കോട്ടയം നഗരസഭാ മുൻ വൈസ് ചെയർ പേഴ്സണായിരുന്ന സൂസൻ കുഞ്ഞുമോൻ നിര്യാതയായി

  കോട്ടയം : നഗരസഭാ മുൻ വൈസ് ചെയർ പേഴ്സണായിരുന്ന സൂസൻ കുഞ്ഞുമോൻ(55) നിര്യാതയായി   പാക്കിൽ പുത്തൻപുരയിൽ കുടുംബാഗമാണ് സംസ്കാരം പിന്നീട്.

മണര്‍കാട് പോത്താനിക്കല്‍ ബിജുവിന്റെ ഭാര്യ സോഫിയാമ്മ പോള്‍ നിര്യാതയായി

മണര്‍കാട് :പോത്താനിക്കല്‍ ബിജുവിന്റെ ഭാര്യ സോഫിയാമ്മ പോള്‍(സോഫി-62) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍:5.2.2024 തിങ്കളാഴ്ച രാവിലെ 10.00 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മണര്‍കാട് കത്തീഡ്രലില്‍. മകന്‍: എബന്‍, മരുമകള്‍: ജിനി, കൊച്ചുമകന്‍: സ്റ്റീവ്) 4.2.2024 ഞായറാഴ്ച വൈകുന്നേരം 5.00 ന് വസതിയില്‍ കൊണ്ടുവരും.

കുമരകം വല്യാറനടയ്ക്കൽ വി. ജെ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസ് (85) നിര്യാതയായി:

കുമരകം ( വാർഡ് – 9). വല്യാറനടയ്ക്കൽ വി ജെ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസ് (85) നിര്യാതയായി. പരേത ചേർത്തല നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ജോസ് , കുര്യൻ, ജോയി (യു എസ് എ). മരുമക്കൾ : ജിനി (കൊക്കമംഗലം), ഷീന (തിടനാട് ) . ഭൗതീക ശരീരം ഞായറാഴ്ച രാവിലെ 9 ന് ഭവനത്തിൽ എത്തിക്കും സംസ്കാരം : ഞായറാഴ്ച (4-2-2024) വൈകുന്നേരം നാലിന് കുമരകം നവ നസ്രത്തു പള്ളിയിൽ.

കോട്ടയം കളക്ടറേറ്റിന് സമീപം വിക്ടറി ഹോട്ടൽ ഉടമ സാബു ജോസഫ് നിര്യാതനായി

കോട്ടയം: കളക്ടറേറ്റിന് സമീപം വിക്ടറി ഹോട്ടൽ ഉടമ കോട്ടയം കൈറ്റാട്ടു പറമ്പിൽ സാബു ജോസഫ് (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് ലൂർദ് ഫെറോന പള്ളി സെമിത്തേരിയിൽ.

കുമരകം വാളച്ചേരി പരേതനായ ചാക്കോയുടെ ഭാര്യ അന്നാമ്മ (91) അമേരിക്കയിലെ നാഷ് വില്ലിൽ നിര്യാതയായി.:

  കുമരകം : വാളച്ചേരി പരേതനായ ചാക്കോ.യുടെ ഭാര്യ അന്നാമ്മ (91) അമേരിക്കയിലെ നാഷ് വില്ലിൽ നിര്യാതയായി.. പരേത ഉഴവൂർ ചെക്കപാറ കുടുംബാoഗമാണ്. കുമരകം ജെട്ടിക്കു സമീപം പ്രവർത്തിച്ചു കൊണ്ടിരുന്ന സെൻ്റ് മേരീസ് ഡിസ്പൻസറിയുടെ ഉടമയും നഴ്സുമായിരുന്നു പരേത. മക്കൾ: സെെമൺ (ഹൂസ്റ്റൺ) അലക്സ് (ഓസ്ട്രേലിയ) പുഷ്പ (സാളസ് ) , ദിലീപ് (നാഷ് വിൽ). മരുമക്കൾ: എൽസി (ഹൂസ്റ്റൺ) മെെസി (ഓസ്ട്രേലിയ) പ്രദീപ് (ഡാളസ് ) മനു ( നാഷ് വില്ല) സംസ്കാരം പിന്നീട്

കളമ്പുകട്ടുശേരിയിൽ പരേതനായ കെ. എം ചെറിയാന്റെ ഭാര്യ ഫിലോമിന ചെറിയാൻ (81) അന്തരിച്ചു

