രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ വലിയ വിടവ് ധനകാര്യ വകുപ്പിനെ തളർത്തി; സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി നിർമ്മാണങ്ങൾ തടയുന്നു; സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ​ഗണേഷ് കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ തോമസ് ഐസക്കിന്റെ അസാനിധ്യം സർക്കാരിനെ താളം തെറ്റിക്കുകയാണ്. നിയമസഭാ ചർച്ചകളിൽ കിഫ്ബിയ്‌ക്കെതിരെ കടന്നാക്രമണം പ്രതിപക്ഷം ശക്തമാക്കുന്നുണ്ട്. സർക്കാരിനെ ഞെട്ടിച്ചു കൊണ്ട് കിഫ്ബിക്കെതിരായ പരാതിയുമായി ഭരണപക്ഷത്തു നിന്ന് കെ.ബി ​ഗണേഷ് കുമാറും രം​ഗത്ത് വന്നിരുന്നു. ഗൗരവമുള്ള ആരോപണമാണ് ഗണേശ് ഉയർത്തുന്നത്. കഴിഞ്ഞ സർക്കാരിൽ കിഫ്ബിയുടെ 6 റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടിയ താൻ ഇപ്പോൾ ജനങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്നു ഗണേശ് പറഞ്ഞു. സത്യം പറയാൻ മടിയില്ല. കിഫ്ബിയിൽ അതിവിദഗ്ധന്മാരുടെ ബാഹുല്യമാണ്. അനാവശ്യ വാദങ്ങളുയർത്തി […]

ബന്ധുനിയമനം; ലോകായുക്ത റിപ്പോർട്ട് പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ട് തയ്യാറാക്കിയത്; നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നത്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; ഹർജിയുമായി കെ.ടി ജലീൽ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നാണ് ജലീലിന്റെ വാദം. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുനിയമനത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ലോകായുക്ത വിധിയിൽ പരാമർശിച്ചിരുന്നു. തുടർന്ന് ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ […]

ഇനി ‘സഖാവ് ശ്രീരാമന്റെ’ വരവാണ്; രാമായണ പ്രഭാഷണ പരമ്പരയുമായി സി പി ഐ; രാമായണം സംഘപരിവാർ ശക്തികൾക്ക് തീറെഴുതുകയല്ല വേണ്ടതെന്ന് പി.കെ കൃഷ്ണദാസ് മാസ്റ്റർ ; കർക്കിടകം സി പി ഐക്കും ‘രാമായണ മാസം’

സ്വന്തം ലേഖകൻ മലപ്പുറം : സി.പി.ഐ. മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ രാമായണ പ്രഭാഷണം സംഘടിപ്പിച്ചു. ഒരാഴ്ച നീളുന്നതാണ് സി.പി.ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ രാമായണ പ്രഭാഷണ പരമ്പര. രാമായണത്തിന്‍റെ രാഷ്ട്രീയവും, ഇന്ത്യൻ പൈതൃകവുമെല്ലാം ചേർത്താണ് പ്രഭാഷണ പരമ്പര അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാമായണ പ്രഭാഷണ പരമ്പരക്ക് സി.പി.ഐ തുടക്കം കുറിച്ചത്. ശനിയാഴ്ച വരെ വൈകിട്ട് ഏഴ് മണിക്ക് സിപിഐ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രഭാഷണ പരമ്പര സംപ്രേഷണം ചെയ്യും. പ്രഭാഷണ പരമ്പരയെപ്പറ്റി സി.പി.ഐ ജില്ലാ സെക്രട്ടറി […]

‘കേസിൽ പ്രതിയായതുകൊണ്ട് ഒരാൾക്ക് മന്ത്രിയാകാൻ പാടില്ലെന്ന യു.ഡി.എഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നു; കേസിനെ നിയമപരമായി നേരിടും, അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല’; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസിൽ പ്രതിയായതുകൊണ്ട് ഒരാൾക്ക് മന്ത്രിയാകാൻ പാടില്ലെന്ന യു.ഡി.എഫിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടിക്കെതിരായ കേസിനെ നിയമപരമായി നേരിടുമെന്നും അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതി വിധിക്കെതിരായ പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപിച്ചു. ‘നിയമസഭയിലെ അക്രമങ്ങളെല്ലാം സഭയിൽ തന്നെ തീർത്തുവെന്ന് പറഞ്ഞത് തെറ്റാണ്. കേരള, പഞ്ചാബ് നിയമസഭകളിലെ അക്രമങ്ങൾ പൊലീസ് കേസായിട്ടുണ്ട്. കോടതി […]

നിയമസഭാ കയ്യാങ്കളി കേസ്: ‘സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ലെന്ന്’ മുഖ്യമന്ത്രി; ‘ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ’ എന്ന് പി.ടി തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും, സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇ​പ്പോ​ൾ സുപ്രീംകോടതി ത​ള്ളി​യ​ത് കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലെ അ​പ്പീ​ൽ ആ​ണ്. സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മ​ല്ല. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പരമോന്നത […]

