പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം.ഗ്രാമത്തിന്റെ പ്രത്യേകത അറിയുമോ?കുറുന്തോട്ടി വിറ്റ് വർഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഗ്രാമമെന്ന പ്രത്യേകതയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്.കുറുന്തോട്ടിയെന്നാൽ കുണ്ടാരപാളയമെന്ന് നിസ്സംശയം പറയാം.

ആയുർവ്വേദ മരുന്നുകളുടെ മഹത്ത്വത്തെക്കുറിച്ചു പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു ഗ്രാമമുണ്ട്. പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം. ഇവിടത്തെ മുന്നൂറോളം കുടുംബങ്ങളാണ് സംസ്ഥാനത്തെ പ്രമുഖ ആയൂവേദശാലകൾക്ക് പച്ചമരുന്നുകൾ എത്തിക്കുന്നത്. സർക്കാർ സ്ഥാപനമായ ഔഷധിക്കുപുറമേ, കോട്ടയ്ക്കൽ, ശ്രീധരി, തൈക്കാട്ട്, കണ്ടംകുളത്തി തുടങ്ങിയ ഔഷധശാലകളിലേക്കും ആവശ്യമായ പച്ചമരുന്നിന്റെ പകുതിയിലേറെയും നൽകുന്നത് കുണ്ടരാംപാളയത്തുള്ളവരാണ്. സൂര്യോദയത്തിനുമുമ്പേ തുടങ്ങും പച്ചമരുന്ന് തേടിയുള്ള യാത്ര. അന്തിമയങ്ങുമ്പോഴേക്കും ഒരു ലോഡ് പച്ചമരുന്നുമായി തിരിച്ചെത്തും. മലയോരപ്രദേശമാകെ ചുറ്റിയും ഉൾക്കാടുകയറിയും ശേഖരിക്കുന്ന പച്ചമരുന്നുകൾ വാങ്ങാൻ ഏഴു സംഭരണശാലകളുണ്ട്. പ്രതിദിനം 700 മുതൽ 1000 രൂപ വരെ ഓരോരുത്തർക്കും ലഭിക്കും. […]

കോവളത്ത് തിരമാലകൾക്ക് പകൽ പച്ച, രാത്രി നീലയും, ചുവപ്പും;ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്.

കോവളത്ത് ആൽഗൽ ബ്ലൂം പ്രതിഭാസം. തിരമാലകൾ പകൽ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ കാണപ്പെട്ടു. ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്. നോക്ടി ലൂക്കാ എന്ന ആൽഗെയുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല- അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ച നിറത്തിൽ കാണപ്പെട്ടത്. രാത്രിയിൽ നീലയും ഇടയ്ക്ക് ചുവപ്പ്, ഓറഞ്ച് നിറങ്ങൡും ഇവ കാണപ്പെട്ടു. കടലിലെ മീനുകളെ നശിപ്പിക്കാൻ ശേഷിയുള്ള നോക്ടി ലൂക്കാ […]

ഇന്ത്യയെ അടുത്തറിയാൻ സഞ്ചാരികളെ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ;ഒരു യാത്രികനെ സംബന്ധിച്ചടത്തോളം ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഇവിടുത്തെ സുന്ദരമായ റെയില്‍ യാത്രകളാണ് എന്ന സന്ദേശമുയർത്തി ലോകപൈതൃക പദവിയുള്ള അതിമനോഹരമായ ഇന്ത്യന്‍ റെയില്‍വേ സൈറ്റുകള്‍ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടുകൾ ആവിഷ്‌ക്കരിച്ച് റെയിൽവേ…

ലോകത്തിലെ തന്നെ സുന്ദരവും വൈിധ്യവുമാര്‍ന്ന ഭൂപ്രകൃതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. നിബിഡ വനങ്ങളും, പര്‍വ്വത ശൃംഗങ്ങളും, മരുഭൂമിയും, സമതലങ്ങളും, പുഴയും കായലും സമുദ്രവും, ചരിത്രയിടങ്ങളും, നിര്‍മ്മിതികളും, വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭാഷകളും ഭക്ഷണങ്ങളും എന്നിങ്ങനെ ഓരു സഞ്ചാരിയെ ആവേശംക്കൊള്ളിക്കുന്നതിലുമേറെയുള്ള പ്രദേശങ്ങളാല്‍ നമ്മുടെ രാജ്യം സമ്പന്നമാണ്. ഒരു യാത്രികനെ സംബന്ധിച്ചടത്തോളം ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഇവിടുത്തെ സുന്ദരമായ റെയില്‍ യാത്രകളാണ്. ഇന്ത്യന്‍ റെയില്‍വേ ഏറേക്കുറെ രാജ്യത്തിന്റെ എല്ലാം പ്രദേശങ്ങളിലും എത്തിച്ചേരുന്നുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ഏറ്റവും താങ്ങാനാവുന്ന ഗതാഗത മാര്‍ഗ്ഗമാണ് ട്രെയിനുകള്‍. അതിനാല്‍ തന്നെ സഞ്ചാരികളുടെ […]

ഇവൻ കബാലി ഡാ…ഒറ്റയാന്‍ ‘കബാലി’ സ്വകാര്യ ബസ് പിന്നോട്ടോടിച്ചത് 8 കിമീ; രാത്രി കെഎസ്ആര്‍ടിസിയും തടഞ്ഞു.

