പ്രണയത്തിനും വിവാഹത്തിനും എന്ത് പ്രായം?മൂന്ന് പതിറ്റാണ്ടിന് ശേഷം സ്‌കൂള്‍ ഗെറ്റ് ടുഗെതര്‍; പിന്നാലെ സുമതിയും ഹരിദാസനും ജീവിതപങ്കാളികളായി.

മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള സഹപാഠികളുടെ ഒത്തുചേരലിലൂടെ പുതുജീവിതത്തിലേക്ക് കടന്ന് രണ്ടുപേര്‍. തൃശൂര്‍ കുന്നംകുളം മരത്തന്‍കോട് സ്‌കൂളിലെ സഹപാഠികളായിരുന്ന സുമതിയും ഹരിദാസനുമാണ് ഇന്നലെ വിവാഹിതരായത്. 86, 87 കാലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരെയും ഒന്നിപ്പിച്ചത് സഹപാഠികള്‍ തന്നെ. 1986ല്‍ മരത്തന്‍കോട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു സുമതിയും ഹരിദാസനും. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ക്ലാസില്‍ പഠിച്ച സഹപാഠികള്‍ ഈയടുത്താണ് ഗെറ്റ് ടുഗെതറിന് ഒത്തുചേര്‍ന്നത്. ഇവിടെ വച്ചാണ് കൂടെ പഠിച്ച രണ്ടുപേര്‍ മാത്രം ഇപ്പോഴും അവിവാഹിതരായി തുടരുന്നത് കൂട്ടുകാരറിഞ്ഞത്. പിന്നെ അതൊരു കല്യാണാലോചനയായി. ആദ്യം സുമതിക്കും ഹരിദാസനും സമ്മതമുണ്ടായിരുന്നില്ല. […]

ശ്രീനാരായണഗുരു-രവീന്ദ്രനാഥ ടാഗോര്‍ കൂടിക്കാഴ്ച; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് 100 വര്‍ഷം.വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം.

യുഗപുരുഷന്‍ ശ്രീനാരായണഗുരുവും, മഹാകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ട് ഇന്ന് നൂറ് വര്‍ഷം തികയുന്നു. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാന്‍ ദൈവത്തെ മനുഷ്യനില്‍ കണ്ടു എന്നായിരുന്നു മഹാകവിയുടെ മറുപടി. 1922 നവംബര്‍ 15. അന്നായിരുന്നു ആ ചരിത്ര നിമിഷം. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയായിരുന്ന മഹാകവി രവീന്ദ്രനാഥ ടാഗോര്‍ തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരം കേരളത്തിലേക്ക് എത്തി. ഡോക്ടര്‍ പല്‍പ്പു ക്ഷണിച്ചതനുസരിച്ച് അദ്ദേഹം നവംബര്‍ 15ന് ഉച്ചയ്ക്ക് ശിവഗിരിയിലേക്ക് […]

കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി; ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്.

ആചാരവിശുദ്ധിയും പ്രാർഥനാപുണ്യവുമായി കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി. ഉത്സവനാഥനായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളുടെയും രഥങ്ങളാണ് ആദ്യദിനം രഥവീഥിയിലെത്തിയത്. രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് രഥാരോഹണം നടന്നത്. വൈകീട്ട് നാലിന് രഥപ്രയാണവും നടക്കും. ചൊവ്വാഴ്ച രണ്ടാംതേരും ബുധനാഴ്ച മൂന്നാംതേരും അന്നുവൈകീട്ട് ദേവരഥസംഗമവും നടക്കും. കാശിയിൽ പാതിയുടെ അഗ്രഹാര വീഥികളിലൂടെ ദേശഥങ്ങൾ പ്രയാണം തുടങ്ങി. ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്. രഥാരോഹണശേഷം രഥം കിഴക്കുദിശയിലേക്ക് മുഹൂർത്തത്തിനായി നീക്കിനിർത്തിയാണ് രാവിലെത്തെ ചടങ്ങ് അവസാനിച്ചത്. കുണ്ടമ്പലത്തിനുമുന്നിൽനിന്ന് മന്തക്കര മഹാഗണപതിക്ഷേത്രത്തിനുമുന്നിലെത്തി […]

കഴിഞ്ഞ ദിവസം മലപ്പുറത്തെ പത്തപ്പിരിയം വായനശാലയുടെ ഓഡിറ്റോറിയം ആകാശനീലയും വെള്ളയും ചേർന്ന അർജന്റീന കടലായി.അർജന്റീന ‘മയ’ത്തിൽ ഒരു വിവാഹച്ചടങ്ങ്; ഭക്ഷണഹാളിൽ ‘മെസ്സി’മയം.വിവാഹ ദിവസം സുഹൃത്തുക്കളെല്ലാം എത്തിയത് വെള്ളയും നീലയും കലർന്ന അർജന്റീനയുടെ ജഴ്‌സി അണിഞ്ഞ്,മഞ്ചേരി കാരക്കുന്ന് ചീനിക്കലിലെ പാലപ്പെട്ടി ഷബീബിന്റെ വിവാഹ വേദിയാണ് റൊസാരിയി തെരുവിന്റെ മിശിഹായുടെ അപരന്മാരാൽ നിറഞ്ഞത്;കടുത്ത അർജന്റീന ആരാധകരാണ് ഷബീബും സുഹൃത്തുക്കളും.

