ്യാഭ്യാസരംഗത്ത് നടപ്പാക്കാൻ ശ്രമിച്ച നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യത്തുതന്നെ നടന്ന ശ്രദ്ധേയമായ സമരങ്ങളിലൊന്നായിരുന്നു അഞ്ചു പേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച കൂത്തുപറമ്പ് സമരം. കോൺഗ്രസിന്റേതിന് സമാനമായ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ കൂടുതൽ തീവ്രമായി നടപ്പാക്കുന്ന ബിജെപി രാജ്യം ഭരിക്കുന്ന പശ്ചാത്തലത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ രാഷ്ട്രീയപ്രസക്തി ഏറെയാണ്. ലോകത്ത് നവലിബറൽ നയങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം ജനങ്ങൾ തെരുവിൽ ഇറങ്ങിയിട്ടുണ്ട്. അത്തരം സമരങ്ങളുടെ ചരിത്രത്തിൽ ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേത്. അതുകൊണ്ട് കൂത്തുപറമ്പ് സ്ഥലനാമം മാത്രമല്ല. ചരിത്രത്തിൽ പോരാട്ടത്തിന്റെ പര്യായപദംകൂടിയാണ്.

കൂട്ടക്കുരുതി
വിദ്യാഭ്യാസം അടക്കമുള്ള സേവനമേഖലകളിൽനിന്ന് സർക്കാർപിൻവാങ്ങി അത്തരം മേഖലകൾ പൂർണമായും സ്വകാര്യവൽക്കരിക്കണമെന്ന നിലപാടാണ് നവലിബറൽ സാമ്പത്തിക നയത്തിന്റെ ഭാഗമായി 1990കളിൽ രാജ്യത്തെ കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്. ഈ നയം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കാനാണ് തൊണ്ണൂറുകളുടെ ആദ്യപകുതി കേരളം ഭരിച്ചിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരും ശ്രമിച്ചത്. ഇത് അഴിമതിയും വിദ്യാഭ്യാസക്കച്ചവടവും പ്രോത്സാഹിപ്പിച്ചു. ഇതിനിടയിൽ പരിയാരം മെഡിക്കൽകോളേജ് സ്വകാര്യസ്വത്താക്കാൻ നീക്കം നടക്കുകയും കണ്ണൂർ ജില്ലാ ബാങ്ക് നിയമനം സംബന്ധിച്ച് അഴിമതിക്കഥകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ കേരളമാകെ വിദ്യാർഥി– –യുവജന പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമരത്തിന്റെ ഭാഗമായി മന്ത്രിമാരെ കരിങ്കൊടികാണിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്യുകയുണ്ടായി. ആ ഘട്ടത്തിലാണ് 1994 നവംബർ 25ന്‌ കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ സഹകരണമന്ത്രി എം വി രാഘവൻ എത്തുന്നത്. സ്വാഭാവികമായും ശക്തമായ വിദ്യാർഥി– –യുവജന പ്രതിഷേധം ഉണ്ടായി. നിരായുധരായ ജനക്കൂട്ടത്തിനു നേരെയാണ്‌ എല്ലാ നിയമവും ലംഘിച്ച് പൊലീസ്‌ വെടിയുതിർത്തത്.

ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകരും നേതാക്കളുമായ രാജീവൻ, റോഷൻ, ബാബു, ഷിബുലാൽ, മധു എന്നീ അഞ്ചു പോരാളികൾ വെടിവയ്‌പിൽ രക്‌തസാക്ഷികളായി. സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ പുഷ്പൻ നട്ടെല്ലിന് വെടിയേറ്റ് 28 വർഷമായി കിടപ്പിലാണ്. കൂടാതെ, നിരവധി യുവജനങ്ങൾക്കും വിദ്യാർഥികൾക്കും വെടിവയ്‌പിലും ലാത്തിച്ചാർജിലും ഭീകരമായി പരിക്കേറ്റു. കേരളത്തിൽ ഒരു സർക്കാരും ഇത്രയും മനുഷ്യത്വരഹിതമായി ഒരു ജനകീയ സമരത്തെയും നേരിട്ടിട്ടില്ല. അധികാരത്തിന്റെ ലഹരി കോൺഗ്രസുകാരുടെ സമനില ഏതളവിൽവരെ തെറ്റിക്കും എന്നതിന് കൂത്തുപറമ്പിലെ വെടിവയ്‌പിനോളം വേറൊരു ഉദാഹരണമില്ല.