മാധ്യമപ്രവർത്തക്കെതിരായ കേസ് അവസാനിപ്പിക്കണം ; ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല : പിണറായി വിജയൻ

മാധ്യമപ്രവർത്തക്കെതിരായ കേസ് അവസാനിപ്പിക്കണം ; ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല : പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചോദ്യം ചോദിച്ചതിന് കേസെടുക്കാൻ കഴിയില്ല.മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിക്കണം.കേസെടുക്കാൻ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പൊലീസിൽ സമ്മർദം ചെലുത്തിയിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി തേടി എം. വിൻസെൻറ് നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്.മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസമാണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. ജനുവരി പതിനാറിന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ വാർത്തസമ്മേള
നത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താൻ ശ്രമിച്ചെന്നും അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു സെൻകുമാർ പരാതി നൽകിയത്.ഏഷ്യനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റർ പി.ജി. സുരേഷ്‌കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരെയാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനെ സെൻകുമാർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമപ്രവർത്തകൻ മദ്യപിച്ചിട്ടുണ്ടെന്നും സെൻകുമാർ പറഞ്ഞിരുന്നു.