മീനച്ചലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് പ്രത്യേക നിലപാടില്ല; ദീപികയുടെ മുഖപ്രസംഗത്തിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും വിമർശിക്കുന്നുണ്ട്; നയം വ്യക്തമാക്കി ശബരീനാഥൻ

സ്വന്തം ലേഖകൻ കോട്ടയം : പാലാ ബിഷപ്പിന്റെ നർകോട്ടിക് വിവാദ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് നയം വ്യക്തമാക്കി ശബരിനാഥൻ. ബിഷപ്പിനു പിന്തുണ നൽകുന്ന ദീപിക ദിനപത്രത്തിൽ ശബരിനാഥനെ കുറിച്ചുണ്ടായ പരാമർശത്തിനാണ് ഫേസ് ബുക്ക്‌ കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുന്നത്. കുറിപ്പ് വായിക്കാം : ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ ” ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ” എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും. എന്നാൽ […]

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു; രാജി അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ; പാര്‍ട്ടി ആസ്ഥാനത്ത് ഉന്നതതല യോഗം ചേരുന്നു

സ്വന്തം ലേഖകന്‍ അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യപിച്ചത്. ശേഷം, ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് രൂപാണി. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജയ് രൂപാണിയുടെ അപ്രതീക്ഷിത തീരുമാനം. രാജിയെ തുടര്‍ന്ന് മന്ത്രിസഭയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി പാര്‍ട്ടി ആസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നു. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബി.ജെ.പി. […]

“നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട, സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം”; വിഷയം വളർത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സ്വന്തം ലേഖകൻ കൊച്ചി: നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയാണെന്നും കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണംമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സർക്കാർ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിലേക്ക് പോകാതെ അവസാനിപ്പിക്കാൻ ശ്രമിക്കണം. പരാതിയുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കുകയും സർക്കാർ പ്രശ്നപരിഹാര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യധാരാ രാഷ്ട്രീയ […]

കോൺഗ്രസിനെ കരകയറ്റാൻ ആന്റണി എത്തുന്നു; ദേശീയ തലത്തിൽ പുതിയ സമിതി രൂപീകരിക്കും; നിലവിലുളള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ മുന്നേറാന്‍ സാധ്യമാവില്ലെന്ന് വിലയിരുത്തൽ

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ദേശീയ തലത്തില്‍ പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കമാരംഭിച്ചു. എകെ ആന്റണിക്ക് പുറമെ, അംബിക സോണി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെയാണ് സോണിയ ഗാന്ധിയാണ് നിയമിച്ചത്. രാഹുല്‍ ഗാന്ധിയെ വീണ്ടും പ്രസിഡന്റാക്കുന്നതിനോട് മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയായ ജി 23 അംഗങ്ങള്‍ക്ക് എതിർപ്പാണ്. പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയില്‍ ഇപ്പോഴും സോണിയ തുടരുന്നുണ്ടെങ്കിലും പാര്‍ട്ടിക്കാര്യങ്ങളില്‍ രാഹുല്‍ ഇടപെടുന്നുണ്ടെന്ന വിമര്‍ശനവും വ്യാപകമാണ്. ഈ ഒരു സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള ചുമതലയും […]

എഐസിസിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കയ്യാങ്കളി […]

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി കോടതി തള്ളി; വിടുത‍ൽ ഹർജികളുടെ വാദം 23ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹർജികൾ തള്ളിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നല്കാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അതേസമയം നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥൻ കൂടിയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിക്കൊണ്ട് […]

ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി; ‘പ്ര​സ്താ​വ​ന ന​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം’; ‘എ.ആർ. നഗർ പൂര വെടിക്കെട്ട് വൈകാതെ കാരാത്തോട്ട് തുടങ്ങുമെന്ന് ജലീൽ’

