ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്റെ മറുപേര്; കൂത്തുപറമ്പ് രക്തസാക്ഷിദിനം.28 ആണ്ടുകൾക്കിപ്പുറവും കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനും ദീപ്തമായ ആവേശമാണ്…ഓരോ വിപ്ലവകാരിക്കും.

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ രക്തസാക്ഷ്യത്വത്തിന് ഇന്ന് 28 വയസ്സ്.യുവജന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബര്‍ 25.നിരായുധരായ സമരക്കാര്‍ക്ക് നേരെ നേര്‍ക്കുനേര്‍ പോലീസ് വെടി ഉതിര്‍ത്തപ്പോള്‍ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓര്‍മ്മിപ്പിച്ചാണ് ഓരോ നവംബര്‍ 25 ഉം കടന്ന് പോകുന്നത്.ഇന്ത്യന്‍ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്‌നിയാണ് കൂത്തുപറമ്പ്. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ […]

അന്നം വിളമ്പി ആഘോഷിക്കാം ; സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതിക്ക്‌ പുതിയ മാതൃക.വ്യക്തികളുടെയും കുടുംബത്തിന്റെയും സംഘടനകളുടെയും വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്‌.

പിറന്നാളോ വിവാഹവാർഷികമോ ഏതുമാകട്ടെ അടുത്തുള്ള സ്‌കൂളിൽ പ്രഭാതഭക്ഷണം നൽകി ആഘോഷിച്ചാലോ. അതിനൊരു അവസരം വരുന്നു. വ്യക്തികളുടെയും കുടുംബത്തിന്റെയും സംഘടനകളുടെയും വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്‌. ആവശ്യമെങ്കിൽ സ്‌പോൺസർമാരെയും പൂർവ വിദ്യാർഥി സംഘടനകളുടെയും സഹായവും സ്വീകരിക്കാം. ഈ മാതൃകയിൽ ഇടുക്കിയിൽ പദ്ധതി ആരംഭിച്ച്‌ കഴിഞ്ഞു. മുഴുവനിടത്തും സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ പരിപാടി ഏറ്റെടുക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2200 സ്‌കൂളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിടിഎയുടെയും നേതൃത്വത്തിൽ നിലവിൽ പ്രഭാതഭക്ഷണം നൽകുന്നുണ്ട്‌. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ […]

സംപ്രേക്ഷണ ദിനങ്ങള്‍ കുറച്ചു; ചെമ്പൈ സംഗീതോത്സവത്തെ ദൂരദര്‍ശന്‍ അവഗണിക്കുന്നതായി പരാതി; പ്രോഗ്രാം മേധാവികളുടെ അലസതയെന്ന് ആരോപണം.കടുത്ത പ്രതിഷേധത്തിൽ ഭക്തരും സംഗീത ആസ്വാദകരും.

പതിവിന് വിപരീതമായി ചെമ്പൈ സംഗീതോത്സവത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറുന്നു. തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ സംയോജിച്ച് ചെയ്യുന്ന ഈ പരിപാടി പ്രോഗ്രാം മേധാവികളുടെ അലസത മൂലം ഉപേക്ഷിക്കുന്നതായാണ് ആരോപണം. പതിവായി 15 ദിവസവും ചെയ്തിരുന്ന പരിപാടി 5 ദിവസത്തേക്ക് കുറയ്ക്കാനാണ് തീരുമാനമത്രെ. ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് സ്വന്തം ശബ്ദം വീണ്ടുകിട്ടിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രം വര്‍ഷം തോറും നടത്തിവരാറുള്ള ചെമ്പൈ സംഗീതോത്സവംഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള ശാസ്ത്രീയ സംഗീത പ്രതിഭകളെയും മഹാരഥന്മാരെയും ആകര്‍ഷിക്കുന്ന പ്രശസ്ത സംഗീത സദസുകളില്‍ അഗ്രിമസ്ഥാനത്തുള്ളതാണ്. 15 ദിവസങ്ങളിലായി അരങ്ങേറുന്ന ഈ […]

തൂവൽസ്പർശംപോലെ ഹൃദയംകവർന്ന്‌ കടന്നുപോയി സതീഷ് ബാബു പയ്യന്നൂർ.വിടവാങ്ങിയത് കഴിഞ്ഞ 40 വർഷങ്ങളായി മലയാള കഥയുടെ മാറ്റ് അളന്നകഥാകാരൻ.