  വല്ല്യാട് : കളമ്പുകട്ടുശേരിയിൽ പരേതനായ കെ. എം ചെറിയാന്റെ ഭാര്യ ഫിലോമിന ചെറിയാൻ (81) അന്തരിച്ചു. ( 02.02.2024 ) വെള്ളി രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം സംസ്കാരം ഐക്കരച്ചിറ പള്ളി സെമിത്തേരിയിൽ. പരേത ചീപ്പുങ്കൽ ആലുമ്പറമ്പ് കുടുംബാംഗമാണ്.മക്കൾ : സിസ്സി, ജസ്സി, കൊച്ചുമോൻ, സാബു മരുമക്കൾ : ബേബിച്ചൻ, പരേതനായ സാജൻ,ബിൻസി ,ജൂലി

കുമരകം കട്ടക്കയം വീട്ടിൽ സി.എ ജോബ് (80) നിര്യാതനായി:

  കുമരകം : കട്ടക്കയം വീട്ടിൽ സി.എ ജോബ് (80) നിര്യാതനായി. ഭാര്യ: എൽസമ്മ വെളിയനാട് കരിയമ്പള്ളി കുടുംബാംഗമാണ്. മക്കൾ: ദീപ ജോ, റോഷ്നി, അരുൺ. മരുമക്കൾ: ജോ (കൈനകരി), ജിതേഷ് (കുമരകം), സ്മിത (കോട്ടയം). സംസ്ക്കാരം വ്യാഴാഴ്ച്ച (01/02/2024) 2.30 ന് കുമരകം സെൻ്റ് ജോൺസ് വടക്കുംകര പള്ളിയിൽ

കുമരകം തേറാമ്പിൽ പുറമത്ര പി.സി. ചെറിയാൻ്റെ (തങ്കച്ചൻ) ഭാര്യ കൊച്ചുമോൾ (65) നിര്യാതയായി:

  കുമരകം : (വാർഡ് – 5) തേറാമ്പിൽ കുടുംബാംഗമായ പുറമത്ര പി.സി. ചെറിയാൻ്റെ (തങ്കച്ചൻ) ഭാര്യ കൊച്ചുമോൾ (65) നിര്യാതയായി. പരേത അഞ്ചേരിൽ വലിയ മുണ്ടാക്കൽ കുടുംബാംഗമാണ്. മക്കൾ: ഐഡാ (ബഹറിൻ) അഞ്ജലി. മരുമക്കൾ: ജിമ്മി പുളിംപറമ്പിൽ (കുമരകം, ബഹറിൻ), മിഥുൻ കല്ലക്കടുമ്പിൽ (അമയന്നൂർ – ഇൻഡ്യൻ കോഫി ഹൗസ്) സംസ്ക്കാരം : ചൊവ്വാഴ്ച (30-1- 24) 10-ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ.

പുതിയ തൃക്കോവിൽ കേരളപുരം വാര്യത്ത് എസ്.സരസ്വതിക്കുട്ടി അന്തരിച്ചു

  പുതിയ തൃക്കോവിൽ കേരളപുരം വാര്യത്ത് എസ്.സരസ്വതിക്കുട്ടി അന്തരിച്ചു   തിരുനക്കര: പുതിയ തൃക്കോവിൽ കേരളപുരം വാര്യത്ത് എസ്.സരസ്വതിക്കുട്ടി(79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (28/01/2024) 11-ന് മുട്ടമ്പലം എൻ.എസ്.എസ്. ശ്മശാനത്തിൽ.   ഭർത്താവ്: കെ.ആർ.രാമചന്ദ്ര വാര്യർ(തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. തിരുനക്കര ദേവസ്വം). മക്കൾ: ആർ.ജയശ്രീ, പരേതനായ ആർ.ശ്രീകുമാർ, ആർ.കൃഷ്ണകുമാർ(ടി.ഡി.ബി. തിരുനക്കര ദേവസ്വം), ബിന്ദു ആർ.വാര്യർ.   മരുമക്കൾ: മനോഹരകുമാർ(ടി.ഡി.ബി., മുതുകുളം), ജ്യോതി ശ്രീകുമാർ(തിരുവനന്തപുരം), രമാദേവി(മുണ്ടൻകുന്ന് പി.എച്ച്.സി), രാജ് കുമാർ(തിരുവനന്തപുരം).

യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ വീട്ടുമുറ്റത്തുകണ്ടെത്തി: സംഭവം നെടുങ്കണ്ടം കാരിത്തോട്ടിൽ:

സ്വന്തം ലേഖകൻ നെടുങ്കണ്ടം :കാരിത്തോട്ടില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണാ(37)ണ് മരിച്ചത്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റില്‍ നാല് കുത്തേറ്റിട്ടുണ്ട് . കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ ആദ്യം കണ്ടത് പിതാവ് ഔസേപ്പച്ചനാണ്. സംഭവത്തില്‍ ഉടുമ്ബന്‍ചോല പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍.