തിരുനക്കര മഹാദേവ ക്ഷേത്രം ശാന്തി സുധീഷ് നമ്പൂതിരിയുടെ മാതാവ് ഒ പി പത്മജ നിര്യാതയായി

സ്വന്തം ലേഖിക കോട്ടയം: മണർകാട് മാലം താമരശ്ശേരി ഇല്ലത്ത് ഒ പി പത്മജ നിര്യാതയായി. തിരുനക്കര മഹാദേവ ക്ഷേത്രം ശാന്തി സുധീഷ് നമ്പൂതിരിയുടെ മാതാവാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

പനച്ചിക്കാട് കാഞ്ഞിരക്കാട് വീട്ടിൽ സത്യൻ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: പരുത്തുംപാറ പനച്ചിക്കാട് കാഞ്ഞിരക്കാട് വീട്ടിൽ സത്യൻ (60) നിര്യാതനായി. ഭാര്യ: പ്രീത സത്യൻ, മക്കൾ: സന്ദീപ് സത്യൻ, (സൗദി ) സ്വാതി ശ്രുതി (ഭാരത് ഹോസ്പിറ്റൽ ). സംസ്‍കാരം നാളെ പന്ത്രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

ബാലസാഹിത്യകാരന്‍ വേണു വാരിയത്ത് വിടവാങ്ങി

സ്വന്തം ലേഖകന്‍ കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വേണു വാരിയത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

റിട്ടയേർഡ് എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ സുധീർ ബാബു കുര്യൻ നിര്യാതനായി

പാമ്പാടി ഈസ്റ്റ്‌ :കരിമ്പീച്ചിയിൽ സുധീർ ബാബു കുര്യൻ (51-റിട്ട : എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം വൈകുന്നേരം നാലിന്  മുണ്ടക്കയം പൈങ്ങാണാ സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ. ഭാര്യ: പാമ്പാടി മാട്ടേൽ ഷൈനി മാത്യു (ടീച്ചർ, ഗവ : LPGS വാഴൂർ  )മക്കൾ: അതുൽ, ദിയ.

എപി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്:  പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എപി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം(75) അന്തരിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ  പ്രഥമ ശിഷ്യനാണ്. ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.   മയ്യിത്ത് നിസ്കാരം കാലത്ത് 10 മണി വരെ കാരന്തൂർ മർക്കസിൽ വെച്ച് നടക്കും. ഖബറടക്കം വൈകീട്ട് നാലു മണിക്ക് കൊടുവള്ളിക്കുത്ത കരുവമ്പൊയിലിൽ.

കുറിച്ചി മോസ്കോ കളരിക്കപറമ്പിൽ സുകുമാരൻ ഭാര്യ പൊന്നമ്മ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചി മോസ്കോ കളരിക്കപറമ്പിൽ പരേതനായ കെ കെ സുകുമാരൻ ഭാര്യ പൊന്നമ്മ (73) അന്തരിച്ചു. കാരാപ്പുഴ പാറക്കളത്തിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ(20.11.22) രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ മനോജ്( നാട്ടകം സർവീസ് സഹകരണ ബാങ്ക്) സുനിൽകുമാർ, സനൽ കുമാർ, മായ. മരുമക്കൾ ബീന, ബിന്ദു, സബിത, കൃഷ്ണൻകുട്ടി

എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു. അടൂര്‍ ഭാസിയുടെ അനന്തരവനും സിവി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ്. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ രണ്ടു പുസ്തകങ്ങള്‍ അടൂര്‍ ഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധര്‍വ്വന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം (നോവലുകള്‍) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം) എന്നിവയാണ് പ്രധാന […]

മാധ്യമപ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം

മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണൻ (48) അന്തരിച്ചു. എസിവി, അമൃത ടിവി, കൗമുദി ടിവി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. കേരളത്തിലെ സംഗീത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എം.ബി.എസ് യൂത്ത് ക്വയറിൽ അദ്ദേഹം നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവർത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണൻ്റെ വിയോഗം ഏറെ ദുഃഖകരമാണ്.

കോട്ടയം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞുകിട്ടി; മാല ഗാന്ധിനഗര്‍ പൊലീസില്‍ ഏല്‍പ്പിച്ച് മൂലവട്ടം സ്വദേശികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞുകിട്ടി. മൂലവട്ടം സ്വദേശികളായ ദിലിമോനും അജീഷിനുമാണ് മെഡിക്കല്‍ കോളേജ് കാരുണ്യ ഫാര്‍മസിക്ക് സമീപത്ത് നിന്നും സ്വര്‍ണ്ണമാല കളഞ്ഞ് കിട്ടിയത്. ഇവര്‍ മാല ഉടന്‍തന്നെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. മാല നഷ്ടപ്പെട്ട ഉടമസ്ഥര്‍ കൃത്യമായ അടയാളവുമായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ നമ്പര്‍: 0481 259 7210

മാഞ്ഞു വേണുസ്മിതം..! തിരുനക്കര മഹാദേവ ക്ഷേത്രം ഉപദേശക സമിതി ജോ. സെക്രട്ടറിയും നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന വേണു കൈലാസ് നിര്യാതനായി

സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ക്ഷേത്ര ഉപദേശക സമിതി ജോയിന്റ് സെക്രട്ടറിയും തിരുനക്കര എന്‍. എസ്. എസ് കരയോഗം കമ്മിറ്റി അംഗവുമായ കൈലാസം വീട്ടില്‍ പരേതരായ എം. പരമേശ്വരന്‍ നായരുടേയും സരസ്വതിയമ്മയുടേയും മകന്‍ വേണു കൈലാസ് (68) അന്തരിച്ചു. ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി ആയിരുന്നു. കോട്ടയം നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന വേണുവിനെ ഒരു ചെറുചിരിയോടെയല്ലാതെ കണ്ടിട്ടുള്ളവര്‍ ചുരുക്കമാണ്. പ്രസന്നകുമാരി , ശശികുമാരി എന്നിവര്‍ സഹോദരിമാരാണ്. തിരുനക്കര ക്ഷേത്രോപദേശക സമിതി ജോയിന്റ് സെക്രട്ടറി, തിരുനക്കര എന്‍.എസ്. എസ് കരയോഗ ഭരണസമിതി […]