play-sharp-fill

ശവമടക്ക് തടഞ്ഞാൽ ഒരു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ; സെമിത്തേരി ബില്ലുമായി പിണറായി സർക്കാർ: ബിൽ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് സഭകൾ തമ്മിലുളള തർക്കം സെമിത്തേരി ബില്ലുമായി പിണറായി സർക്കാർ. സെമിത്തേരി ബില്ലിൻമേലുള്ള സബ്ജക്റ്റ് കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. മറ്റ് ക്രിസ്ത്യൻ സഭകളുടെ എതിർപ്പിനെ തുടർന്ന് ബില്ല് യാക്കോബായ-ഓർത്തഡോക്സ് സഭകൾക്ക് മാത്രമായി ചുരുക്കി. സെമിത്തേരി ബിൽ് എല്ലാ സഭകൾക്കും ബാധകമാക്കുന്നതിനെ പ്രതിപക്ഷവും എതിർത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സെമിത്തേരി ബില്ലുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങൾക്ക് കുടുംബകല്ലറയുളള സെമിത്തേരിയിൽ തന്നെ […]

 മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്ഥാവനയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; തീവ്ര സ്വഭാവമുളള സംഘടനകൾ നുഴഞ്ഞുകയറിയെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയതായി നരേന്ദ്രമോദി

  സ്വന്തം ലേഖകൻ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്ഥാവനയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിൽ തീവ്ര സ്വഭാവമുളള സംഘടനകൾ നുഴഞ്ഞുകയറിയെന്ന് ആയിരുന്നു പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയതായി നരേന്ദ്രമോദി രാജ്യസഭയിൽ പറഞ്ഞു.നിയമസഭയിലാണ് മുഖ്യമന്ത്രി ഈ പരാമർശം നടത്തിയത്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ എന്ന് മോദി ചോദിച്ചു. പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് ഇങ്ങനെ ചെയ്യാൻ ആർക്കെങ്കിലും സാധിക്കുമോ?, പൗരത്വ നിയമ ഭേദഗതിയോടുളള എതിർപ്പിന്റെ […]

ഞങ്ങൾ ഇന്നു പറയുന്നത് നെഹ്റു അന്നു പറഞ്ഞതു ; പണ്ഡിറ്റ് നെഹ്റു വർഗീയവാദിയായിരുന്നോ? കോൺഗ്രസിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ഡൽഹി: പണ്ഡിറ്റ് നെഹ്റു വർഗീയവാദിയായിരുന്നോ? എന്ന് കോൺഗ്രസിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു ജവഹർലാൽ നെഹ്റുവിന്റെയെന്ന് മോദി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് മോദി നെഹ്റുവിനെ കൂട്ടുപിടിച്ചത്. ഞാൻ കോൺഗ്രസിനോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ് പണ്ഡിറ്റ് നെഹ്റു വർഗീയവാദിയായിരുന്നോ? അദ്ദേഹം ഹിന്ദുരാഷ്ട്രം ആവശ്യപ്പെട്ടിരുന്നോ- പ്രധാനമന്ത്രി ചോദിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. 1950ലെ നെഹ്റു-ലിയാഖത്ത് കരാർ […]

ഞങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ച അച്ഛൻ തീവ്രവാദിയാകുമോ ? ജനങ്ങൾക്ക് വേണ്ടി ചികിത്സ സൗകര്യങ്ങൾ സൗജന്യമാക്കിയതാണോ തീവ്രവാദം ? ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാളിന്റെ മകൾ രംഗത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിനെ ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി എംപി പർവേഷ് വർമയും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറും തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു.അതിനുള്ള മറുപടിയുമായി കെജ്‌രിവാളിന്റെ മകൾ ഹർഷിത കെജ്‌രിവാൾ രംഗത്ത്. ഡൽഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് തീവ്രവാദമായിട്ടാണോ ബിജെപി കണക്കാക്കുന്നത് ? അച്ഛൻ ഞങ്ങളെ ഭഗവത് ഗീത പഠിപ്പിച്ചിട്ടുണ്ട് അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോയെന്നും ഹർഷിത ചോദിക്കുന്നു. ‘എന്റെ പിതാവ് എല്ലായ്പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു.ഞാനിപ്പോഴും ഓർക്കുന്നു അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും എഴുന്നേൽപിക്കും, എന്നിട്ട് […]