അര്‍ജന്റീന ‘മയ’ത്തില്‍ മലപ്പുറത്തൊരു വിവാഹച്ചടങ്ങ്. ഭക്ഷണഹാളില്‍ ‘മെസ്സി’മയവും. ലോകക്കപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കെ മലപ്പുറം പത്തപ്പിരിയം വായനശാലയിലെ ഓഡിറ്റോറിയത്തില്‍ നടന്ന കടുത്ത അര്‍ജന്റീന ആരാധകനായ പാലപ്പെട്ടി ഷബീബിന്റെ വിവാഹച്ചടങ്ങാണ് ലോകകപ്പ് മത്സരവേദിയെ അനുസ്മരിക്കും വിധത്തില്‍ അര്‍ജന്റീന ആരാധകര്‍ ആഘോഷമാക്കിയത്. മഞ്ചേരി കാരക്കുന്ന് ചീനിക്കലിലെ പാലപ്പെട്ടി ഷബീബിന്റെ സുഹൃത്തുക്കളും കടുത്ത അര്‍ജന്റീന ആരാധകരാണ്. ഇതിനാല്‍ തന്നെ വിവാഹ തിയ്യതി പ്രഖ്യാപിച്ചതോടെ ഇവര്‍ ഇതൊരു ആഘോഷമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ദിവസം സുഹൃത്തുക്കളെല്ലാം എത്തിയത് വെള്ളയും നീലയും കലര്‍ന്ന അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞായിരുന്നു. ഇതോടെ പത്തപ്പിരിയം വായനശാലയിലെ ഓഡിറ്റോറിയം […]

എം.വി. രാഘവൻ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം;അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത വിപ്ലവ വീര്യം ഇന്നും കെടാതെ ഓർമയിൽ പ്രോജ്വലിക്കുമ്പോൾ ചിന്താ സരണികളിൽ തീ പടർത്തിയ സംഭവങ്ങളും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ബാക്കിപത്രമാകുന്നു….

ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന എം.വി.ആർ എന്ന എം.വി. രാഘവന്റെ എട്ടാം ഓർമദിനമാണിന്ന്. രാഷ്ട്രീയമായി എതിർത്തിരുന്നവർ പോലും എം വി ആറിന്‍റെ നേതൃ പ്രതിഭയെ അംഗീകരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. കുറിക്കുകൊള്ളുന്ന പ്രസംഗവും അപാരമായ സംഘാടന പാടവുമാണ് എം.വി.ആറിനെ ജനകീയനാക്കിയത്. പതിനാറാം വയസിൽ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച എംവിആർ എഴുപതുകളിലെ തൊഴിലാളിവർഗ്ഗരാഷ്ട്രീയം കെട്ടിപ്പടുത്തു. സി.പി.ഐ.എം, മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത് എം.വി.ആർ ജില്ലാസെക്രട്ടറിയായിരുന്ന കാലത്താണ്. കണ്ണൂരിൽ നക്‌സൽ പ്രസ്ഥാനത്തിന് ഏറെ പ്രവർത്തകർ ഉണ്ടാവാതെ പോയതും എം.വി.ആറിന്റെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നടപടികൾകൊണ്ടായിരുന്നു. കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള […]

‘ആ പരിഹാസവും വിമര്‍ശനവും പൊറുക്കാനാവാത്ത തെറ്റ്’; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ ശൈലജ; അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് കെ കെ ശൈലജ; പ്രതികരണം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

പൊതുപരിപാടിയിൽ കുഞ്ഞുമായി എത്തിയതിന്റെ പേരിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർക്ക് നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. പിഞ്ചുകുഞ്ഞുമായി പരിപാടിയിൽ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് കെ കെ ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുന്നതെന്ന് ശെെലജ ടീച്ചർ ചോദിക്കുന്നു. സ്ത്രീകൾ പൊതുപ്രവർത്തനത്തിന് പോകുമ്പോൾ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും […]

മെസ്സി നെയ്മർ റൊണാൾഡോ…ലോക ഫുട്ബോളിലെ ഇതിഹാസങ്ങൾ പറന്നിറങ്ങി;കോഴിക്കോട്ടെ പുള്ളാവൂർ ലോക ശ്രദ്ധയിലേക്ക്,ഫാൻ ഫൈറ്റ് ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും.പുള്ളാവൂരിന്റെ ഫുട്ബോൾ ആവേശം അതിന്റെ ഉച്ചസ്ഥായിയിൽ….

