ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ സർക്കാരിന്റെ നിലപാട് ശരി, ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രം: പാലൊളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ സർക്കാരിന്റെ നിലപാട് ശരി, ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രം: പാലൊളി മുഹമ്മദ് കുട്ടി

 

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ സർക്കാരിന്റെ നിലപാട് ശരിയാണെന്നും, ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് പാലൊളി മുഹമ്മദ് കുട്ടി.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതത്തിൽ തെറ്റില്ല, ആനൂകൂല്യം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് 80: 20 എന്ന അനുപാതം ആരും ചോദ്യംചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിവർത്തിത വിഭാഗങ്ങൾ എന്നുപറയുന്നതു തന്നെ വളരെ പാവപ്പെട്ടവരാണ്. ജനസംഖ്യാനുപാതികമായാണെങ്കിലും അർഹതപ്പെട്ട വിഭാഗത്തിനു മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ കാലങ്ങളിൽ അങ്ങനെ മാത്രമേ സ്‌കോളർഷിപ് കൊടുത്തിട്ടുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിണിയിൽനിന്ന് രക്ഷപെടാൻ വേണ്ടി പരിവർത്തനം ചെയ്യുന്നവരാണ്. അല്ലാതെ മതത്തിന്റെ മേൻമ കണ്ടിട്ട് പരിവർത്തനം ചെയ്യുന്നവരല്ലെന്നും പാലൊളി പറഞ്ഞു.

ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പ്രതിപക്ഷം പറയുന്ന രീതിയിൽ പരിഹാരം ഉണ്ടാക്കിയാലും അവർ വീണ്ടും പ്രശ്‌നങ്ങളുമായി വരും.

ഇടതുപക്ഷ സർക്കാർ ഉള്ളിടത്തോളം കാലം അവർ പ്രശ്‌നങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് ഒരുതരം വീതംവെപ്പ് ആയിപ്പോയെന്നും അത് ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.