ശ്രീനാരായണഗുരു-രവീന്ദ്രനാഥ ടാഗോര്‍ കൂടിക്കാഴ്ച; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് 100 വര്‍ഷം.വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം.

ശ്രീനാരായണഗുരു-രവീന്ദ്രനാഥ ടാഗോര്‍ കൂടിക്കാഴ്ച; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് 100 വര്‍ഷം.വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം.

യുഗപുരുഷന്‍ ശ്രീനാരായണഗുരുവും, മഹാകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയില്‍വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ട് ഇന്ന് നൂറ് വര്‍ഷം തികയുന്നു. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചാരിക്കുന്നതിനിടെയായിരുന്നു ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാന്‍ ദൈവത്തെ മനുഷ്യനില്‍ കണ്ടു എന്നായിരുന്നു മഹാകവിയുടെ മറുപടി.

1922 നവംബര്‍ 15. അന്നായിരുന്നു ആ ചരിത്ര നിമിഷം. വിശ്വഭാരതി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയായിരുന്ന മഹാകവി രവീന്ദ്രനാഥ ടാഗോര്‍ തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരം കേരളത്തിലേക്ക് എത്തി. ഡോക്ടര്‍ പല്‍പ്പു ക്ഷണിച്ചതനുസരിച്ച് അദ്ദേഹം നവംബര്‍ 15ന് ഉച്ചയ്ക്ക് ശിവഗിരിയിലേക്ക് വന്നു. ആരവങ്ങളോടെ ആയിരുന്നു അന്ന് ജനക്കൂട്ടം ശിവഗിരിയിലേക്ക് മഹാകവിയെ സ്വീകരിച്ചത്.

ശിവഗിരിയില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ രവീന്ദ്രനാഥ ടാഗോര്‍ നേരില്‍ കണ്ടു. ആ സംഭാഷണം അരമണിക്കൂറോളം നീണ്ടു പോയി. അധസ്ഥിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണഗുരുവിനെ കുറിച്ച് തനിയ്ക്ക് ഒട്ടനവധി അറിവുകള്‍ ഉണ്ടെന്നായിരുന്നു മഹാകവിയുടെ പ്രതികരണം. അത്രവലിയ കാര്യങ്ങള്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വം നിലനില്‍ക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ശ്രീനാരായണഗുരു മറുപടി നല്‍കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങാന്‍ ഇറങ്ങിയ രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയിലെ സന്ദര്‍ശക ഡയറിയില്‍ ഇങ്ങനെ എഴുതി, ‘ഞാന്‍ ദൈവത്തെ ഒരു മനുഷ്യനില്‍ കണ്ടു’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രവീന്ദ്രനാഥ ടാഗോറിന്റെയും ശ്രീനാരായണഗുരുവിന്റെയും കൂടിക്കാഴ്ചയ്ക്ക് നൂറ് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ശിവഗിരിയില്‍ വലിയ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹിക സാംസ്‌കാരിക മേഖലയിലെ ഒട്ടനവധി വ്യക്തിത്വങ്ങള്‍ ഇന്ന് ശിവഗിരിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.