മലയാള കഥയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ സാന്നിധ്യം സജീവമായിരുന്നു. പുതു തലമുറയിൽപ്പെട്ട ഒരാളുടെ നോവൽ പലരും ആദ്യമായി വായിക്കുന്നത് സതീഷിന്റേതാണ്. മണ്ണ് എന്ന പേരിൽ 1989ൽ ഇ എം എസിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ നോവൽ. സി വി ബാലകൃഷ്ണൻ അല്ലാതെ പുതിയ തലമുറയിലെ ആരും നോവൽ എഴുതാത്ത കാലമായിരുന്നു അത്. കാവുമ്പായി കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണിത്‌. ഇന്ന് ആലോചിക്കുമ്പോൾ ഒരു എഴുത്തുകാരൻ ചെറുപ്രായത്തിൽ ഇങ്ങനൊരു നോവൽ എഴുതിയത് വിസ്മയം ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരുപോലെ “ഒരു […]

പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം.ഗ്രാമത്തിന്റെ പ്രത്യേകത അറിയുമോ?കുറുന്തോട്ടി വിറ്റ് വർഷം 72 ലക്ഷം വരുമാനമുണ്ടാക്കുന്ന ഗ്രാമമെന്ന പ്രത്യേകതയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്.കുറുന്തോട്ടിയെന്നാൽ കുണ്ടാരപാളയമെന്ന് നിസ്സംശയം പറയാം.

ആയുർവ്വേദ മരുന്നുകളുടെ മഹത്ത്വത്തെക്കുറിച്ചു പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു ഗ്രാമമുണ്ട്. പാലക്കാട് പഴനിയാർ പാളയത്തെ കുണ്ടരാംപാളയം. ഇവിടത്തെ മുന്നൂറോളം കുടുംബങ്ങളാണ് സംസ്ഥാനത്തെ പ്രമുഖ ആയൂവേദശാലകൾക്ക് പച്ചമരുന്നുകൾ എത്തിക്കുന്നത്. സർക്കാർ സ്ഥാപനമായ ഔഷധിക്കുപുറമേ, കോട്ടയ്ക്കൽ, ശ്രീധരി, തൈക്കാട്ട്, കണ്ടംകുളത്തി തുടങ്ങിയ ഔഷധശാലകളിലേക്കും ആവശ്യമായ പച്ചമരുന്നിന്റെ പകുതിയിലേറെയും നൽകുന്നത് കുണ്ടരാംപാളയത്തുള്ളവരാണ്. സൂര്യോദയത്തിനുമുമ്പേ തുടങ്ങും പച്ചമരുന്ന് തേടിയുള്ള യാത്ര. അന്തിമയങ്ങുമ്പോഴേക്കും ഒരു ലോഡ് പച്ചമരുന്നുമായി തിരിച്ചെത്തും. മലയോരപ്രദേശമാകെ ചുറ്റിയും ഉൾക്കാടുകയറിയും ശേഖരിക്കുന്ന പച്ചമരുന്നുകൾ വാങ്ങാൻ ഏഴു സംഭരണശാലകളുണ്ട്. പ്രതിദിനം 700 മുതൽ 1000 രൂപ വരെ ഓരോരുത്തർക്കും ലഭിക്കും. […]

കോവളത്ത് തിരമാലകൾക്ക് പകൽ പച്ച, രാത്രി നീലയും, ചുവപ്പും;ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്.

കോവളത്ത് ആൽഗൽ ബ്ലൂം പ്രതിഭാസം. തിരമാലകൾ പകൽ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ കാണപ്പെട്ടു. ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്. നോക്ടി ലൂക്കാ എന്ന ആൽഗെയുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല- അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ച നിറത്തിൽ കാണപ്പെട്ടത്. രാത്രിയിൽ നീലയും ഇടയ്ക്ക് ചുവപ്പ്, ഓറഞ്ച് നിറങ്ങൡും ഇവ കാണപ്പെട്ടു. കടലിലെ മീനുകളെ നശിപ്പിക്കാൻ ശേഷിയുള്ള നോക്ടി ലൂക്കാ […]

ഇന്ത്യയെ അടുത്തറിയാൻ സഞ്ചാരികളെ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ;ഒരു യാത്രികനെ സംബന്ധിച്ചടത്തോളം ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഇവിടുത്തെ സുന്ദരമായ റെയില്‍ യാത്രകളാണ് എന്ന സന്ദേശമുയർത്തി ലോകപൈതൃക പദവിയുള്ള അതിമനോഹരമായ ഇന്ത്യന്‍ റെയില്‍വേ സൈറ്റുകള്‍ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടുകൾ ആവിഷ്‌ക്കരിച്ച് റെയിൽവേ…

