
ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ ബിജെപിയിലേക്ക്
സ്വന്തം ലേഖകൻ
ഡൽഹി: ബാഡ്മിന്റൺ താരം സൈനാ നെഹ്വാൾ ബിജെപിയിലേക്ക്. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. ഡൽഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിൽ നിന്നുള്ള സൈനയുടെ വരവ് കൂടുതൽ വോട്ടുകൾ ബിജെപിയിലേക്ക് ആകർഷിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ദേശീയ സെക്രട്ടറി അരുൺ സിങിന്റെ സാന്നിധ്യത്തിലാണ് സൈന അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേർന്നതിൽ അഭിമാനമാണെന്നു സൈന പറഞ്ഞു. സൈന നെഹ്വാളിന്റെ സഹോദരി ചന്ദ്രാൻശു നെഹ്വാളും ബിജെപിയിൽ ചേർന്നിട്ടുണ്ട്. 2012ൽ ഒളിംപിക് മെഡൽ നേടിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിംപിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായിരുന്നു. അർജുന അവാർഡും ഖേൽ രത്ന അവാർഡും നേടിയിട്ടുണ്ട്. നേരത്തേ മോദി അനുകൂല ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു.
Third Eye News Live
0