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഇ​ഡി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​ന് പി​ന്നാ​ലെയാണ് കെ.​ടി. ജ​ലീ​ലി​നെ മുഖ്യമന്ത്രി വിളിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇ​.ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ഇ​രി​ക്കെ​യാ​ണ് ജ​ലീ​ലി​നെ വി​ളി​പ്പി​ച്ച​ത്. പ്ര​സ്താ​വ​ന ന​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ച​ന്ദ്രി​ക കേ​സി​ൽ പ​രാ​തി​ക്കാ​ര​ൻ താ​ന​ല്ലെ​ന്നാ​ണ് ജ​ലീ​ലി​ൻറെ മ​റു​പ​ടി. ഇ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ജലീൽ കൊച്ചിയിലേക്ക് തിരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട […]

‘ഇന്‍സെന്‍റീവ് അനുവദിക്കും, സ്റ്റേജില്‍ ആള്‍ക്കൂട്ടം പാടില്ല’; അടിമുടി മാറാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കിയാണ് മാർഗ്ഗരേഖ. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്. തർക്കങ്ങളും പരാതികളും തീർക്കാൻ ജില്ലാതലങ്ങളിൽ സമിതി ഉണ്ടാക്കും. പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം ഇൻസെന്‍റീവ് അനുവദിക്കും. കേഡർമാരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ […]

ഹരിതയെ കൈയ്യൊഴിഞ്ഞ് എം.കെ മുനീറും; ‘ലീഗിന്റെ തീരുമാനം അന്തിമം; തീരുമാനത്തിൽ എതിരഭിപ്രായമില്ല; എന്തുചെയ്യാമെന്ന് ഹരിതയ്ക്ക് തീരുമാനിക്കാം’- എം.കെ മുനീർ

സ്വന്തം ലേഖകൻ മലപ്പുറം: എം​എ​സ്എ​ഫ് വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ പ്രതികരണവുമായി ലീഗ് നേതാവ് എം.കെ മുനീർ. ഹ​രി​ത​യു​ടേ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മെ​ന്നാ​ണ് പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ​ത്. പാ​ർ​ട്ടി പ​റ​യു​ന്ന​തി​ന​പ്പു​റം പ​റ​യാ​നി​ല്ലെ​ന്ന് മു​നീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ‘സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് ലീഗിൻ്റെ ആഭ്യന്തരകാര്യമാണ്. ലീഗിനെ സംബന്ധിച്ച് എടുത്ത തീരുമാനം അന്തിമമാണ്. പൊതുസമൂഹം പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ചർച്ചകളും നടത്തിയേക്കാം. എന്നാൽ പാർട്ടി തീരുമാനം അന്തിമമാണ്. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ല. ഹരിതയ്ക്ക് തീരുമാനിക്കാം അവർക്ക് എന്തുചെയ്യാമെന്ന്. ഉന്നതാധികാരസമിതിയുടെ തീരുമാനം അംഗീകരിക്കും. എതിരഭിപ്രായമില്ല. ഹരിത വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ല- മുനീർ […]

ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനം നടത്തി, ഇത് അംഗീകരിക്കാനാവില്ല; പുതിയ സംസ്ഥാന കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം

സ്വന്തം ലേഖകന്‍ മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ച് വിട്ടു. കടുത്ത അച്ചടക്ക ലംഘനം നടത്തി, സ്വന്തം നിലപാടുമായി മുന്നോട്ട് പോയതാണ് പിരിച്ച് വിടാനുള്ള കാരണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. എന്നാല്‍ ഫാത്തിമ തെഹ്‌ളി അടക്കമുള്ള ഹരിത നേതാക്കള്‍ തീരുമാനത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. പോഷക സംഘടന അതിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കണം. വ്യക്തിപരമായ കാര്യത്തിന് പോകാം, അത് മൗലിക അവകാശമാണ്. പുതിയ കമ്മിറ്റിയെ ഉടനെ പ്രഖ്യാപിക്കും- ലീഗ് നേതാക്കള്‍ വ്യക്തമാക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി വരെ എംഎസ്എഫും ഹരിതയും […]