ശ​ശീ​ന്ദ്രൻ തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; സ​ർ​ക്കാ​ർ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മെന്നും, ജാ​ള്യ​ത മ​റ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ല​കു​നി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​തെന്നും പ്ര​തി​പ​ക്ഷ നേതാവ്; അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തിനു അനുമതി ഇല്ല; പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. വി​ഷ​യ​ത്തി​ൽ സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. വി​ഷ്ണു​നാ​ഥ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​മേ​യം അ​വ​ത​ര​ണ​ത്തി​നു സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെയാണ് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൻറെ ര​ണ്ടാം സെ​ഷ​ൻറെ ആ​രം​ഭ ദി​വ​സം ത​ന്നെ ശ​ശീ​ന്ദ്ര​ൻ വി​ഷ​യം ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തി​നാ​ണ് നി​യ​മ​സ​ഭ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ​ഭ ഇ​ന്ന് തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ […]

സഭയില്‍ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി; ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; പാര്‍ട്ടി പ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ചു; മന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി പ്രതിപക്ഷം; മുട്ടില്‍ മരം മുറി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കോവിഡ് മരണസംഖ്യ എന്നീ വിഷയങ്ങളും ചര്‍ച്ചയായേക്കും

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ആരംഭിച്ചു. ബജറ്റ് പാസാക്കാനുള്ള 20 ദിവസത്തെ സമ്മേളനത്തിനാണ് തുടക്കമായത്. എന്നാല്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയില്‍ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. ശശീന്ദ്രന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വിഷയത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനും എന്‍.സി.പിയും തള്ളിയ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ പ്രതിപക്ഷം കൊണ്ടുവരും. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം […]

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം; ഫോ​ൺ സം​ഭാ​ഷ​ണ​ത്തിൽ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ഇല്ല

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യുമായ് ബന്ധപ്പെട്ട് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം. ഫോ​ൺ സം​ഭാ​ഷ​ണ​ത്തിൽ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ഇല്ലെന്ന് പ്രാ​ഥ​മി​ക നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വു​മാ​യി ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പൊ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. ​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പൊ​ലീ​സ്. എ​ൻ​സി​പി നേ​താ​വും കു​ണ്ട​റ​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യ പ​ത്മാ​ക​ര​നെ​തി​രെ​യാ​ണ് പീ​ഡ​ന​ശ്ര​മ കേ​സ്. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27ന് ​ന​ൽ​കി​യ പ​രാ​തി. […]

നാളെ നിയമസഭ സമ്മേളനം തുടങ്ങു​മ്പോൾ എ.​കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുത്; ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണം: വി.ഡി.സതീശൻ

തിരുവനന്തപുരം: നാളെ നിയമസഭ സമ്മേളനം തുടങ്ങു​മ്പോൾ എ.​കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും, രാജി മുഖ്യമന്ത്രി ചോദിച്ച്​ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്​തുവെന്നും വി.ഡി.സതീശൻ ആരോപിച്ചു. സി.പി.എം സ്​ത്രീപക്ഷ കാമ്പയിൻ നടത്തുകയാണ്​. ഇതാണോ സി.പി.എമ്മിൻറെ സ്​ത്രീപക്ഷ കാമ്പയിൻ. ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടപ്പോൾ കേസ്​ ഒതുക്കി തീർക്കാൻ മന്ത്രി തന്നെ ഇടപ്പെട്ടുവെന്ന ഗൗരവകരമായ കാര്യമാണ്​ ഇവിടെ ഉണ്ടായിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ശ്നം കൊ​ണ്ടു​വ​രും. പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടാ​മ​ത് […]

‘അത് നല്ല രീതിയില്‍ തീര്‍ക്കണം, മറ്റ് കാര്യങ്ങള്‍ നേരില്‍ പറയാം..’; എന്‍സിപി നേതാവിനെതിരെയുള്ള പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനോട്; ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകന്‍ ആലപ്പുഴ: എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതിയാണ് പരാതിക്കാരി. യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത്. കുറച്ച് ദിവസമായി അവിടെ പാര്‍ട്ടിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അത് താങ്കള്‍ ഇടപെട്ട് നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രന്‍ ഫോണില്‍ പറഞ്ഞത്. എന്റെ മകളെ ഗംഗാ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ കൈയ്ക്ക് കയറി പിടിച്ച […]

‘ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​? ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രുത്’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബക്രീദ് കാലത്ത് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായ് വിമർശിച്ച് സുപ്രീംകോടതി. മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​യാ​യ ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​യെ​ന്നും ജീ​വ​നും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കാ​ത്ത സ്ഥി​തി ദ​യ​നീ​യ​മാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ള​വ് റ​ദ്ദ് ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു. കൊവിഡ് വ്യാപനം കൂടിയ ഇടങ്ങളിൽ ഇളവ് നൽകിയത് […]

