എന്താണ് കന്നിമൂല? വീട് പണിയുമ്പോൾ കന്നിമൂലയിൽ ഈ കാര്യങ്ങൾ പാടില്ല ; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും ; അറിയാം കന്നിമൂലയെക്കുറിച്ച്

വാസ്തു എന്ന പദം ഇന്ന്‌ ഏവർക്കും സുപരിചിതമാണല്ലോ. ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച്‌ വേണം എന്ന തരത്തിൽ ഏറെക്കുറെ ആളുകൾ എത്തിയിരിക്കുന്നു. ഭൂമി തിരഞ്ഞെടുക്കുന്നത്‌ മുതൽ വാസ്തുവിന്‌ പ്രാധാന്യം ഉണ്ട്‌. ഭൂമിയുടെ ഉയർച്ച താഴ്ചകളനുസരിച്ചാണ്‌ വാസ്തുവിൽ ഭൂമിയുടെ പേരുകൾ നിശ്ചയിച്ചിരിക്കുന്നത്‌. തെക്കു പടിഞ്ഞാറുവശമാണ്‌ കന്നിമൂല. ഏറ്റവും ശക്തിയേറിയ ദിക്കാണിത്‌. ഗുണമായാലും, ദോഷമായാലും, ഈ ദിക്കിൽ നിന്നുള്ള ഫലം വളരെപ്പെട്ടെന്ന്‌ അനുഭവവേദ്യമാകും. അതുകൊണ്ട്‌ തന്നെ ഈ ദിക്ക്‌ തുറസ്സായി ഇടുന്നതും താഴ്‌ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല. കുളമോ, കിണറോ, അഴുക്കുചാലുകളോ, കക്കൂസ്‌ ടാങ്കുകളോ, മറ്റ്‌ മലിന […]

ടി പി രാജീവന്റെ ‘പുറപ്പെട്ട് പോകാത്ത വാക്ക്’;എഴുത്തിന്റെ സ്ഥല കാലങ്ങളിലേക്ക് തുറന്ന ‘വാതില്‍’…ചരിത്രവും വർത്തമാനവും ഭാവനയും ഒരുമിച്ച് നടത്തിയ എഴുത്തുകാരന് പ്രണാമം…

ദേശസ്മൃതിയും കാലസ്മൃതിയുമാണ് എഴുത്തെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ടി പി രാജീവന് താന്‍ ജീവിച്ചിരുന്ന സ്ഥലകാലങ്ങളെക്കുറിച്ച് വേവലാതികളും അഭിപ്രായങ്ങളും ഉണ്ടായിരുന്നെന്ന് മാത്രമല്ല അതെല്ലാം കൃത്യമായി പ്രകടിപ്പിക്കാനും രാജീവന്‍ ശ്രമിച്ചിരുന്നു. മരത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ ആകാശവും വേര് പടര്‍ത്താന്‍ മണ്ണും വേണമെന്നതുപോലെ ദേശത്തിന്റെ ചരിത്രവും നിഗൂഢതകളും തന്റെ കൃതികളില്‍ അലിഞ്ഞുചേരുന്നുവെന്നാണ് രാജീവന്‍ തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. ദേശം മണ്ണാണെങ്കില്‍ കാലം ആകാശമാണെന്നാണ് രാജീവന്റെ അഭിപ്രായം. ടി പി രാജീവന്റെ ആദ്യ നോവലായ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തന്നെ ഈ ആകാശത്തിലും മണ്ണിലും പടര്‍ന്നുപന്തലിച്ചതായി നോവല്‍ വായിച്ച […]

കുഞ്ഞൂഞ്ഞ് @79;ജനമധ്യത്തിൽ ജനനായകനായ,ആൾക്കൂട്ടത്തിൽ അലിഞ്ഞുചേർന്ന,ജനങ്ങളോട് ജൈവിക ഇഴയടുപ്പം പുലർത്തുന്ന,മുൻ മുഖ്യ മന്ത്രി,കോൺഗ്രസ് നേതാവ്,സർവോപരി പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്…വിശേഷണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഉമ്മൻ ചാണ്ടിക്കിന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ…

ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയൊൻപതാം പിറന്നാള്‍. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല. തന്നെക്കാള്‍ 27 വയസിന്‍റെ ഇളപ്പമുളള രാഹുല്‍ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ ആവേശത്തോടെ നടന്ന ഉമ്മന്‍ചാണ്ടിക്ക് വയസ് എഴുപത്തിയൊമ്പതായെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കത് വിശ്വസിക്കാനും എളുപ്പമല്ല. പേരെടുത്തു വിളിച്ച് അടുത്തെത്താനുളള അടുപ്പവും സ്വാതന്ത്ര്യവുമാണ് ശരാശരി മലയാളിക്ക് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ട് വര്‍ഷം ആറു കഴിഞ്ഞെങ്കിലും സംഘടനാ രംഗത്ത് പഴയ പ്രതാപമില്ലെങ്കിലും ജനപ്രീതിയില്‍ ഉമ്മന്‍ചാണ്ടിയെ […]

ഒരുപക്ഷേ ഇതായിരിക്കാം കേരളത്തിലെ ഏറ്റവും അച്ചടക്കമുള്ള കള്ളുഷാപ്പ്…എത്രയോ മദ്യപർ ഇടിവാങ്ങിയ മുറിയിലിരുന്ന് കള്ള് കുടിക്കണോ?നേരെ നെടുങ്കണ്ടം കമ്പംമേടിന് വിട്ടോളൂ;അവിടുത്തെ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം ഇപ്പോൾ കള്ളുഷാപ്പാണ്.രണ്ടര പതിറ്റാണ്ടോളം പോലീസ് സ്റ്റേഷനായിരുന്ന കെട്ടിടത്തിൽ ഇരുന്ന് കള്ളടിക്കാം,ഓർമ്മകൾക്ക് ഒരു സല്യൂട്ടും നൽകി…

വേറിട്ട അനുഭവങ്ങൾ നാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണല്ലോ?ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ വേറെ വൈബിലിരുന്നു വേണം കഴിക്കാനും കുടിക്കാനുമൊക്കെ.അതിന് പറ്റിയൊരു സ്ഥലമുണ്ട്, കേരളാ-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കമ്പംമേട്‌ കള്ളുഷാപ്പ്… ഈ കള്ളുഷാപ്പിലിരുന്നു കാതോര്‍ത്താല്‍ കുപ്പികളുടെ കലപിലയ്‌ക്കു മീതേ ബൂട്ടുകളുടെ ഝടപട ശബ്‌ദം കേള്‍ക്കാം.കാര്യമെന്താണെന്നല്ലേ,ഏതാണ്ട് രണ്ടരപ്പതിറ്റാണ്ടോളം പോലീസ്‌ സ്‌റ്റേഷനായിരുന്ന കെട്ടിടത്തിലാണിപ്പോള്‍ കള്ളുഷാപ്പ്‌ പ്രവര്‍ത്തിക്കുന്നത്‌.അതിനാൽ തന്നെ പൂസാകാനെത്തുന്നവരില്‍ പ്രദേശവാസികളായ ചിലര്‍ക്കെങ്കിലും പഴയൊരു ലോക്കപ്പ്‌ മുറി ഓര്‍മവന്നേക്കാം. പഴയ ലോക്കപ്പ്‌ മുറിയിലിപ്പോള്‍ രണ്ട്‌ ഡസ്‌ക്കും ഇരിപ്പിടങ്ങളുമാണുള്ളത്‌. 1980-ല്‍ ടി.കെ. രാമകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കേയാണു കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ പോലീസ്‌ സ്‌റ്റേഷന്‍ അനുവദിച്ചത്‌. ഒരു എസ്‌.ഐയും […]

നമ്മുടെ സ്വന്തം വാവ സുരേഷിന് ഇവിടെ മാത്രമല്ല അങ്ങ് സ്വീഡനിലുമുണ്ട് പിടി;തമാശയല്ല വാവ സ്വീഡനിലേക്ക്‌ പറക്കുന്നു,അവിടെ ജനവാസ കേന്ദ്രത്തിലെവിടോ സ്വൈര്യ വിഹാരം നടത്തുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിച്ച് കൂട്ടിലാക്കുക എന്നതാണ് ദൗത്യം…

