യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ വീട്ടുമുറ്റത്തുകണ്ടെത്തി: സംഭവം നെടുങ്കണ്ടം കാരിത്തോട്ടിൽ:

യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ വീട്ടുമുറ്റത്തുകണ്ടെത്തി: സംഭവം നെടുങ്കണ്ടം കാരിത്തോട്ടിൽ:

സ്വന്തം ലേഖകൻ
നെടുങ്കണ്ടം :കാരിത്തോട്ടില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണാ(37)ണ് മരിച്ചത്.

കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റില്‍ നാല് കുത്തേറ്റിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.

വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ ആദ്യം കണ്ടത് പിതാവ് ഔസേപ്പച്ചനാണ്. സംഭവത്തില്‍ ഉടുമ്ബന്‍ചോല പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍.