എം.വി. രാഘവൻ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം;അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത വിപ്ലവ വീര്യം ഇന്നും കെടാതെ ഓർമയിൽ പ്രോജ്വലിക്കുമ്പോൾ ചിന്താ സരണികളിൽ തീ പടർത്തിയ സംഭവങ്ങളും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ബാക്കിപത്രമാകുന്നു….

എം.വി. രാഘവൻ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം;അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത വിപ്ലവ വീര്യം ഇന്നും കെടാതെ ഓർമയിൽ പ്രോജ്വലിക്കുമ്പോൾ ചിന്താ സരണികളിൽ തീ പടർത്തിയ സംഭവങ്ങളും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ബാക്കിപത്രമാകുന്നു….

ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന എം.വി.ആർ എന്ന എം.വി. രാഘവന്റെ എട്ടാം ഓർമദിനമാണിന്ന്. രാഷ്ട്രീയമായി എതിർത്തിരുന്നവർ പോലും എം വി ആറിന്‍റെ നേതൃ പ്രതിഭയെ അംഗീകരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

കുറിക്കുകൊള്ളുന്ന പ്രസംഗവും അപാരമായ സംഘാടന പാടവുമാണ് എം.വി.ആറിനെ ജനകീയനാക്കിയത്. പതിനാറാം വയസിൽ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച എംവിആർ എഴുപതുകളിലെ തൊഴിലാളിവർഗ്ഗരാഷ്ട്രീയം കെട്ടിപ്പടുത്തു. സി.പി.ഐ.എം, മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത് എം.വി.ആർ ജില്ലാസെക്രട്ടറിയായിരുന്ന കാലത്താണ്. കണ്ണൂരിൽ നക്‌സൽ പ്രസ്ഥാനത്തിന് ഏറെ പ്രവർത്തകർ ഉണ്ടാവാതെ പോയതും എം.വി.ആറിന്റെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നടപടികൾകൊണ്ടായിരുന്നു.

കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദൽരേഖ 1985-ൽ അവതരിപ്പിച്ചതിന്റെ പേരിൽ 1986 ജൂൺ 23-നാണ് എം.വി.ആർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഒരുമാസത്തിനിപ്പുറം ജൂലൈ 27-ന് സി.എം.പി രൂപീകരിച്ചു. 1991-ലും 2001-ലും സഹകരണവകുപ്പ് മന്ത്രിയായിരുന്നു. കേരളരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ കൂത്തുപറമ്പ് വെടിവെപ്പാണ് എം.വി. രാഘവന്റെ രാഷ്ട്രീയജീവിതത്തിൽ നിഴൽ വീഴ്ത്തിയ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു‌ എം.വി.ആർ. എന്നറിയപ്പെടുന്ന എം.വി.രാഘവൻ. മേലേത്തു വീട്ടിൽ രാഘവൻ നമ്പ്യാർ എന്നാണു മുഴുവൻ പേര്. സിപിഐലും പിന്നീട് സി.പി.ഐ എമ്മിലും പ്രവർത്തിച്ചു.ഏറ്റവുമധികം നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിലും 2001-2004-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും സഹകരണവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഒരു കാലത്ത് എം.വി. രാഘവൻ. മാടായി മാടൻ എന്നാണ് വലതുപക്ഷ രാഷ്ട്രീയ എതിരാളികൾ എം.വി.ആറിനെ വിശേഷിപ്പിച്ചത്. തെക്കൻ ഐതിഹ്യങ്ങളിൽ മാടൻ ധീരനായ ദൈവമാണ്. അൽപ്പം ഗുണ്ടായിസങ്ങളുള്ള ദൈവം.