ഏതു നിമിഷവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീഡനിൽ നിന്ന് ഒരു പ്രത്യേക വിമാനം പറന്നിറങ്ങും. നമ്മുടെ വാവ സുരേഷിനെയും കൊണ്ട് സ്വീഡനിലെ സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുപറക്കും. അവിടെ മൃഗശാലയിൽ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല പുറത്തുചാടിയിട്ടുണ്ട്. അതിനെ കണ്ടെത്തി കൂട്ടിലാക്കുകയാണ് ദൗത്യം. സ്വീഡൻ സർക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചു. അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നാണ് സന്ദേശമെത്തിയത്. വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണിൽ വിവരം […]

കോട്ടയത്തിന്റെ രാഷ്ട്രീയ കാരണവർ;കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ 84 ന്റെ നിറവിൽ…എൺപ്പത്തിനാല് വയസ്സിന്റെ ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല.

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുൻ എൽഡിഎഫ് കൺവീനറുമായ വൈക്കം വിശ്വൻ 84ന്റെ നിറവിൽ. സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ ശേഷം അധികവും കോട്ടയം കുടയംപടിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല. പത്തൊമ്പതാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വൈക്കം വിശ്വന് ഇന്ന് പ്രായം 84 തികഞ്ഞു. ഏഴു പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഓർമ്മകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ചരിത്രം കൂടിയാണ്. പ്രസംഗവേദിയിലെ ഹരമായിരുന്നു വിശ്വൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന വൈക്കം […]

കലാലയ മുത്തശ്ശി അടിമുടി മാറാനൊരുങ്ങുന്നു;കോട്ടയം സി എം എസ് കോളേജിന്റെ മുഖം മിനുക്കാനൊരുങ്ങി മാനേജ്മെന്റ്.അക്വേറിയം, ഫുഡ് കോര്‍ട്ട്, ഡിജിറ്റല്‍ ലൈബ്രറി…അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി മാറുകയാണ് കേരളത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളജ്…

കേരളത്തിന്റെ കലാലയ മുത്തശ്ശി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ,അതെ പോലെ അക്ഷര നഗരി എന്ന വിശേഷണം കോട്ടയത്തിന് കൈവന്നതിലെ പ്രധാനപ്പെട്ട ഒരു കാരണവും…അതാണ് ചർച്ച് മിഷനറി സൊസൈറ്റി കോളേജ് എന്ന സി എം എസ് കോളേജ്.പഴമയുടെ പ്രൗഢി നിലനിർത്തി പുതുമയുടെ ആഢ്യത്വം കൊണ്ടുവരികയാണ് കോളേജിൽ.നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന സി എം എസ് അങ്ങനെ മുഖം മിനുക്കാൻ തുടങ്ങിക്കഴിഞ്ഞു. ഗ്രേറ്റ് ഹാളിന്‍റെ മാതൃകയില്‍ അക്വേറിയം, ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സംവിധാനം, ആധുനികരീതിയില്‍ ഫുഡ് കോര്‍ട്ട്, ഡിജിറ്റല്‍ ലൈബ്രറി… അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി […]

ടൂറിസ്റ്റ് ബസുകൾക്ക് കണ്ടകശനി, ട്രാൻസ്പോർട്ടിന് അധിക വരുമാനം,​വിവാഹ, വിനോദയാത്രകൾക്ക് ബുക്കിംഗ് വർദ്ധിച്ചു.ബസ് ഉടമകളും തൊഴിലാളികളും പട്ടിണിയിൽ,പലരും ആത്മഹത്യയുടെ വക്കിൽ.

