‘സു​ഖ്ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ’ പ​ഞ്ചാ​ബിന്റെ പുതിയ സാരഥി; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ

സ്വന്തം ലേഖകൻ ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി സു​ഖ്ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ അധികാരമേൽക്കും. ഹൈ​ക്ക​മാ​ൻ​ഡാ​ണ് സു​ഖ്ജി​ന്ത​ർ സിം​ഗി​ൻറെ പേ​ര് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉണ്ടാകും. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​നി​ൽ ഝാ​ക്ക​ർ, മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ പ്ര​താ​പ് സിം​ഗ് ബാ​ജ്‌​വ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ‍​യ​ർ​ന്നു കേ​ട്ടി​രു​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​രോ​ട് സം​സാ​രി​ച്ച എം​എ​ൽ​എ​മാ​രി​ൽ ഒ​രു വി​ഭാ​ഗം സി​ദ്ദു​വി​നാ​യി വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​ഖ്‍​ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ​യ്ക്ക് മു​ൻ​ഗ​ണ​ന ഏ​റു​ക​യാ​യി​രു​ന്നു. സു​ഖ്ജി​ന്ത​ർ സിം​ഗ് ഇ​ന്നു ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്ന് […]

‘കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറും; കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നു’; അൽഫോൺസ് കണ്ണന്താനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന് ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറൽ സെക്രട്ടറി കത്തയച്ചിരുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണവും വന്നിരിക്കുന്നത്. […]

സംസ്ഥാനത്തെ സ്കൂൾ തുറപ്പ് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല: തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ എന്ന് സൂചന. ഇന്ന് രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ ചർച്ചയായിരുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി മാത്രമാണ്. നവംബർ 1 മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. രാവിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേർന്നപ്പോഴും വിഷയം ചർച്ചക്ക് വന്നില്ല. സ്കൂൾ […]

‘എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണം; അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യം’; ശ​ശി ത​രൂ​ർ എം​പി

സ്വന്തം ലേഖകൻ മൂ​വാ​റ്റു​പു​ഴ: എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ണി​യ ഗാ​ന്ധി നി​ല​വി​ൽ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​യാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പു​തി​യ നേ​തൃ​ത്വം ഉ​ട​ൻ വേ​ണം. സോ​ണി​യ മി​ക​ച്ച നേ​താ​വാ​ണ്. എ​ന്നാ​ൽ സ്ഥി​രം അ​ധ്യ​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്നെ​ങ്കി​ൽ ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

‘ജിഎസ്ടി ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; തെറ്റിധാരണ പരത്തരുത്; വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതി’ – ധനമന്ത്രി കെ. എൻ. ബാലഗോപാൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി ഉൾപ്പെടുത്തിയാൽ കുറയുമെന്നുള്ളത് തെറ്റിധരിപ്പിക്കുന്ന പ്രചരണമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. വില കുറയണമെങ്കിൽ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാൽ മതിയെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് കൊണ്ട് പ്രത്യേക ഗുണം ഉണ്ടാകില്ല. മുമ്പില്ലാത്ത തരത്തിൽ വലിയ തോതിൽ സെസ് കൊടുക്കുന്ന ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കേസ് വന്നതിനെ തുടർന്ന് ജിഎസ്ടി കൗൺസിൽ ഇക്കാര്യം പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശം നൽകിയിരുന്നു. […]

ചന്ദ്രിക കള്ളപ്പണക്കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഇ.ഡിക്ക് മുൻപിൽ ഹാജരാകില്ല; സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി

സ്വന്തം ലേഖകൻ കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി ചോദ്യം ചെയ്യലിന് മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് കത്ത് നൽകി. പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇബ്രാഹിംകുഞ്ഞിന് നേരത്തെ ഇ.ഡി നോട്ടീസ് നൽകിയിരുന്നത്. മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ഇഡി നോട്ടീസ് നൽകിയിരുന്നത്. കേസിൽ ഇതിന് മുമ്പും ഇബ്രാംഹിംകുഞ്ഞിനെ ഇഡി വിളിപ്പിച്ചിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് […]

‘വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി; ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്’; മന്ത്രി വി. എൻ വാസവനെതിരെ ‘സമസ്ത’ രം​ഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: മന്ത്രി വി. എൻ വാസവൻ വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയെന്ന് ആരോപിച്ച് സമസ്ത രം​ഗത്ത്. സമസ്ത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനമെഴുതിയത്. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്. മന്ത്രിയുടെ നടപടി സർക്കാർ നിലപാടാണോ എന്ന് വ്യക്തമാക്കണം. ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികൾക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. നാർകോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ വിവാദത്തിലായിരിക്കെ […]

‘പാലാ ബിഷപ്പിൻറെ പ്രസ്താവനയിൽ വലിയ ഗൗരവമുണ്ടെന്ന് കരുതുന്നില്ല; പള്ളിയിൽ നടത്തുന്ന പ്രസംഗത്തിൽ ജിഹാദ് എന്ന് കൂട്ടി അങ്ങ് പറഞ്ഞു’; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ. പാലാ ബിഷപ്പിൻറെ പ്രസ്താവനയിൽ വലിയ ഗൗരവമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. പള്ളിയിൽ നടത്തുന്ന പ്രസംഗത്തിൽ, അതിലൊരു ജിഹാദ് എന്ന് കൂട്ടി അങ്ങ് പറഞ്ഞു എന്നല്ലാതെ അതിൽപ്പരം അതിനെന്തെങ്കിലും ഗൗരവമുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ തലയിൽചാർത്തി, അതാണ് കാരണം എന്നു പറയുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദിന് ഇരയാക്കുന്നെന്നായിരുന്നു പാലാ […]

‘കാനത്തിന് ത​ന്നോ​ട് വി​രോ​ധ​മെ​ന്താ​ണെ​ന്ന് അ​റി​യി​ല്ല; താ​ൻ ബ​ഹു​മാ​നി​ക്കു​ന്ന നേ​താ​വാ​ണ് അദ്ദേഹം; ത​നി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൻറെ പേ​രി​ൽ പ​രാ​തി​യി​ല്ല’; ജോ​സ് കെ. ​മാ​ണി

സ്വന്തം ലേഖകൻ പാ​ലാ: കാ​നം ര​ജേ​ന്ദ്ര​ന് ത​ന്നോ​ട് വി​രോ​ധ​മെ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മു​ൻ​പും ത​നി​ക്കെ​തി​രേ കാ​നം വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൻറെ പേ​രി​ൽ പ​രാ​തി​യി​ല്ല. ആ​രെ​യും പ​രാ​തി അ​റി​യി​ച്ചി​ട്ടു​മി​ല്ല. എ​ൽ​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ ബ​ഹു​മാ​നി​ക്കു​ന്ന നേ​താ​വാ​ണ് കാ​ന​മെ​ന്നും എ​ൽ​ഡി​എ​ഫി​നെ​യും കേ​ര​ള കോ​ൺ​ഗ്ര​സി​നെ​യും ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ഇ.‍ഡി വിളിപ്പിച്ചത് നന്നായി; കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം’; ചന്ദ്രിക കള്ളപ്പണ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകൻ കൊച്ചി: ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട് കേസിൽ ആവശ്യമായ രേഖകൾ ഇ.ഡിക്കു കൈമാറിയതായി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നതെന്നും, കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡിയാണ് തീരുമാനിക്കേണ്ടത്. ഈ പത്രത്തെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതിക്കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷി എന്ന നിലയ്ക്ക് ഒരു സ്റ്റേറ്റ്‌മെന്റ് എടുത്തു. അത്രമാത്രമേ ഉള്ളൂ. […]