https://thirdeyenewslive.com/a-marriage-highlighted-with-argentina-fans/
കഴിഞ്ഞ ദിവസം മലപ്പുറത്തെ പത്തപ്പിരിയം വായനശാലയുടെ ഓഡിറ്റോറിയം ആകാശനീലയും വെള്ളയും ചേർന്ന അർജന്റീന കടലായി.അർജന്റീന 'മയ'ത്തിൽ ഒരു വിവാഹച്ചടങ്ങ്; ഭക്ഷണഹാളിൽ 'മെസ്സി'മയം.വിവാഹ ദിവസം സുഹൃത്തുക്കളെല്ലാം എത്തിയത് വെള്ളയും നീലയും കലർന്ന അർജന്റീനയുടെ ജഴ്‌സി അണിഞ്ഞ്,മഞ്ചേരി കാരക്കുന്ന് ചീനിക്കലിലെ പാലപ്പെട്ടി ഷബീബിന്റെ വിവാഹ വേദിയാണ് റൊസാരിയി തെരുവിന്റെ മിശിഹായുടെ അപരന്മാരാൽ നിറഞ്ഞത്;കടുത്ത അർജന്റീന ആരാധകരാണ് ഷബീബും സുഹൃത്തുക്കളും.