കുഴിമറ്റം ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം നിര്യാതനായി

സ്വന്തം ലേഖകൻ കുഴിമറ്റം: ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം (കുഞ്ഞു- 89 )നിര്യാതനായി. കുഴിമറ്റം പള്ളി, പ. പരുമല തിരുമേനിയുടെ നാമത്തിലുള്ള വലിയ കുരിശിൻ തൊട്ടി എന്നിവയുടെ നിർമാണ കമ്മറ്റി അംഗം, പള്ളിയുടെ മുൻ മാനേജിങ് കമ്മറ്റി അംഗം, ചിറപ്പുറത്തു കുടുംബയോഗം കുഴിമറ്റം മുൻ പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീക ശരീരം ജൂലൈ 2 (ഞായർ) രാവിലെ 8.30 നു കുഴിമറ്റം പള്ളിയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം കുഴിമറ്റം സെന്റ് ജോർജ് […]

ജന്മഭൂമി ന്യൂസ് എഡിറ്റർ കെ.ഡി. ഹരികുമാറിൻ്റെ പിതാവ് കെ. ജി. ദാമോദരൻ പിള്ള നിര്യാതനായി

സൗത്ത് പാമ്പാടി: പൊത്തൻപുറം കവല ഗീതാമന്ദിരത്തിൽ കെ. ജി. ദാമോദരൻ പിള്ള (87) നിര്യാതനായി. പരേതൻ ചോഴിയക്കാട് കല്ലുങ്കൻ കുടുംബാംഗം ആണ്. ആർപ്പൂക്കര സ്വാമി അയ്യപ്പസേവാ സമിതി പ്രസിഡന്റ് ആയിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ: ഏ. എൻ. ഓമനക്കുട്ടി അമ്മ. പാമ്പാടി കല്ലാശാരിപറമ്പിൽ കുടുംബാംഗം. മക്കൾ: കെ.ഡി. ഹരികുമാർ ( ന്യൂസ് എഡിറ്റർ, ജന്മഭൂമി), ഗീതാകുമാരി ജി. ഡി, അനു ജി .ഡി ( എഎസ്ഐ, ക്രൈം ബ്രാഞ്ച്, കോട്ടയം). മരുമക്കൾ : കെ. പി ഉഷാകുമാരി ( വൈസ് […]

മുണ്ടക്കയത്തെ വ്യാപാരി കണ്ണൻ മാധവ നിര്യാതനായി

സ്വന്തം ലേഖകൻ മുണ്ടക്കയം: നഗരത്തിലെ വ്യാപാരി കണ്ണൻ മാധവ(അനീഷ് ശശിധരൻ)നിര്യാതനയി . പൊതുരംഗത്തും വ്യാപര സംഘടനയിലും സജീവ സാന്നിദ്ധ്യമായിരുന്നു കണ്ണൻ. നഗരത്തിലെ ആദ്യ കാല വ്യാപാരി മാധവ ശശിധരന്റെ മകനാണ്. ഭാര്യ കോട്ടയം മലരിക്കൽ അടിവാക്കൽ കുടുംബാംഗം റിൻസി , മക്കൾ : ബിഥുൻ, കാർത്തികേയൻ. സംസ്കാരം നാളെ

മനോജ് കുമാർ നിര്യാതനായി

കോട്ടയം: അയർക്കുന്നം നീറിക്കാട് പുത്തൻ പടിക്കൽ പരേതരായ രാജശേഖരൻ നായരുടേയും (മാതപ്പൻ) ചന്ദ്രികയുടേയും പുത്രൻ മനോജ് കുമാർ (51) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ( 26-6-23) രാവിലെ 10 മണിക്ക് പുത്തൻപടിക്കൽ വീട്ടുവളപ്പിൽ. ഭാര്യ വന്ദന പി മനോജ് (ലത്തീഫ ഹോസ്പിറ്റൽ, ദുബായ്). മക്കൾ: സിദ്ധാർത്ഥ് എം നായർ, സൗരവ് എം നായർ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പി.എ ഗിരീഷിന്റെ പിതാവ് പാറമ്പുഴ അർത്യാകുളം ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ പാറമ്പുഴ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ പി.എ ഗിരീഷിന്റെ അച്ഛൻ പാറമ്പുഴ പെരുമ്പായിക്കാട് അർത്യാകുളം ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ (88) അന്തരിച്ചു. . സംസ്ക്കാരം നാളെ (23-6-2023) രാവിലെ 10ന് വീട്ടുവളപ്പിൽ . മകൾ: ഗീത. മരുമക്കൾ: വിജയകുമാർ (റിട്ട. ആർ പി എഫ്), വിജി

പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ( 83) നിര്യാതനായി. KHRA സംസ്ഥാന കമ്മിറ്റി അംഗം ടി സി അൻസാരിയുടെ പിതാവാണ്. സലിം, അൻസാരി, ഷാനവാസ്,നൗഷാദ് എന്നിവർ മക്കളും, ഷീബ, റജീന, നെജില, ഷൈമഎന്നിവർ മരുമക്കളുമാണ്. കങ്ങഴ പുതൂർ പള്ളി ജമാഅത്തിൽ വൈകിട്ട് 5 മണിക്കാണ് കബറടക്കം

പി. ജെ. രാജു നിര്യാതനായി

കോട്ടയം: മൂലവട്ടം മുപ്പായിക്കാട് പ്ലാച്ചേരിൽ വീട്ടിൽ പി. ജെ. രാജു (72 വയസ്സ് ) നിര്യാതനായി. സംസ്‍കാരം വൈകുന്നേരം 3മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സുജാത വി. കെ, (തിരുവാർപ് വലിയപാടത്തു കുടുംബാഗം ) മക്കൾ : സഭാഷ് രാജ്, സാഹിത്യ രാജ്, സൺ രാജ്. മരുമക്കൾ : മോനി മാന്നാനം, സീതു തലയോലപ്പറമ്പ്.

കേരള കോൺ​ഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം സെക്രട്ടറി കൊച്ചുപറമ്പിൽ ബിജു വഴിയിൽ നിര്യാതനായി

സ്വന്തം ലേഖകൻ ചിങ്ങവനം: കേരള കോൺഗ്രസ്‌ (M) കോട്ടയം നിയോജകമണ്ഡലം സെക്രട്ടറിയും, നാട്ടകം സർവീസ് സഹകരണ ബാങ്ക് ബോർഡ്‌ മെമ്പറും, ക്നാനായ അസോസിയേഷൻ മെമ്പറും, സെന്റ് ജോൺസ് പുത്തൻപള്ളിയുടെ ഭരണ സമിതിയിലും, ക്നാനായ കോൺഗ്രസ്‌ മേഖല ഭാരവാഹിയുമായ കൊച്ചുപറമ്പിൽ ബിജു വഴിയിൽ (54) അന്തരിച്ചു. സംസ്കാരം ഇന്ന്(22/6/23)വ്യാഴം 1:30pm വസതിയിലെ പ്രാർത്ഥനക്ക് ശേഷം 2:15പിഎം ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ. പരേതനായ കൊച്ചുപറമ്പിൽ സ്കറിയ പിതാവാണ്. ഭാര്യ- ഈര മാർക്കോന്തറയിൽ മിനി മാത്യു,, മക്കൾ നിജിൽ ബിജു(UK), ജോയൽ ബിജു.

വളമം​ഗലത്ത് സുഭദ്രാമ്മ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: വളമംഗലത്ത് വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ (1634NSS കരയോഗം മുൻ പ്രസിഡന്റ് ) ഭാര്യ സുഭദ്രാമ്മ (83 )നിര്യാതയായി. മക്കൾ :പരേതനായജി മധുസൂദനൻ നായർ(late) ജി.ചന്ദ്രചൂഡൻ, ജി സുരേഷ് കുമാർ, ജി ഉണ്ണികൃഷ്ണൻ(കേരള പോലീസ് ), അനിൽ ജി നായർ , സിന്ധു രമേഷ്, ജി രാജേഷ് (എക്സൈസ്, കരയോഗം ഭരണസമിതിയംഗം ) മരുമക്കൾ :ആശ ചന്ദ്രചൂഡൻ, പ്രീതി സുരേഷ് AG Office)അമ്പിളി ഉണ്ണികൃഷ്ണൻ(ഫാർമേഴ്‌സ് സഹകരണ ബാങ്ക് ),റാണി അനിൽകുമാർ,രമേഷ് കുമാർ, സജിത രാജേഷ്(ഗ്രാമസ്വരാജ് ബാങ്ക് )

കോട്ടയം മുട്ടമ്പലം ഒഴുകയിൽ റോയി നിര്യാതനായി

കോട്ടയം: മുട്ടമ്പലം ഒഴുകയിൽ സണ്ണിയുടെ മകൻ റോയി (അപ്പു 21) നിര്യാതനായി. പാലക്കാട് കോയമ്പത്തൂർ ഹൈവേയിൽ വച്ച് നടന്ന അക്‌സിഡൻ്റിൽ ആയിരുന്നു മരണം. സംസ്കാരം പിന്നീട്