ലോകത്തിലെ തന്നെ സുന്ദരവും വൈിധ്യവുമാര്‍ന്ന ഭൂപ്രകൃതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. നിബിഡ വനങ്ങളും, പര്‍വ്വത ശൃംഗങ്ങളും, മരുഭൂമിയും, സമതലങ്ങളും, പുഴയും കായലും സമുദ്രവും, ചരിത്രയിടങ്ങളും, നിര്‍മ്മിതികളും, വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭാഷകളും ഭക്ഷണങ്ങളും എന്നിങ്ങനെ ഓരു സഞ്ചാരിയെ ആവേശംക്കൊള്ളിക്കുന്നതിലുമേറെയുള്ള പ്രദേശങ്ങളാല്‍ നമ്മുടെ രാജ്യം സമ്പന്നമാണ്. ഒരു യാത്രികനെ സംബന്ധിച്ചടത്തോളം ഇന്ത്യാമഹാരാജ്യം അനുഭവിച്ചറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഇവിടുത്തെ സുന്ദരമായ റെയില്‍ യാത്രകളാണ്. ഇന്ത്യന്‍ റെയില്‍വേ ഏറേക്കുറെ രാജ്യത്തിന്റെ എല്ലാം പ്രദേശങ്ങളിലും എത്തിച്ചേരുന്നുണ്ട്. ഇവിടുത്തെ ആളുകള്‍ക്ക് ഏറ്റവും താങ്ങാനാവുന്ന ഗതാഗത മാര്‍ഗ്ഗമാണ് ട്രെയിനുകള്‍. അതിനാല്‍ തന്നെ സഞ്ചാരികളുടെ […]

ഇവൻ കബാലി ഡാ…ഒറ്റയാന്‍ ‘കബാലി’ സ്വകാര്യ ബസ് പിന്നോട്ടോടിച്ചത് 8 കിമീ; രാത്രി കെഎസ്ആര്‍ടിസിയും തടഞ്ഞു.

രാവിലെ സ്വകാര്യ ബസിനേയും രാത്രി കെഎസ്ആർടിസിയേയും പിന്നോട്ടെടുപ്പിച്ച് ഒറ്റയാൻ കബാലി. മുന്നിലേക്കു പാഞ്ഞടുത്ത കബാലിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ സ്വകാര്യ ബസ് ഡ്രൈവർ ബസ് 8 കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്. ചാലക്കുടി – വാൽപാറ പാതയിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതൽ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാൻ ആനക്കയം ഭാഗത്തെത്തിയപ്പോൾ കാട്ടിലേക്കു കടന്നു. […]

ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതി;യുപിഐ ആക്ടിവേറ്റ് ചെയ്യാൻ ഇനി ആധാർ നമ്പർ മതിയാകും എന്ന സവിശേഷത ഫോൺ പേയ്ക്ക് സ്വന്തം,ഇതാദ്യമായിട്ടാണ് ഒരു തേർഡ് പാർട്ടി പേയ്മെന്റ് പ്ലാറ്റ്ഫോം ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ജനപ്രിയ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതിയാകും. യുപിഐ ആക്ടിവേഷൻ ആധാർ കാർഡ് വഴിയും സാധ്യമാകുന്ന പുതിയ ഫീച്ചർ ഫോൺപേ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഇതാദ്യമായിട്ടാണ് ഒരു തേർഡ് പാർട്ടി പേയ്മെന്റ് പ്ലാറ്റ്ഫോം ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ മാത്രമേ ഫോൺപേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ ഇ-കെവൈസി സംവിധാനം ആധാർ കാർഡിലൂടെയും നടത്താൻ സാധിക്കുമെന്ന് ഫോൺപേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷൻ […]

ആ കുഞ്ഞ് ഇതാ ഇവിടെയുണ്ട്; സ്വാഗതം ‘വിനിസ് മബന്‍സാഗ്’- ലോക ജനസംഖ്യ 800 കോടി തൊട്ടു.മനിലയിലെ ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.29ന് ടോണ്ടോയിലെ ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന എന്ന പെണ്‍കുഞ്ഞിനെയാണ് 800 കോടി തൊട്ടതായി പ്രതീകാത്മകമായി കണക്കാക്കുന്നത്.

ലോക ജനസംഖ്യ 800 കോടി തൊട്ടത് ഫിലിപ്പീന്‍സിലെ മനിലയില്‍. മനിലയിലെ ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.29ന് ടോണ്ടോയിലെ ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന എന്ന പെണ്‍കുഞ്ഞിനെയാണ് 800 കോടി തൊട്ടതായി പ്രതീകാത്മകമായി കണക്കാക്കുന്നത്. കുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് കമ്മീഷന്‍ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കിട്ടു. ലോക ജനസംഖ്യ 800 കോടി എന്ന നാഴികക്കല്ലില്‍ എത്തിയതായും ടോണ്ടോയില്‍ […]