ഗാന്ധി സ്മരണയിൽ കോട്ടയം; 152-ാം ജന്മദിന വാർഷികത്തിൽ ഗാന്ധി പ്രതിമയിൽ ചാർത്തിയത് 152 ആമ്പൽപ്പൂക്കളാൽ തീർത്ത മാല

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തിൽ മലരിക്കലിൽ നിന്ന് 152 ആമ്പൽപ്പൂക്കൾ കോർത്ത പത്തരയി നീളമുള്ള മാലയാണ് മന്ത്രി ഗാന്ധി പ്രതിമയിൽ അണിയിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. […]

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; വരവേറ്റ് രാഹുല്‍ ഗാന്ധി; ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പിന്നീട് എഐസിസി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സു‍ര്‍ജെവാല എന്നിവ‍ര്‍ക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി. സിപിഐ നേതൃത്വുമായി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തിയത്. മുതി‍ര്‍ന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുട‍ര്‍ച്ചയായ പലായനത്തില്‍ വലഞ്ഞ കോണ്‍​ഗ്രസ് […]

കനയ്യ കുമാറിൻ്റെ കോൺഗ്രസ് പ്രവേശനം ഇന്ന് ; പോകുന്നത് സിപിഐ സംസ്ഥാന സമിതി ആസ്ഥാനത്ത് സ്വന്തം ചെലവിൽ വെച്ച എസിയുമായി; പരാതിയില്ലെന്ന് സിപിഐ

പാറ്റ്ന: എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേക്കേറുന്നത്. അതു കൊണ്ട് തന്നെ സ്വന്തം ചെലവിൽ സിപിഐ സംസ്ഥാന സമിതി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന എസിയും കൊണ്ടാണ് കനയ്യ പോകുന്നത്. കനയ്യ കുമാർ സ്വന്തം പണം മുടക്കി സ്ഥാപിച്ച എസി ആയതിനാൽ കൊണ്ടുപോയതിൽ സിപിഐക്കും പരാതിയില്ലെന്നാണ് സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയുടെ വെളിപ്പെടുത്തൽ. കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും […]

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ കെപിസിസി അധ്യക്ഷന്‍; സ്ലോട്ട് വച്ച്‌ കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല; ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന കെ സുധാകരന്റെ ആരോപണവും തള്ളി മുല്ലപ്പള്ളി; വി ഡി സതീശനും സുധാകരനുമെതിരെ പടയൊരുക്കം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഉള്‍പ്പോര് കൂടുതല്‍ വഷളാകുന്നുവെന്ന സൂചന നല്‍കി മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരനെ വിമര്‍ശിച്ചു കൊണ്ടാണ് മുല്ലപ്പള്ളി രംഗത്തു വന്നിരിക്കുന്നത്. സ്ലോട്ട് വച്ച്‌ കെപിസിസി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുല്ലപ്പള്ളി സുധാകരനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി താരിഖ് അന്‍വര്‍ ഇന്ന് മുല്ലപ്പള്ളിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു […]

പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ; എഐസിസി അംഗത്വവും രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ എഐസിസി അംഗത്വവും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരം ഗൗരീശ പട്ടത്തെ വി എം സുധീരന്റെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ അനുനയ നീക്കം ഊര്‍ജ്ജിതമാക്കാന്‍ ഹൈക്കമാൻഡും നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സുധീരനുമായി […]

ചാ​ന​ല്‍ ച​ര്‍​ച്ച​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ആ​ങ്ക​ര്‍​മാ​രെ​ല്ലാം ന​മ്മു​ടെ സ്വ​ന്തം, അ​വ​രെ ന​ന്നാ​യി ട്രീ​റ്റ് ചെ​യ്യു​ക; ആ​ങ്ക​ര്‍​മാ​രുടെ മു​സ്ലിം സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ച്‌ വാ​ചാ​ല​നാ​യി ഫ​സ​ല്‍ ഗ​ഫൂ​ര്‍

