വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസിൽ പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ മൊഴി ഉദ്യോഗസ്ഥ സംഘം രേഖപ്പെടുത്തി . ഗവർണറുടെ അനുമതി ലഭിച്ച ഉടൻ ഇബ്രാഹിംകുഞ്ഞിനെ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.

മുസ്ലീം ലീഗിന്റെ സ്ഥാപനമായ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലെത്തിയ പണം കള്ളപ്പണമാണെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്ന സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാരിവട്ടം പാലം അഴിമതിക്കേസും ഇതും ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം . കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഗിരീഷ് ബാബുവിനെ വിളിച്ചു വരുത്തി എൻഫോഴ്സ്മെന്റ് മൊഴി എടുത്തത്. ഗവർണറുടെ അനുമതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ വ്യക്തമാക്കി.