play-sharp-fill
തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ നടപടി ബി.ജെ.പി സർക്കാരിന്റെ ഗൂഢനീക്കം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ നടപടി ബി.ജെ.പി സർക്കാരിന്റെ ഗൂഢനീക്കം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സ്വന്തം ലേഖകൻ

കൊച്ചി : അന്വേഷണത്തിന്റെ ഭാഗമായി തെളിവു നൽകണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ നടപടി ബി.ജെ.പി സർക്കാരിന്റെ ഗൂഢനീക്കമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് പറഞ്ഞു. സംഘടനയെ അടിച്ചമർത്താൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ നീക്കം മാത്രമാണിത്.


ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢപദ്ധതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുകയും ഉറച്ച നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന പോപുലർ ഫ്രണ്ടിനെതിരായ രാഷ്ട്രീയ പകപോക്കലാണ് ഇത്. രാജ്യത്തെ സത്യസന്ധരും വിവേകമതികളുമായ എല്ലാ വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് മനസ്സിലാക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവിരുദ്ധമായ സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം ദിനംപ്രതി ശക്തിപ്പെട്ടുവരികയും അത് രാജ്യത്തിന്റെ ശബ്ദമായി മാറുകയും ചെയ്യുകയാണ്. ഇത് തിരിച്ചറിഞ്ഞ സർക്കാർ പ്രക്ഷോഭങ്ങളെ തകർക്കാനും ദുർബലപ്പെടുത്താനുമായി എല്ലാ വൃത്തിക്കെട്ട കളികളും കളിക്കുകയാണ്.

ഹിന്ദുത്വ അജണ്ടയെ പ്രതിസന്ധിയിലാക്കിയ അതിശക്തമായ പ്രക്ഷോഭത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പോപുലർ ഫ്രണ്ടിനെ ബലിയാടാക്കുകയാണ്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയും നിരപരാധികളായ മുസ്ലീങ്ങളെ, പ്രത്യേകിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകരെയും അനുഭാവികളെയും ലക്ഷ്യംവയ്ക്കുകയും ചെയ്തു. ഒപ്പം അവരുടെ വാലാട്ടികളായ ഒരുപറ്റം മാധ്യമങ്ങളുടെ സഹായത്തോടെ സംഘടനക്കെതിരേ കുപ്രചാരണം നടത്തുകയും ചെയ്തു.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണത്തിന്റെ പേരിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസിന്റെ മറവിൽ അധികാരികൾ നടത്തിയ നീക്കങ്ങളിൽ നിന്നു തന്നെ ബി.ജെ.പി സർക്കാരിന്റെ യഥാർഥ അജണ്ട വ്യക്തമാണ്.