തിരുവനന്തപുരം: മു​ഖ്യ​ധാ​രാ ചാ​ന​ലു​ക​ളി​ലെ ആ​ങ്ക​ര്‍​മാ​ര്‍​ക്കു​ള്ള മു​സ്ലിം സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ച്‌ വാ​ചാ​ല​നാ​യി എം​ഇ​എ​സ് ചെ​യ​ര്‍​മാ​ന്‍ ഫ​സ​ല്‍ ഗ​ഫൂ​ര്‍. അത്തരമൊരു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈറലാകുന്നത്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ മ​തേ​ത​ര മു​ഖ​മാ​യി ചി​ല​ര്‍ അ​വ​രോ​ധി​ച്ചു പോ​ന്ന എം​ഇ​എ​സ് നേ​താ​വ് ഫ​സ​ൽ ഗ​ഫൂ​ര്‍ ഇ​പ്പോ​ള്‍ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് പ​ല​രെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രി​ക്കുന്നത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളോ​ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​പ്ര​സം​ഗം എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. പ്ര​സം​ഗ​ത്തി​ല്‍ ഫ​സ​ല്‍ ഗ​ഫൂ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ, ” ചാ​ന​ല്‍ ച​ര്‍​ച്ച​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ആ​ങ്ക​ര്‍​മാ​രെ​ല്ലാം ന​മ്മു​ടെ സ്വ​ന്ത​മാ​ണ്. അ​വ​രെ ത​ങ്ങ​ളു​ടെ കോ​ള​ജു​ക​ളി​ല്‍ പ്ര​സം​ഗ​ത്തി​നു വി​ളി​ക്കു​ക. ന​ന്നാ​യി ട്രീ​റ്റ് ചെ​യ്യു​ക. […]

സുധീരൻ്റെ പരാതി എന്താണെന്ന് അറിയില്ല; രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചിട്ട് പറയാം; നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രാജിവച്ച നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാജിക്കത്ത് കിട്ടിയിട്ടുണ്ട്. സുധീരന്റെ പരാതി എന്താണെന്ന് അറിയില്ല. രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചിട്ട് പറയാമെന്ന് അദ്ദേഹം പറഞ്ഞു. ഫോണില്‍ വിളിച്ചെങ്കിലും സുധീരന്‍ കാര്യം പറഞ്ഞില്ല. നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ കൂടിയാലോചന നടത്താറുണ്ട്. എന്നാല്‍ പലരും എത്താറില്ല. മുതിര്‍ന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കുന്നില്ലെന്നും ആരെയും ഒഴിവാക്കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണെടുക്കാത്തതിനാല്‍ അദ്ദേഹവുമായി ഇപ്പോള്‍ സംസാരിക്കാറില്ലെന്നും […]

കടുത്ത അതൃപ്തി; പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ല; കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവച്ചു

തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരന്‍ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്. കെപിസിസി പുനഃസംഘടനയിലെ കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്‍റെ രാജി. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്‍റെ പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ മാറ്റങ്ങളില്‍ ചര്‍ച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും സുധീരന്‍ […]

അവർ ടിവിയിൽ വരുന്നത് സൗന്ദര്യം കാണിക്കാൻ; ആരോഗ്യ മന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയ പി സി ജോർജിനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീ‌ല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് ഹൈക്കോടതി അഭിഭാഷകന്റെ പരാതിയെ തുടര്‍ന്ന് ജോര്‍ജിനെതിരെ കേസെടുത്തത്. അവർ ടീവിയിൽ വരുന്നത് സൗന്ദര്യം കാണിക്കാൻ, അവരുടെ സൗന്ദര്യം കാണിക്കാൻ വരികയാ,എയ്‌ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവർ. അത് ജനങ്ങളെ കാണിച്ചിട്ട് ഏന്തുകിട്ടാനാ” എന്നിങ്ങനെയായിരുന്നു പരാമർശങ്ങൾ. മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ഒരു സ്ത്രീയേയാണ് മന്ത്രിയാക്കിയതെന്നും, കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോർജിന് അവാർഡ് കിട്ടും, പിണറായുടെ […]

കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം പുറത്ത്; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി; ബിജെപി അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ 29 അം​ഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. ബിജെപി പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍​ഗ്രസ് അം​ഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഒരു സിപിഎം സ്വതന്ത്രന്‍റെ വോട്ട് അസാധുവായി. ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. […]