‘സു​ഖ്ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ’ പ​ഞ്ചാ​ബിന്റെ പുതിയ സാരഥി; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ

സ്വന്തം ലേഖകൻ

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി സു​ഖ്ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ അധികാരമേൽക്കും. ഹൈ​ക്ക​മാ​ൻ​ഡാ​ണ് സു​ഖ്ജി​ന്ത​ർ സിം​ഗി​ൻറെ പേ​ര് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉണ്ടാകും.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​നി​ൽ ഝാ​ക്ക​ർ, മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ പ്ര​താ​പ് സിം​ഗ് ബാ​ജ്‌​വ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ‍​യ​ർ​ന്നു കേ​ട്ടി​രു​ന്ന​ത്.

ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​രോ​ട് സം​സാ​രി​ച്ച എം​എ​ൽ​എ​മാ​രി​ൽ ഒ​രു വി​ഭാ​ഗം സി​ദ്ദു​വി​നാ​യി വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​ഖ്‍​ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ​യ്ക്ക് മു​ൻ​ഗ​ണ​ന ഏ​റു​ക​യാ​യി​രു​ന്നു. സു​ഖ്ജി​ന്ത​ർ സിം​ഗ് ഇ​ന്നു ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ട്.

മു​ഖ്യ​മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അം​ബി​ക സോ​ണി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ഞ്ചാ​ബി​ൽ ഒ​രു സി​ക്ക് മു​ഖ്യ​മ​ന്ത്രി വ​ന്നി​ല്ലെ ങ്കി​ൽ അ​തി​ൻറെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ഭി​പ്രാ​യ​വും ഇ​തി​നി​ടെ ഉ‍​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ ര​ൺ​ധാ​വെ​യ്ക്ക് അ​നു​കൂ​ല​മാ​യി തീ​രു​മാ​നം എ​ത്തു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നും പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​യി എ​ഐ​സി​സി നി​രീ​ക്ഷക​രാ​യ അ​ജ​യ് മാ​ക്ക​നും ഹ​രീ​ഷ് ചൗ​ധ​രി​യും ച​ണ്ഡീ​ഗ​ഡി​ലെ​ത്തി​യി​രു​ന്നു. പ​ഞ്ചാ​ബി​ൻറെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് റാ​വ​ത്തും ച​ണ്ഡീ​ഗ​ഡി​ൽ ക്യാ​ന്പ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഇ​ന്ന​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ പ​ട​ല​പി​ണ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ച​ത്. പാ​ർ​ട്ടി നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം ചേ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പായി​രു​ന്നു രാ​ജി.