രാവിലെ സ്വകാര്യ ബസിനേയും രാത്രി കെഎസ്ആർടിസിയേയും പിന്നോട്ടെടുപ്പിച്ച് ഒറ്റയാൻ കബാലി. മുന്നിലേക്കു പാഞ്ഞടുത്ത കബാലിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ സ്വകാര്യ ബസ് ഡ്രൈവർ ബസ് 8 കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്. ചാലക്കുടി – വാൽപാറ പാതയിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതൽ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാൻ ആനക്കയം ഭാഗത്തെത്തിയപ്പോൾ കാട്ടിലേക്കു കടന്നു. […]

ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതി;യുപിഐ ആക്ടിവേറ്റ് ചെയ്യാൻ ഇനി ആധാർ നമ്പർ മതിയാകും എന്ന സവിശേഷത ഫോൺ പേയ്ക്ക് സ്വന്തം,ഇതാദ്യമായിട്ടാണ് ഒരു തേർഡ് പാർട്ടി പേയ്മെന്റ് പ്ലാറ്റ്ഫോം ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ജനപ്രിയ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതിയാകും. യുപിഐ ആക്ടിവേഷൻ ആധാർ കാർഡ് വഴിയും സാധ്യമാകുന്ന പുതിയ ഫീച്ചർ ഫോൺപേ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഇതാദ്യമായിട്ടാണ് ഒരു തേർഡ് പാർട്ടി പേയ്മെന്റ് പ്ലാറ്റ്ഫോം ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ മാത്രമേ ഫോൺപേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ ഇ-കെവൈസി സംവിധാനം ആധാർ കാർഡിലൂടെയും നടത്താൻ സാധിക്കുമെന്ന് ഫോൺപേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷൻ […]

ആ കുഞ്ഞ് ഇതാ ഇവിടെയുണ്ട്; സ്വാഗതം ‘വിനിസ് മബന്‍സാഗ്’- ലോക ജനസംഖ്യ 800 കോടി തൊട്ടു.മനിലയിലെ ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.29ന് ടോണ്ടോയിലെ ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന എന്ന പെണ്‍കുഞ്ഞിനെയാണ് 800 കോടി തൊട്ടതായി പ്രതീകാത്മകമായി കണക്കാക്കുന്നത്.

ലോക ജനസംഖ്യ 800 കോടി തൊട്ടത് ഫിലിപ്പീന്‍സിലെ മനിലയില്‍. മനിലയിലെ ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.29ന് ടോണ്ടോയിലെ ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന എന്ന പെണ്‍കുഞ്ഞിനെയാണ് 800 കോടി തൊട്ടതായി പ്രതീകാത്മകമായി കണക്കാക്കുന്നത്. കുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് കമ്മീഷന്‍ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കിട്ടു. ലോക ജനസംഖ്യ 800 കോടി എന്ന നാഴികക്കല്ലില്‍ എത്തിയതായും ടോണ്ടോയില്‍ […]

പ്രണയത്തിനും വിവാഹത്തിനും എന്ത് പ്രായം?മൂന്ന് പതിറ്റാണ്ടിന് ശേഷം സ്‌കൂള്‍ ഗെറ്റ് ടുഗെതര്‍; പിന്നാലെ സുമതിയും ഹരിദാസനും ജീവിതപങ്കാളികളായി.

മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള സഹപാഠികളുടെ ഒത്തുചേരലിലൂടെ പുതുജീവിതത്തിലേക്ക് കടന്ന് രണ്ടുപേര്‍. തൃശൂര്‍ കുന്നംകുളം മരത്തന്‍കോട് സ്‌കൂളിലെ സഹപാഠികളായിരുന്ന സുമതിയും ഹരിദാസനുമാണ് ഇന്നലെ വിവാഹിതരായത്. 86, 87 കാലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരെയും ഒന്നിപ്പിച്ചത് സഹപാഠികള്‍ തന്നെ. 1986ല്‍ മരത്തന്‍കോട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു സുമതിയും ഹരിദാസനും. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ക്ലാസില്‍ പഠിച്ച സഹപാഠികള്‍ ഈയടുത്താണ് ഗെറ്റ് ടുഗെതറിന് ഒത്തുചേര്‍ന്നത്. ഇവിടെ വച്ചാണ് കൂടെ പഠിച്ച രണ്ടുപേര്‍ മാത്രം ഇപ്പോഴും അവിവാഹിതരായി തുടരുന്നത് കൂട്ടുകാരറിഞ്ഞത്. പിന്നെ അതൊരു കല്യാണാലോചനയായി. ആദ്യം സുമതിക്കും ഹരിദാസനും സമ്മതമുണ്ടായിരുന്നില്ല. […]

ശ്രീനാരായണഗുരു-രവീന്ദ്രനാഥ ടാഗോര്‍ കൂടിക്കാഴ്ച; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് 100 വര്‍ഷം.വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം.

