വ്യക്തി പ്രഭാവം വളര്‍ത്താന്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു.

വ്യക്തി പ്രഭാവം വളര്‍ത്താന്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്തെന്നും ഇതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. എഎന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടിഐ മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് വിവാദവും ജയരാജന് എതിരായ ആരോപണങ്ങള്‍ പരിശോധിച്ചത്. പ്രത്യേക രീതിയില്‍ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ […]

ഹൈബി ഈഡനും, കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നേര്‍ക്ക് നേര്‍,എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങി കിടക്കുന്ന പ്രസിഡണ്ട് എന്ന ഹൈബി ഈഡന്റെ പരാമര്‍ശത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി

എറണാകുളം എംപി ഹൈബി ഈഡന് മറുപടിയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തിനാണ് ഇങ്ങനെയൊരു ഉറങ്ങി കിടക്കുന്ന പ്രസിഡണ്ട് എന്ന ഹൈബി ഈഡന്റെ പരാമര്‍ശത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. ഒരു ബോധമുള്ളയാള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ലെന്നും കൃത്യമായ മറുപടി നല്‍കാത്തത് ഹൈബിയുടെ പിതാവായ ജോര്‍ജ്ജ് ഈഡനുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. ‘ഹൈബി ഈഡനോട് ഇപ്പോഴും മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റെ പിതാവ് ജോര്‍ജ് ഈഡനും ഞാനും ആത്മസുഹൃത്തുക്കളായിരുന്നു. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ സമയത്ത് അദ്ദേഹം എറണാകുളം ജില്ലയിലെ യൂത്ത് […]

കൗൺസിൽ യോഗത്തിനിടെ പാലാ എം എൽ എ യെ അധിക്ഷേപിച്ച കൗൺസിലർ മാപ്പു പറയണം: യൂത്ത് ബ്രിഗേഡ്

സ്വന്തം ലേഖകൻ പാലാ: പാലാ നഗരസഭാ ഓൺലൈൻ യോഗത്തിനിടെ പാലാ എം എൽ എ യെ പെരുമ്പാമ്പിനെ മാലയായി അണിയിക്കണമോ എന്നു പറഞ്ഞ് അധിക്ഷേപിച്ച മുനിസിപ്പൽ കൗൺസിലർ നഗരസഭാ കൗൺസിലിൻ്റെ മഹത്വത്തെ കളങ്കപ്പെടുത്തിയെന്ന് എൻ സി കെ യൂത്ത് ബ്രിഗേഡ് കുറ്റപ്പെടുത്തി. പവിത്രമായ കൗൺസിൽ യോഗത്തിൽ നിയമനിർമ്മാണ സഭാംഗത്തെ അധിക്ഷേപിച്ച നടപടി ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. കൗൺസിൽ യോഗത്തിൽപ്പോലും രാഷ്ട്രീയ അന്ധത പ്രകടിപ്പിക്കുന്ന നിലപാട് പാലായുടെ പാരമ്പര്യത്തിന് ചേർന്നതല്ല. കൗൺസിലറുടെ നടപടി അങ്ങയറ്റം പ്രതിഷേധാർഹമാണ്. എം എൽ എ നഗരസഭാ യോഗത്തിൽ അധിക്ഷേപിച്ച നടപടിക്കെതിരെ […]

കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്: ലതികാ സുഭാഷിനു പിന്നാലെ ഭർത്താവ് കെ.ആർ സുഭാഷും കോൺഗ്രസിൽ നിന്നും രാജി വച്ചു: സുഭാഷ് എൻ.സി.പിയിൽ ചേർന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. പാർട്ടിയിൽ നിന്നും രാജി വച്ച മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെ.ആർ സുഭാഷും കോൺഗ്രസിൽ നിന്നും രാജി വച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വച്ച സുഭാഷ്, എൻ. സി.പി.യിൽ ചേർന്ന് പ്രവർത്തിക്കും. എൻ.സി.പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. കെ.പി.സി.സി.നിർവാഹക സമിതി അംഗം , ഡി.സി.സി.വൈസ് പ്രസിഡന്റ് , ഡി സി സി സെക്രട്ടറി – ജില്ലാ കൗൺസിൽ […]

കോണ്‍ഗ്രസിനെ നയിക്കാന്‍ കെ.എസ്; കെ.പി.സി.സി. അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കണ്ണൂര്‍ എം.പി.യുമായ കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റു. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് കെ.സുധാകരന്‍ ചുമതലയേറ്റത്. കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തി. പത്തരയോടെ കെ.പി.സി.സി. ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തിയ സുധാകരന് സേവാദള്‍ വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തി. തുടര്‍ന്ന് കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി […]

ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി; വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി; മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കെ. സുന്ദര; മൊഴിയെടുത്തത് ഷേണിയിലെ ബന്ധുവീട്ടില്‍ വച്ച്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം; സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി പണം നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കി കെ. സുന്ദര. പണം നല്‍കുന്നതിന് മുമ്ബ് തന്നെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വെച്ചെന്നും ബദിയടുക്ക പൊലീസിന് നല്‍കിയ മൊഴി തന്നെയാണ് കെ. സുന്ദര ക്രൈം ബ്രാഞ്ചിനും നല്‍കിയത്. കേസില്‍ പരാതിക്കാരനായ വി.വി. രമേശന്റെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തി. മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നല്‍കിയെന്നായിരുന്നു വി.വി. രമേശന്‍ നല്‍കിയ പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ […]

കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കും; ജംബോ കമ്മറ്റികൾ ഉണ്ടാകില്ല; ഗ്രൂപ്പുകളെ അപ്രസക്തമാക്കും; അടിമുടി അഴിച്ചുപണിക്ക് തയ്യാറെടുത്ത് സുധാകരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗ്രൂപ്പുകളെ ഒതുക്കി അടിമുടി അഴിച്ച് പണിക്ക് സുധാകരൻ. കോണ്‍ഗ്രസിന്റെ പുനര്‍ജീവനമാണ് ഇനി ലക്ഷ്യം. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം കൊടുക്കാന്‍ ഒരുപാടു മാര്‍ഗങ്ങളുണ്ട്. വിശ്വാസമുള്ള നേതൃത്വം വന്നാല്‍ അണികള്‍ ഇറങ്ങും. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ് മുന്നണിയുടെയും ദൗര്‍ബല്യം. മുന്നണി വിട്ടുപോയ കക്ഷികളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും. 6 മാസംകൊണ്ട് ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി മാറ്റും-പറയുന്നത് കെപിസിസി പ്രസിഡന്റെ കെ സുധാകരനാണ്. കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയായി മാറ്റുന്നതിനുള്ള ശ്രമമാകും സുധാകരന്‍ നടത്തുക. ഗ്രൂപ്പിസത്തെ ഇല്ലാതാക്കി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ശൈലി. ഏതായാലും ഇനി ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ല. […]

കേരളത്തിലെ കോൺഗ്രസിനെ ഇനി സുധാകരൻ നയിക്കും; .കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ്; തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചു; തീരുമാനം ഐക്യകണ്ഠമെന്ന് കേരളത്തിലെ നേതാക്കൾ

  സ്വന്തം ലേഖകൻ  തിരുവനന്തപുരം : കെ.സുധാകരൻ എംപിയെ പുതിയ കെപിസിസി പ്രസിഡൻ്റായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനു പകരമാണ് പുതിയ നിയമനം. കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ 1948 മേയ് 11ന് ജനിച്ചു. കെ.എസ്.യു താലൂക്ക് പ്രസിഡൻ്റായി രാഷ്ട്രീയത്തിൽ തുടക്കം. 1969 ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം. 1977 ൽ ജനതാ പാർട്ടിയിൽ. 1981 ലെ ജനതാപാർട്ടി കേരള ഘടകത്തിലെ പിളർപ്പിൽ കെ.ഗോപാലനൊപ്പം നിന്നു. 1986-ൽ കോൺഗ്രസിലെത്തി. എ.കെ.ആൻറണി മന്ത്രിസഭയിൽ (2001-04) […]

സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടേ?; വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞു, അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്; ആ പണത്തില്‍ നിന്ന് ചെറിയൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാറ്റിവച്ചുകൂടേ?; ഗൗരിയമ്മയുടേയും ബാലകൃഷ്ണപിള്ളയുടേയും പേരുകളില്‍ത്തന്നെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണം; പി സി വിഷ്ണുനാഥ് എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി ധനമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും, അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മുന്നില്‍ പതറി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ‘സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ്പും മറ്റും വാങ്ങാന്‍ വാക്സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച പണത്തിന്റെ ചെറിയൊരു ഭാഗം മതിയാകും. എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ് അവരെ വിളിച്ചാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. കടകള്‍ അടച്ചിരിക്കുന്നതുകൊണ്ട് സ്‌പോണ്‍സര്‍ഷിപ്പ് പോലും നടക്കുന്നില്ല. അതുകൊണ്ട് സ്മാരകങ്ങള്‍ക്ക് പകരം കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നായിരുന്നു’ വിഷ്ണുനാഥ് ആവശ്യപ്പെട്ടത്. ഗൗരിയമ്മയുടേയും ബാലകൃഷ്ണപിള്ളയുടേയും പേരുകളില്‍ത്തന്നെ […]

ജോണ്‍ ബ്രിട്ടാസും ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു; ശിവദാസന്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ തടവിലടക്കപ്പെട്ട വിദ്യാർത്ഥി നേതാവ്; ഇരുപത്തിരണ്ടാം വയസ്സില്‍ ദേശാഭിമാനി ലേഖകനായി ഡല്‍ഹിയിലെത്തി ബ്രിട്ടാസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് രാജ്യസഭ; ഇരുവരും സത്യപ്രതിജ്ഞ ചെയ്തത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യസഭാ എം പിമാരായി ഡോ വി ശിവദാസനും ജോണ് ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്യില്ല. പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ ശിവദാസന്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത് തടവിലിടപ്പെട്ട വിദ്യാര്‍ഥി നേതാവാണ് ശിവദാസന്‍. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസന്‍ രാജ്യസഭയിലേക്ക് […]