മഹാത്മാഗാന്ധിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ല: അനന്ത് കുമാർ ഹെഗ്‌ഡെ ”മാധ്യമങ്ങളിൽ വന്നത് നുണ, പ്രസ്താവനയുടെ പേരിൽ നടക്കുന്നത് അനാവശ്യ വിവാദം”

  സ്വന്തം ലേഖകൻ ബെംഗളുരു: മാധ്യമങ്ങളിൽ വന്നത് നുണയാണെന്നും അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരിൽ നടക്കുന്നതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ . ‘പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ കുറിച്ചോ ഗാന്ധിയെ കുറിച്ചോ താൻ പരാമർശം നടത്തിയിട്ടില്ല. ഗാന്ധിയെ കുറിച്ചോ, നെഹ്‌റുവിനെ കുറിച്ചോ ഏതെങ്കിലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ കുറിച്ചോ എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അതെനിക്ക് കാണിച്ചുതരൂ.’ഹെഗ്‌ഡെ ആവശ്യപ്പെട്ടു. ഹെഗ്‌ഡെയ്‌ക്കെതിരേ കോൺഗ്രസ് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോൺഗ്രസ് […]

വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം : മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസിൽ പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ മൊഴി ഉദ്യോഗസ്ഥ സംഘം രേഖപ്പെടുത്തി . ഗവർണറുടെ അനുമതി ലഭിച്ച ഉടൻ ഇബ്രാഹിംകുഞ്ഞിനെ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. മുസ്ലീം ലീഗിന്റെ സ്ഥാപനമായ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലെത്തിയ പണം കള്ളപ്പണമാണെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്ന സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് […]

മാധ്യമപ്രവർത്തക്കെതിരായ കേസ് അവസാനിപ്പിക്കണം ; ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല : പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല.മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിക്കണം.കേസെടുക്കാൻ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പൊലീസിൽ സമ്മർദം ചെലുത്തിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി തേടി എം. വിൻസെൻറ് നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്.മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസമാണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. ജനുവരി പതിനാറിന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ വാർത്തസമ്മേള നത്തിനിടെ തന്നെ […]

തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ നടപടി ബി.ജെ.പി സർക്കാരിന്റെ ഗൂഢനീക്കം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സ്വന്തം ലേഖകൻ കൊച്ചി : അന്വേഷണത്തിന്റെ ഭാഗമായി തെളിവു നൽകണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ നടപടി ബി.ജെ.പി സർക്കാരിന്റെ ഗൂഢനീക്കമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് പറഞ്ഞു. സംഘടനയെ അടിച്ചമർത്താൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ നീക്കം മാത്രമാണിത്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢപദ്ധതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ഉറച്ച നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന പോപുലർ ഫ്രണ്ടിനെതിരായ രാഷ്ട്രീയ പകപോക്കലാണ് ഇത്. രാജ്യത്തെ സത്യസന്ധരും വിവേകമതികളുമായ എല്ലാ വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് മനസ്സിലാക്കുമെന്ന കാര്യത്തിൽ […]

ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ ബിജെപിയിലേക്ക്

  സ്വന്തം ലേഖകൻ ഡൽഹി: ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ ബിജെപിയിലേക്ക്. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. ഡൽഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിൽ നിന്നുള്ള സൈനയുടെ വരവ് കൂടുതൽ വോട്ടുകൾ ബിജെപിയിലേക്ക് ആകർഷിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ദേശീയ സെക്രട്ടറി അരുൺ സിങിന്റെ സാന്നിധ്യത്തിലാണ് സൈന അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേർന്നതിൽ അഭിമാനമാണെന്നു സൈന പറഞ്ഞു. സൈന നെഹ്വാളിന്റെ സഹോദരി ചന്ദ്രാൻശു നെഹ്വാളും ബിജെപിയിൽ ചേർന്നിട്ടുണ്ട്. 2012ൽ ഒളിംപിക് മെഡൽ നേടിയിട്ടുണ്ട്. ഒളിംപിക് മെഡൽ നേടുന്ന […]

വിദേശികൾ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ വിദേശികൾ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം. മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമര പരിപാടികളിലോ വിദേശ പൗരന്മാർ പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്. ഐപിസി സെക്ഷൻ 121 പ്രകാരം, ഇന്ത്യൻ പരമാധികാര റിപ്പബ്ലിക്കിനെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും രാജ്യത്തിന്റെ മണ്ണിൽ നിന്നും കൊണ്ട് രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതുമാണ് വിദേശികൾക്കെതിരെയുള്ള […]