യുഗപുരുഷന്‍ ശ്രീനാരായണഗുരുവും, മഹാകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ട് ഇന്ന് നൂറ് വര്‍ഷം തികയുന്നു. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാന്‍ ദൈവത്തെ മനുഷ്യനില്‍ കണ്ടു എന്നായിരുന്നു മഹാകവിയുടെ മറുപടി. 1922 നവംബര്‍ 15. അന്നായിരുന്നു ആ ചരിത്ര നിമിഷം. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയായിരുന്ന മഹാകവി രവീന്ദ്രനാഥ ടാഗോര്‍ തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരം കേരളത്തിലേക്ക് എത്തി. ഡോക്ടര്‍ പല്‍പ്പു ക്ഷണിച്ചതനുസരിച്ച് അദ്ദേഹം നവംബര്‍ 15ന് ഉച്ചയ്ക്ക് ശിവഗിരിയിലേക്ക് […]

കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി; ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്.

ആചാരവിശുദ്ധിയും പ്രാർഥനാപുണ്യവുമായി കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി. ഉത്സവനാഥനായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളുടെയും രഥങ്ങളാണ് ആദ്യദിനം രഥവീഥിയിലെത്തിയത്. രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് രഥാരോഹണം നടന്നത്. വൈകീട്ട് നാലിന് രഥപ്രയാണവും നടക്കും. ചൊവ്വാഴ്ച രണ്ടാംതേരും ബുധനാഴ്ച മൂന്നാംതേരും അന്നുവൈകീട്ട് ദേവരഥസംഗമവും നടക്കും. കാശിയിൽ പാതിയുടെ അഗ്രഹാര വീഥികളിലൂടെ ദേശഥങ്ങൾ പ്രയാണം തുടങ്ങി. ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്. രഥാരോഹണശേഷം രഥം കിഴക്കുദിശയിലേക്ക് മുഹൂർത്തത്തിനായി നീക്കിനിർത്തിയാണ് രാവിലെത്തെ ചടങ്ങ് അവസാനിച്ചത്. കുണ്ടമ്പലത്തിനുമുന്നിൽനിന്ന് മന്തക്കര മഹാഗണപതിക്ഷേത്രത്തിനുമുന്നിലെത്തി […]

കഴിഞ്ഞ ദിവസം മലപ്പുറത്തെ പത്തപ്പിരിയം വായനശാലയുടെ ഓഡിറ്റോറിയം ആകാശനീലയും വെള്ളയും ചേർന്ന അർജന്റീന കടലായി.അർജന്റീന ‘മയ’ത്തിൽ ഒരു വിവാഹച്ചടങ്ങ്; ഭക്ഷണഹാളിൽ ‘മെസ്സി’മയം.വിവാഹ ദിവസം സുഹൃത്തുക്കളെല്ലാം എത്തിയത് വെള്ളയും നീലയും കലർന്ന അർജന്റീനയുടെ ജഴ്‌സി അണിഞ്ഞ്,മഞ്ചേരി കാരക്കുന്ന് ചീനിക്കലിലെ പാലപ്പെട്ടി ഷബീബിന്റെ വിവാഹ വേദിയാണ് റൊസാരിയി തെരുവിന്റെ മിശിഹായുടെ അപരന്മാരാൽ നിറഞ്ഞത്;കടുത്ത അർജന്റീന ആരാധകരാണ് ഷബീബും സുഹൃത്തുക്കളും.

അര്‍ജന്റീന ‘മയ’ത്തില്‍ മലപ്പുറത്തൊരു വിവാഹച്ചടങ്ങ്. ഭക്ഷണഹാളില്‍ ‘മെസ്സി’മയവും. ലോകക്കപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കെ മലപ്പുറം പത്തപ്പിരിയം വായനശാലയിലെ ഓഡിറ്റോറിയത്തില്‍ നടന്ന കടുത്ത അര്‍ജന്റീന ആരാധകനായ പാലപ്പെട്ടി ഷബീബിന്റെ വിവാഹച്ചടങ്ങാണ് ലോകകപ്പ് മത്സരവേദിയെ അനുസ്മരിക്കും വിധത്തില്‍ അര്‍ജന്റീന ആരാധകര്‍ ആഘോഷമാക്കിയത്. മഞ്ചേരി കാരക്കുന്ന് ചീനിക്കലിലെ പാലപ്പെട്ടി ഷബീബിന്റെ സുഹൃത്തുക്കളും കടുത്ത അര്‍ജന്റീന ആരാധകരാണ്. ഇതിനാല്‍ തന്നെ വിവാഹ തിയ്യതി പ്രഖ്യാപിച്ചതോടെ ഇവര്‍ ഇതൊരു ആഘോഷമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ദിവസം സുഹൃത്തുക്കളെല്ലാം എത്തിയത് വെള്ളയും നീലയും കലര്‍ന്ന അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞായിരുന്നു. ഇതോടെ പത്തപ്പിരിയം വായനശാലയിലെ ഓഡിറ്റോറിയം […]