സമൂഹമാധ്യമത്തിലൂടേയും ചാനല്‍ ചര്‍ച്ചകളിലൂടേയും സിപിഐയേയും എല്‍ഡിഎഫിനേയും അപമാനിക്കുന്നു; കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഐ മുന്നറിയിപ്പ് നല്‍കി; വീണ്ടും വിമര്‍ശനം തുടര്‍ന്നത് പാര്‍ട്ടിയെ ചൊടിപ്പിച്ചു; അഡ്വക്കേറ്റ് എ. ജയശങ്കറെ സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി

സ്വന്തം ലേഖകന്‍ കൊച്ചി : സമൂഹമാധ്യമത്തിലൂടേയും ചാനല്‍ ചര്‍ച്ചകളിലൂടേയും സിപിഐയേയും എല്‍ഡിഎഫിനേയും അപമാനിക്കുന്നവിധത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നു എന്ന കാരണം കാണിച്ച് അഡ്വക്കേറ്റ് എ. ജയശങ്കറെ സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും സിപിഐയേയും എല്‍ഡിഎഫിനേയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ജയശങ്കര്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് സിപിഐയുടെ ആരോപണം. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ ജയശങ്കറിന്റെ അംഗത്വം ഇത്തവണ പുതുക്കി നല്‍കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടി അംഗം മാത്രമായിരുന്നെന്നും മറ്റ് ചുമതലകള്‍ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും അതില്‍ നിന്നാണ് […]

കുറ്റ്യാടിയിൽ നടപടിയുമായി സി​പി​എം; ലോ​ക്ക​ൽ ക​മ്മി​റ്റി പൂ​ർ​ണ​മാ​യും പി​രി​ച്ചു​വി​ട്ടു; പകരം അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കും

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെട്ട് ഉണ്ടായ വിമത നീക്കത്തിൽ നടപടി കടുപ്പിച്ച് സി​പി​എം. കു​റ്റ്യാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി പൂ​ർ​ണ​മാ​യും പി​രി​ച്ചു​വി​ട്ടു. ഇ​വി​ടെ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കും. കൂടാതെ കുന്നുമ്മൽ ഏരിയ കമ്മിറ്റിയംഗങ്ങളായ രണ്ടുപേരെയും പുറത്താക്കി. കു​ന്നു​മ്മ​ൽ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​പി ച​ന്ദ്രി, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. പ്രതിഷേധ പ്രകടനം, കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് നടപടി. തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥി മത്സരിച്ചിട്ടും പഞ്ചായത്തിൽ 42 വോട്ട് മാത്രമാണ് ഭൂരിപക്ഷം […]

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ സർക്കാരിന്റെ നിലപാട് ശരി, ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രം: പാലൊളി മുഹമ്മദ് കുട്ടി

  തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ സർക്കാരിന്റെ നിലപാട് ശരിയാണെന്നും, ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് പാലൊളി മുഹമ്മദ് കുട്ടി. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ തെറ്റില്ല, ആനൂകൂല്യം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് 80: 20 എന്ന അനുപാതം ആരും ചോദ്യംചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിവർത്തിത വിഭാഗങ്ങൾ എന്നുപറയുന്നതു തന്നെ വളരെ പാവപ്പെട്ടവരാണ്. ജനസംഖ്യാനുപാതികമായാണെങ്കിലും അർഹതപ്പെട്ട വിഭാഗത്തിനു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ കാലങ്ങളിൽ അങ്ങനെ മാത്രമേ സ്‌കോളർഷിപ് കൊടുത്തിട്ടുള്ളൂ. പട്ടിണിയിൽനിന്ന് രക്ഷപെടാൻ വേണ്ടി പരിവർത്തനം ചെയ്യുന്നവരാണ്. അല്ലാതെ മതത്തിന്റെ […]

വി.ഡി സതീശനെതിരെ ലീ​ഗ്; സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ ഭാ​ഗി​ക​മാ​യി മാ​ത്രം അം​ഗീ​ക​രി​ക്കു​ന്നു​, ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പിൽ മുൻ അഭിപ്രായം തിരുത്തി പ്രതിപക്ഷ നേതാവ്

  തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ് അ​നു​പാ​തം പു​ന:​ക്ര​മീ​ക​രി​കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് അനുകൂലമായ പ്രസ്താവന നടത്തിയതിൽ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ. സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ സ​തീ​ശ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മു​സ്‌​ലിം ലീ​ഗ് പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് നി​ല​പാ​ട് തി​രു​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ ഭാ​ഗി​ക​മാ​യി മാ​ത്രം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാണ് അദ്ദേഹം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. സ്കോ​ള​ര്‍​ഷി​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കി​ല്ല എ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. ത​ന്‍റെ അ​ഭി​പ്രാ​യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ലീ​ഗി​ന്‍റെ പ്ര​തി​ക​ര​ണം. സ്‌​കോ​ള​ര്‍​ഷി​പ്പ് അ​നു​പാ​തം പു​ന:​ക്ര​മീ​ക​ര​ണ​ത്തി​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് എ​ക്സി​ക്ലൂ​സി​വാ​യി ഉ​ണ്ടാ​യി​രു​ന്ന ഒ​രു സ്കീ​മാ​ണ് ഇ​ല്ലാ​താ​യ​ത്. […]