കോട്ടയം ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ റോസന്മ ജോൺ അന്തരിച്ചു

കോട്ടയം : ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ പരേതനായ ജോൺ പെല്ലിശ്ശേരിയുടെ ഭാര്യ റോസന്മ ജോൺ (78 സുബി ഹോസ്റ്റൽ / പയസ്സ് കോളേജ് ) അന്തരിച്ചു. സംസ്കാരം പിന്നീട് മക്കൾ – സുബി (ഓസ്ട്രേലിയ), സുനി (കു വൈറ്റ്), സുമി (ക്യാനഡ) മരുമക്കൾ – സോജൻ (കുറുമ്പനാട് ), സ്കറിയാച്ചൻ (പായിപ്പാട്), റെലിക്സ്‌ (പാല)

ചങ്ങനാശ്ശേരി കളിയ്ക്കവടക്കതില്‍ കുഞ്ഞുബീവി നിര്യാതയായി

ചങ്ങനാശേരി: ഐസിഇഒ ജംഗ്ഷനില്‍ അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം കളിയ്ക്കവടക്കതില്‍ കെ.എ. നൂഹുക്കണ്ണിന്റെ ഭാര്യ കുഞ്ഞുബീവി(68) നിര്യാതയായി. ഖബറടക്കം നാളെ(11. 03. 23 ശനിയാഴ്ച) ഉച്ചയ്ക്ക് 12.30 ന് കവല മയ്യത്താങ്കര തൈക്കാവില്‍. മക്കള്‍: കെ.എന്‍ മുഹമ്മദ് സിയാ(മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം), നുസീറാ ബീവി, കെ.എന്‍ മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്‌സ്). മരുമക്കള്‍: പി.കെ.സുനില്‍ (അണിയറ), സെലീനബീവി, നെസി സാജിദ്‌

സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യൻ അനിൽ കുരുവിള നിര്യാതനായി

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന സീനിയർ ബില്യാഡ്സ് ടൂർണ്ണമെന്റ് മുൻ ചാമ്പ്യനും ( 1996) കോട്ടയം വൈ എം.സി.എ ഡയറക്ടർ ബോർഡ് അംഗവുമായ വെളൂർ കൊണ്ടെക്കേരിൽ അനിൽ കുരുവിള (56) നിര്യാതനായി. സംസ്ക്കാരം നാളെ നാലിന് കോട്ടയം പുത്തനങ്ങാടി പുത്തൻപള്ളി സെമിത്തേരിയിൽ. ഫിലിപ്പ് കുരുവിള, അനിതാ ജോർജ് എന്നിവർ സഹോദരങ്ങൾ.

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി

സ്വന്തം ലേഖിക കൊച്ചി: മുൻ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസിന്റെ മകൻ ജിത്തു തോമസ്(42 ) നിര്യാതനായി. രാജഗിരി ആശുപത്രിയിൽ അസുഖബാധിതനായിരിക്കെ ആണ് നിര്യാതനായത് .ഭാര്യ തിരുവല്ല സ്വദേശി ജയത, രണ്ട് മക്കൾ .സംസ്കാരം പിന്നീട്

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന; ചാലക്കുടിയില്‍ ബ്യൂട്ടീഷന്‍ അറസ്റ്റില്‍; എല്‍എസ്ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖിക തൃശ്ശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയ ബ്യൂട്ടീഷന്‍ അറസ്റ്റില്‍. എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 എല്‍ എ സ് ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. ഒന്നിന്ന് 5000 രൂപമുകളില്‍ മാര്‍ക്കറ്റില്‍ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

യുവസംവിധായകൻ കുറവിലങ്ങാട് ചിറത്തടത്തിൽ മനു ജെയിംസ് ന്യുമോണിയ ബാധിച്ച് മരിച്ചു

കുറവിലങ്ങാട്: യുവസംവിധായകൻ ന്യുമോണിയ ബാധിച്ച് മരിച്ചു. കുറവിലങ്ങാട് ചിറത്തടത്തിൽ മനു ജെയിംസ് (31) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ (26 – 02 – 2023 ഞായർ) ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ. സിനിമ സംവിധാന രംഗത്ത് പ്രവർത്തിച്ചവരവെയാണ് മനു ജെയിംസിന്റെ അപ്രതീക്ഷിത വിയോഗം. 2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി […]

അഡ്വക്കേറ്റ് പി. കെ. ചിത്ര ഭാനുവിന്റെ മാതാവ് കല്യാണി കരുണാകരൻ നിര്യാതയായി

കോട്ടയം: പരേതനായ അഡ്വക്കേറ്റ് പി. കെ. ചിത്ര ഭാനുവിന്റെ മാതാവ് കല്യാണി കരുണാകരൻ( 91) നിര്യാതയായി . ശവസംസ്കാരം നാളെ (16 .2. 2023 ) മൂന്ന് മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ . മറ്റു മക്കൾ ഗാനപ്രിയ (ചേർത്തല) ഉഷാകുമാരി (കരുവാറ്റ) മരുമക്കൾ ബി .സുജാത. സുഗുണപ്പൻ (ചൂഴിക്കാട്) ചന്ദ്രൻ (പുത്തൻ വീട്) പരേത പാലേക്കടവ് പൂവത്തിങ്കൽ കുടുംബാംഗമാണ്.

മേരി ജോർജ് നിര്യാതയായി

സ്വന്തം ലേഖിക അതിരമ്പുഴ: പരേതനായ വടക്കേടം (മാനാട്ട്) വി എം ജോർജ് ഭാര്യ മേരി ജോർജ് (87 ) നിര്യാതയായി. മൃതദേഹം വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരികയും സംസ്കാരം തിങ്കളാഴ്ച 10:30 മണിക്ക് വീട്ടിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ. മക്കൾ: ജിജി (കാരിത്താസ് ഹോസ്പിറ്റൽ ) , ജാൻസി , മോൻസി, ജോസമ്മ (അബുദാബി) മരുമക്കൾ മേരി (കോതനല്ലൂർ ) സണ്ണി ( ഉപ്പുതറ ) റെജി ( ഗാന്ധിനഗർ) ബെന്നി (അബുദാബി).

കോട്ടയം ആപ്പാഞ്ചിറ സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരണപ്പെട്ടു

ആപ്പാഞ്ചിറ : ഉംറ തീർത്ഥാടകൻ മക്കയിൽ എത്തിയ തീർത്ഥാടകൻ മരണപ്പെട്ടു. ആപ്പാഞ്ചിറ കോലോത്ത് കുന്നേൽ സൈനുദ്ധീൻ (67) ആണ് മരണപ്പെട്ടത്. ഉംറ നിർവ്വഹണത്തിനിടെ ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മക്കാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ആണ് മരണപ്പെട്ടത്. ഖബറടക്കം മക്കയിൽ നടത്തി. ഭാര്യ സീനത്ത് കോട്ടയം അറുപുഴ കരിമ്പും മാലിൽ കുടുബാംഗം , മക്കൾ സിനാജ് സൈനുദ്ധീൻ , സെബീന മരുമക്കൾ : ഫാത്തിമ സിനാജ്, അഫ്സൽ കോട്ടയം

ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സണ്ണി ചെല്ലംതറ നിര്യാതനായി

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സണ്ണി ചെല്ലംതറ അന്തരിച്ചു.