സംസ്ഥാനത്തെ സ്കൂൾ തുറപ്പ് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല: തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്

സംസ്ഥാനത്തെ സ്കൂൾ തുറപ്പ് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല: തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ചതും വിദ്യാഭ്യാസ വകുപ്പ് അറിയാതെ എന്ന് സൂചന. ഇന്ന് രാവിലെ ചേർന്ന യോഗത്തിലും സ്കൂൾ തുറക്കൽ ചർച്ചയായിരുന്നില്ല.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് ആരോഗ്യ വകുപ്പുമായി മാത്രമാണ്. നവംബർ 1 മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേർന്നപ്പോഴും വിഷയം ചർച്ചക്ക് വന്നില്ല. സ്കൂൾ തുറക്കൽ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.