നാളെ നിയമസഭ സമ്മേളനം തുടങ്ങു​മ്പോൾ എ.​കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുത്; ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണം: വി.ഡി.സതീശൻ

നാളെ നിയമസഭ സമ്മേളനം തുടങ്ങു​മ്പോൾ എ.​കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുത്; ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണം: വി.ഡി.സതീശൻ

തിരുവനന്തപുരം: നാളെ നിയമസഭ സമ്മേളനം തുടങ്ങു​മ്പോൾ എ.​കെ.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും, രാജി മുഖ്യമന്ത്രി ചോദിച്ച്​ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്​തുവെന്നും വി.ഡി.സതീശൻ ആരോപിച്ചു.

സി.പി.എം സ്​ത്രീപക്ഷ കാമ്പയിൻ നടത്തുകയാണ്​. ഇതാണോ സി.പി.എമ്മിൻറെ സ്​ത്രീപക്ഷ കാമ്പയിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടപ്പോൾ കേസ്​ ഒതുക്കി തീർക്കാൻ മന്ത്രി തന്നെ ഇടപ്പെട്ടുവെന്ന ഗൗരവകരമായ കാര്യമാണ്​ ഇവിടെ ഉണ്ടായിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.

മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​ശ്നം കൊ​ണ്ടു​വ​രും. പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്.

ഇ​തി​നെ​ല്ലാം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം മ​റു​പ​ടി പ​റ​യി​ക്കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.