മെസിയുടെയും നെയ്മറിൻ്റെയും കൂറ്റന്‍ കട്ടൗട്ടുകളാല്‍ വൈറലായി മാറിയ പുള്ളാവൂരിലെ ചെറുപുഴയില്‍ ആവേശത്തിരയിളക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പ്രദേശത്തെ പോര്‍ച്ചുഗല്‍ ഫാന്‍സിൻ്റെ നേതൃത്വത്തില്‍ ഇന്നലെ സന്ധ്യയോടെയാണ് റൊണാള്‍ഡോയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. തിമര്‍ത്തുപെയ്ത മഴയ്ക്കിടയിലും ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ കട്ടൗട്ട് ഉയര്‍ത്തിക്കൊണ്ടുവന്നു മെസിക്കും നെയ്മറിനും സമീപത്തായി ഉറപ്പിച്ചത്. ഓളപ്പരപ്പില്‍ മൂന്നു താരങ്ങളും ഇടംപിടിച്ചതോടെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ആവേശം ഉച്ചസ്ഥായിയിലായിട്ടുണ്ട്. സ്ഥലം എംഎല്‍എയായ പി ടി എ റഹീം മൂന്ന് കട്ടൗട്ടുകളുടെയും ചിത്രം രാത്രിയോടെ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചു. “മൂന്നാമനും ഇറങ്ങി, നമ്മുടെ പുള്ളാവൂര്‍, മീനുകളൊക്കെ ആ സൈഡിലൂടെ […]

ന്യൂ ജെൻ കാലത്ത് റൈഡുകൾക്ക് പ്രധാന സ്ഥാനമാണ് യുവ തലമുറ നൽകുന്നത്;അപ്പോൾ ഒരു കല്യാണം കഴിക്കാനും ഒരു റൈഡ് പോയാലോ?’റൈഡ് ടു മാര്യേജ്’, കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളില്‍ വരന്‍; വേറിട്ട കല്യാണത്തിന്റെ കൗതുകത്തിൽ ഗുരുവായൂർ.

വരൻ കല്യാണത്തിന് മണ്ഡപത്തില്‍ എത്തിയതും തിരിച്ചുപോയതും സൈക്കിളില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന കല്യാണമാണ് വരന്റെ വേറിട്ട യാത്ര കൊണ്ട് വ്യത്യസ്തമായത്. ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തില്‍ പ്രണയിനിയെയാണ് വരന്‍ താലി ചാര്‍ത്തിയത്. തുടര്‍ന്ന് സ്വദേശമായ കോയമ്പത്തൂര്‍ക്ക് 5 കൂട്ടുകാര്‍ക്ക് ഒപ്പം സൈക്കിളില്‍ യാത്ര തിരിച്ചു. വധുവും സംഘവും വരന്‍ എത്തുന്ന സമയം കണക്കാക്കി സാവധാനം കോയമ്പത്തൂര്‍ക്ക് പോയി. ‘റൈഡ് ടു മാര്യേജ്’ എന്നാണ് സൈക്കിള്‍ യാത്രയ്ക്ക് നല്‍കിയ പേര്. അഹമ്മദാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ശിവസൂര്യനും അഞ്ജനയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കോയമ്പത്തൂര്‍ തൊണ്ടമുത്തൂര്‍ […]

വാച്ച് യുവർ നെയ്‌ബർ എന്ന പേരിൽ പദ്ധതികൾ ഇല്ല,​ നടപ്പാക്കുന്നത് മറ്റൊന്ന്,​ വിശദമാക്കി പൊലീസ്.കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ നിലവിൽ പദ്ധതികൾ ഇല്ലെന്ന് വ്യക്തമാക്കി പൊലീസ് വകുപ്പ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നത് വഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യൽ മീഡിയ കാമ്പെയിനാണ് സേ ഹലോ ടു യുവർ നെയ്ബർ എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം. ഗരങ്ങളിലെ അപ്പാർട്ട്‌മെന്റ് […]

മ്യൂസിയം കേസ് പ്രതിയുടെ രേഖാചിത്രത്തിന് മെസ്സിയുടേയും ഹാഷ്മിയുടേയും ഛായ; രൂപരേഖ വരച്ചത് ഈ പൊലീസുകാരൻ

മ്യൂസിയം അതിക്രമക്കേസിൽ നിർണായകമായ പ്രതിയുടെ രൂപരേഖ ഉണ്ടാക്കിയ തമാശ ചെറുതൊന്നുമല്ല. മെസ്സിയുടെയും ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്റേയും മറ്റ് പല പ്രമുഖരുടെയും മുഖവുമായി രൂപരേഖയ്ക്ക് സാമ്യമുണ്ടല്ലോ എന്ന ചോദ്യവും ട്രോളുകളുമായിരുന്നു സാമുഹ്യമാധ്യമങ്ങൾ നിറയെ. പരിഹാസത്തിനിരയായ രൂപരേഖ വരച്ചത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാറാണ്. ഈ തമാശകളെല്ലാം ആസ്വദിക്കുകയാണ് രൂപരേഖ തയ്യാറാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാർ. 20 മിനിറ്റെടുത്താണ് രൂപരേഖ അജിത്കുമാർ വരച്ചെടുത്തത്. ചിത്രം പൂർത്തിയായപ്പോൾ അതിക്രമം നേരിട്ട വനിതാ ഡോക്ടറും ഉറപ്പിച്ചു. ഇങ്ങനെ […]