ശ​ശീ​ന്ദ്രൻ തെറ്റു ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി; സ​ർ​ക്കാ​ർ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മെന്നും, ജാ​ള്യ​ത മ​റ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ല​കു​നി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​തെന്നും പ്ര​തി​പ​ക്ഷ നേതാവ്; അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തിനു അനുമതി ഇല്ല; പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. വി​ഷ​യ​ത്തി​ൽ സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. വി​ഷ്ണു​നാ​ഥ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, പ്ര​മേ​യം അ​വ​ത​ര​ണ​ത്തി​നു സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെയാണ് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൻറെ ര​ണ്ടാം സെ​ഷ​ൻറെ ആ​രം​ഭ ദി​വ​സം ത​ന്നെ ശ​ശീ​ന്ദ്ര​ൻ വി​ഷ​യം ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തി​നാ​ണ് നി​യ​മ​സ​ഭ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

സ​ഭ ഇ​ന്ന് തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ശാ​ന്ത​രാ​യി പ​ങ്കെ​ടു​ത്ത പ്ര​തി​പ​ക്ഷം, അ​തു ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ വി​ഷ​യം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ശ​ശീ​ന്ദ്ര​ൻ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ൻറെ ആ​വ​ശ്യം.

എ​ന്നാ​ൽ, സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി​ക്കാ​ർ ത​മ്മി​ലു​ള്ള വി​ഷ​യ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശശീന്ദ്രൻ ചെയ്‌തത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടുക മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എൻ സി പി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു.

എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്‍റെ കൈയിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ വൈ​കി​യോ എ​ന്ന് അ​ന്വേ​ഷി​ക്കും. ഡി​ജി​പി ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

എന്നാൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ച്ചി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ, മ​ന്ത്രി​യു​ടെ തെ​റ്റി​നെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മാ​ണ്. ജാ​ള്യ​ത മ​റ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​ല​കു​നി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​ത്. സ്ത്രീ​പ​ക്ഷ വാ​ദം ഉ​യ​ർ​ത്തു​ന്ന​വ​ർ സ്തീ​പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി ഒ​ത്തു​തീ​ർ​ക്കാ​ൻ ഇ​ട​പെ​ടു​ക​യാ​ണ്. ഇ​താ​ണോ സ​ർ​ക്കാ​രി​ൻറെ സ്ത്രീ​പ​ക്ഷ വാ​ദ​മെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

മു​ഖ്യ​മ​ന്ത്രി സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. നി​യ​മ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​താ​ക്കാ​നാ​ണ് മ​ന്ത്രി പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്. ഇ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ്.

മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​ത്. മ​ന്ത്രി രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി എ​ഴു​തി വാ​ങ്ങ​ണ​മെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.