പതിനാറാം വയസിലാണ് സി.പി.എമ്മിലേക്ക് എം.വി.ആർ കടന്നു വരുന്നത്. കുറിക്ക് കൊള്ളുന്നതും കരുത്തുറ്റതുമായ പ്രസംഗവും അപാരമായ സംഘടനാ പാടവവും എം.വി.ആറിനെ ജനകീയനാക്കി.എഴുപതുകളിലെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ എം.വി.ആർ വഹിച്ച പങ്ക് വലുതാണ്. സി.പി.എമ്മിൻ്റെ ശബ്ദമായിരുന്നു അക്കാലത്ത് എം.വി.ആർ. സി.പി.എം മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത് എം.വി.ആർ കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെയാണ്

എം.വി.ആറിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ സംഭവമാണ് 1994 നവംബർ 25 ന് കൂത്ത്പറമ്പിലുണ്ടായ പോലീസ് വെടിവയ്പ്പ്. കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. 1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു.അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി.ആർ പങ്കെടുത്ത യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.

വാസ്തവത്തിൽ എം.വി.ആർ ഉയർത്തിയ രാഷ്ട്രീയ ഭീഷണിക്കെതിരെ സംഘടന തലത്തിൽ സി.പി.എം നടത്തിയ അതിശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വിജയത്തിലെത്തിച്ചത്.

നിയമസഭക്കകത്തും പുറത്തും തനിക്കെതിരെ സംഹാര ആയുധമായി സി.പി.എം പ്രയോഗിച്ച എം.വി.ആറിനെ ലീഡർ കെ.കരുണാകരൻ പിന്നീട് മാർക്സിസ്റ്റ് പാർട്ടിക്കെതിരെയുള്ള വജ്രായുധമാക്കി മാറ്റി.

തുടർന്നിങ്ങോട്ടുള്ള കാൽ നൂറ്റാണ്ടിനിടയിൽ ലീഡറും എം.വി.ആറും തമ്മിലുള്ള ആത്മ ബന്ധം ദൃഢമായിരുന്നു.സി.എം.പി എന്ന പാർട്ടി കാര്യമായ രാഷ്ട്രീയ മുന്നേറ്റം നടത്തിയില്ല എന്ന് 1987-ലെ നിയമസഭ തിരഞ്ഞെടുപ്പ് തെളിയിച്ചെങ്കിലും എം വി ആറിന്റെ സംഘടനാ മികവും വാക്ചാതുരിയും യു.ഡി.എഫ് നന്നായി മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഉപയോഗിച്ചു. കാൽ നൂറ്റാണ്ട് കാലം യു.ഡി.എഫിൻ്റെ പ്രചാരകനും എം.വി.ആർ ആയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ തുടർച്ചയായ പരാജയം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.

സി.പി.എം ഉയർത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ എതിർപ്പുകൾ അവഗണിച്ച് പരിയാരത്ത് സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കാൻ എം.വി.ആറിന് സാധിച്ചത് മുഖ്യമന്ത്രി എന്ന നിലയിൽ കെ. കരുണാകരൻ നൽകിയ പിന്തുണ ഒന്നുകൊണ്ട് മാത്രമായിരുന്നു.

തിളച്ചുമറിയുന്ന ഒരു രാഷ്ട്രീയകാലമുണ്ടായ എം.വി.ആറിനെ അവസാന കാലത്ത് സിപിഐഎം വീണ്ടും അംഗീകരിച്ചു. ശക്തമായി എതിർത്ത നേതാക്കൾ തന്നെ രാഷ്ട്രീയ സഹകരണത്തിനായി വീട്ടിലെത്തി കണ്ടു ചർച്ചകൾ നടത്തി. ഔപചാരികമായി സി.പി എമ്മിലേക്കുള്ള മടക്കം സാധ്യമാകും മുൻപായിരുന്നു 2014 നവംബർ 9 ന് അദ്ദേഹത്തിന്റെ വിടവാങ്ങൽ.എം വി ആർ ഒരോർമ്മപ്പെടുത്തലാണ്,തീക്ഷ്ണമായ രാഷ്ട്രീയ പ്രത്യശാസ്ത്രത്തിന്റെ ആലയിൽ ഊതിക്കാച്ചിയെടുത്ത വർഗ്ഗ സമര പോരാട്ടങ്ങളുടെ അവസാനിക്കാത്ത ഓർമ്മപ്പെടുത്തൽ.

Tags :