play-sharp-fill
വിദേശികൾ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

വിദേശികൾ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയിൽ വിദേശികൾ പങ്കെടുത്തത് രാജ്യദ്രോഹ കുറ്റം. മനുഷ്യ ശൃംഖലയിൽ പങ്കെടുത്ത വിദേശികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജൻസ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമര പരിപാടികളിലോ വിദേശ പൗരന്മാർ പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്.

ഐപിസി സെക്ഷൻ 121 പ്രകാരം, ഇന്ത്യൻ പരമാധികാര റിപ്പബ്ലിക്കിനെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും രാജ്യത്തിന്റെ മണ്ണിൽ നിന്നും കൊണ്ട് രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതുമാണ് വിദേശികൾക്കെതിരെയുള്ള കുറ്റം.ഇവർക്ക് വേണ്ടി ഒത്താശ ചെയ്തുകൊടുത്ത മുഴുവൻ പേരെയും ജലിലിൽ അടയ്ക്കാവുന്ന ക്രിമിനൽ കുറ്റമാണിതെന്ന് ഐബി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടി.കലാമണ്ഡലത്തിലെ അധ്യാപകർ, വിദേശികളെ ഇന്ത്യയിൽ എത്തിച്ച ട്രാവൽ എജൻസികൾ എന്നിവരെക്കുറിച്ചുള്ള വിവരവും കേന്ദ്ര ഇന്റലിജൻസ് തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർലമെന്റ് പാസ്സാക്കിയ, ഇന്ത്യൻ രാഷ്ട്രപതി ഒപ്പ് വച്ച നിയമത്തിനെതിരെയാണ് വിദേശികൾ പ്രതിഷേധത്തിൽ പങ്കു ചേർന്നത്.ഇന്ത്യൻ ഫോറിനേഴ്‌സ് ആക്ട് 1946, ഇന്ത്യൻ ഫോറിനേഴ്‌സ് ( അമെൻഡ്‌മെന്റ് ആക്ട്) 2004 പ്രകാരമുള്ള ചട്ട ലംഘനമാണ് വിദേശികൾ നടത്തിയത്. മുൻപ് ഇതേ സമരത്തിൽ പങ്കെടുത്തതിനെ വിദേശ പൗരന്മാരെ നാട്ടിൽ നിന്ന് തിരിച്ചയച്ച സംഭവം ഉണ്ടായിട്ടുണ്ട്.കലാമണ്ഡലത്തിലെത്തിയ വിദേശികൾ അവിടുത്തെ അധ്യാപകർക്കൊപ്പം സിപിഎം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സിപിഎം കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

ചിലർ വിദേശികളുടെ പേര് സഹിതം തന്നെ ഫെയ്‌സ്ബുക്കിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തു. അതേസമയം നിയമനടപടി തുടങ്ങിയതോടെ പലരും പോസ്റ്റ് മുക്കിയിരിക്കുകയാണ്. എസ്.സി മോർച്ച് ജില്ലാ ജനറൽ സെക്രട്ടറി വി.സി ഷാജി ചെറുതുരുത്തി പൊലീസിൽ വിസാ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.