ബ​സ​വ​രാ​ജ് ബൊ​മ്മെ ക​ർ​ണാ​ട​കയുടെ പുതിയ മു​ഖ്യ​മ​ന്ത്രി​; ബൊ​മ്മെ​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​ത് യെ​ദി​യൂ​ര​പ്പ; മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത് യെദ്യൂരപ്പയുടെ വിശ്വസ്‌തൻ

സ്വന്തം ലേഖകൻ ബം​ഗ​ളൂ​രു: ക​ർ​ണാ​ട​കയുടെ പുതിയ മു​ഖ്യ​മ​ന്ത്രി​യാ​യി ലിം​ഗാ​യ​ത്ത് നേ​താ​വ് ബ​സ​വ​രാ​ജ് ബൊ​മ്മെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ത​വ​ർ​ച്ഛ​ന്ദ് ഗെ​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്നു ബൊ​മ്മെ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ബൊ​മ്മെ​യു​ടെ പേ​ര് യെ​ദി​യൂ​ര​പ്പ​യാ​ണു നി​ർ​ദേ​ശി​ച്ച​ത്. ‌മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചടങ്ങിന് മുൻപ് 61കാരനായ ബൊമ്മൈ യെദ്യൂരപ്പയെ കണ്ട് അനുഗ്രഹം വാങ്ങി. സത്യപ്രതിജ്ഞയ്‌ക്ക് എത്തുംമുൻപ് ക്ഷേത്രദർശനവും നടത്തി. തിങ്കളാഴ്‌ച ബിജെപി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കർണാടകയിലെ ഹാവേരി […]

സുപ്രീം കോടതി വിധി മാനിക്കുന്നു; മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ല; കേസ് അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു: മന്ത്രി വി. ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും, വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകൾ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന്‌ ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം.എൽ.എ സ്ഥാനം രാജി വാക്കണമെന്നോ എന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി […]

സത്യൻ പന്തത്തലയുടെ നേതൃത്വത്തിൽ നൂറ്റി അൻപ്പത്തിയാറ് പ്രവർത്തകർ എൻ.സി.പി യിലേയ്ക്ക്

സ്വന്തം ലേഖകൻ പാലാ: സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ ഡെമോക്രാറ്റിക് പാർട്ടി ജനറൽ സെക്രട്ടറിയും മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന സത്യൻ പന്തത്തലയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നൂറ്റി അൻപ്പത്തിയാറ് പ്രവർത്തകർ എൻ.സി.പി.യിൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പി.ബി. തമ്പി, എൻ.ജി.ഒ. അസോസ്സിയേഷൻ സംസ്ഥാന കമ്മറ്റിയംഗം പന്മന സുന്ദരേശൻ ,എസ്.ആർ.പി. സംസ്ഥാന വൈസ് ചെയർമാൻ പി. അമ്മിണിക്കുട്ടൻ, ഇന്ത്യൻ പ്രൊഫക്ഷണൽ കോൺഗ്രസ്സ് സ്ഥാപക ജനറൽ സെക്രട്ടറി കെ.ടി. ഗംഗാധരൻ , കോൺഗ്രസ്സ് വനിതാ വിഭാഗം നേതാവ്‌ ഗീത കെ സോമൻ, […]

കുണ്ടറ ഫോൺ വിളി വിവാദം: ഫോൺ സംഭാഷണങ്ങളിൽ മന്ത്രി എ.കെ ശശീന്ദ്രൻ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന നേതൃത്വം; നിവേദനങ്ങൾക്കും മറ്റുമായി സംസ്ഥാന സമിതിയിലൂടെ മാത്രമേ സമീപിക്കാവൂ; 3 പേർക്കൂ കൂടി സസ്പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുണ്ടറ ഫോൺ വിളി വിവാദത്തിൽ എൻ.സി.പി കൂടുതൽ നടപടിയിലേക്ക്. സംഭവത്തിൽ അന്വേഷണ വിധേയമായി മൂന്ന് പേരെ കൂടി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എൻസിപി ഭാരവാഹി യോഗത്തിലാണ് തീരുമാനം. ഫോൺ സംഭാഷണങ്ങളിൽ മന്ത്രി എ.കെ ശശീന്ദ്രൻ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് എൻ.സി.പി സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം. പീഡന പരാതിയാണെന്ന് അറിയാതെയാണ് മന്ത്രി എകെ ശശീന്ദ്രൻ വിഷയത്തിൽ […]

നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു; പ്രസം​ഗത്തിനിടയിൽ വിതുമ്പി കരഞ്ഞു യെദിയൂരപ്പ

സ്വന്തം ലേഖകൻ ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. ബിജെപി നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് രാജിയെന്നാണ് സൂചന. ചടങ്ങിൽ വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുന്നതിന്റെ സൂചനകൾ മുഖ്യമന്ത്രിയിൽ നിന്നു തന്നെ പുറത്തുവന്നു. സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിക്കഴിഞ്ഞാൽ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം […]