play-sharp-fill

ഞങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ച അച്ഛൻ തീവ്രവാദിയാകുമോ ? ജനങ്ങൾക്ക് വേണ്ടി ചികിത്സ സൗകര്യങ്ങൾ സൗജന്യമാക്കിയതാണോ തീവ്രവാദം ? ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാളിന്റെ മകൾ രംഗത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിനെ ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി എംപി പർവേഷ് വർമയും കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറും തീവ്രവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു.അതിനുള്ള മറുപടിയുമായി കെജ്‌രിവാളിന്റെ മകൾ ഹർഷിത കെജ്‌രിവാൾ രംഗത്ത്.

ഡൽഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് തീവ്രവാദമായിട്ടാണോ ബിജെപി കണക്കാക്കുന്നത് ? അച്ഛൻ ഞങ്ങളെ ഭഗവത് ഗീത പഠിപ്പിച്ചിട്ടുണ്ട് അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോയെന്നും ഹർഷിത ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ പിതാവ് എല്ലായ്പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു.ഞാനിപ്പോഴും ഓർക്കുന്നു അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്പോഴേക്കും എഴുന്നേൽപിക്കും, എന്നിട്ട് ഭഗവത്ഗീത വായിപ്പിക്കുകയും ‘ഇൻസാൻ സെ ഇൻസാൻ കാ ഹോ ബായ്ചാര’ എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു. അതേ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ചെയ്യുന്നതാണോ തീവ്രവാദം?

വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതും ,വൈദ്യുതി -ജല വിതരണം അഭിവൃദ്ധിപ്പെടുത്തിയതും ജനങ്ങൾക്ക വേണ്ടി ചികിത്സ സൗകര്യങ്ങൾ സൗജന്യമാക്കിയതാുമാണോ തീവ്രവാദം ?

ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി രാപകലില്ലാതെ അധ്വാനിച്ചിട്ടും തന്നെ തീവ്രവാദിയായിട്ടാണ് കാണുന്നത് എന്നതിൽ വലിയ ദുഃഖമുണ്ടെന്ന് കെജ്രിവാളും പ്രതികരിച്ചിരുന്നു.