വടക്കഞ്ചേരി വാഹനാപകടത്തെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഉൾപ്പെടെ എക്സ്ട്രാ ഫിറ്റിംഗുകൾ അഴിച്ചുമാറ്രുകയും മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിക്കുകയും ചെയ്തത് നേട്ടമായത് കെ.എസ്.ആർ.ടി.സിക്ക്. വിവാഹ, വിനോദയാത്രകൾക്ക് പലരും കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ, ലോ ഫ്ലോർ എ.സി ബസുകളടക്കം ബുക്ക് ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരുമാസത്തിനിടെ ഇതിലൂടെ 18 ലക്ഷം രൂപയുടെ വരുമാനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കുണ്ടായി. ഈ കാലയളവിൽ 63 ബസുകളാണ് മിനിമം വാടക നിരക്കിൽ സ്പെഷ്യൽ സർവീസിന് നൽകിയത്. കൊല്ലം എഴുകോൺ പൊരിക്കൽ സ്വദേശിയായ ബംഗളൂരുവിലെ ഐ.ടി ജീവനക്കാരൻ ഹേമന്തിന്റെ വിവാഹത്തിന് […]

സി പി എമ്മിൽ വിഭാഗീയത രൂക്ഷം…പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ അല്ല ഈ വിഭാഗീയത എന്നതും ശ്രദ്ധേയം,നേതാക്കൾ പരസ്പരം പോര് കടുപ്പിക്കുമ്പോൾ ഇഷ്ട നേതാക്കളിൽ ആരോടൊപ്പം നിൽക്കുമെന്ന് അണികളിലും ആശയക്കുഴപ്പം.കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയിൽ സോക്കർ വിഭാഗീയത ആളിക്കത്തുമ്പോൾ…

കാൽപന്തുകളിയുടെ ലോകസിംഹാസനത്തിനായുള്ള പോരാട്ടം അടുക്കവെ സി.പി.എമ്മിൽ ‘വിഭാഗീയത’ രൂക്ഷം. ‘ഇത്തവണ ബ്രസീല്‍ കപ്പടിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പാർട്ടിയിലെ സോക്കർ പോര് മറനീക്കി പുറത്തുകൊണ്ടുവന്നത്. മുന്‍ മന്ത്രിമാരായ എം.എം. മണിയെയും കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ശിവന്‍കുട്ടിയുടെ പരാമർശം. ഇതോടെ മന്ത്രിയുടെ കമന്‍റ് ബോക്സിലേക്ക് അർജന്‍റീന പക്ഷക്കാരായ സി.പി.എം നേതാക്കളുടെ കടന്നാക്രമണമുണ്ടായി. ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമിവരെയെങ്കിലും എത്തണേ എന്ന് കടുത്ത അര്‍ജന്‍റീനിയൻ ആരാധകനായ എം.എം. മണി തിരിച്ചടിച്ചു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് […]

കേരളം നടുങ്ങിയ കല്ലുവാതുക്കൽ വ്യാജ മദ്യ ദുരന്തത്തിന് ഇന്ന് 22 വയസ്സ്…കേസിലെ മുഖ്യ പ്രതി മണിച്ചൻ ജയിൽ മോചിതനാകുന്നത് വാർഷികദിനത്തിൽ…യാദൃച്ഛികതയിൽ കല്ലുവാതുക്കൽ ദുരന്തം ഓർമ്മയിലെത്തുമ്പോൾ…

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടം. കല്ലുവാതുക്കല്‍ വ്യാജ മദ്യ ദുരന്ത കേസ്. അതേ വാര്‍ഷിക ദിനത്തിലാണ് ഇന്ന് മണിച്ചന്‍ ജയിലില്‍ നിന്ന് മോചിതനാകുന്നതെന്നത് ആകസ്മികത.2000 ഒക്ടോബര്‍ 21നായിരുന്നു 31 പേര്‍ക്ക് ജീവന്‍ നഷ്ടമായ മദ്യദുരന്തം സംഭവിച്ചത്. മദ്യദുരന്ത കേസില്‍ ജയില്‍ മോചിതനാകുന്ന അവസാന പ്രതിയാണ് മണിച്ചന്‍. എല്ലാ ശിക്ഷയും നടപടിക്രമങ്ങളും പൂര്‍ത്തിയായി 22 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ മൗനമായിരുന്നു മണിച്ചന്റെ ആദ്യ പ്രതികരണം. പിന്നെ കോടതിക്കും അഭിഭാഷകര്‍ക്കും നന്ദി പറഞ്ഞു, മണിച്ചന്‍. തിരുവന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്‍ പുറത്തിറങ്ങിയത്. പിഴ […]