കോട്ടയം ചാലുകുന്ന് ഫോർനാസ് ഹൗസിൽ എ പി കുഞ്ഞ് നിര്യാതനായി

കോട്ടയം: ചാലുകുന്ന് ഫോർനാസ് ഹൗസിൽ എ പി കുഞ്ഞ് 75 നിര്യാതനായി. ഖബറടക്കം ഇന്ന്(05/01/2024) വെള്ളി ഉച്ചക്ക് -12:00 മണിക്ക് തിരുനക്കര പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

കോട്ടയം നാഗമ്പടം ഷൈനി ഭവനിൽ കെ ടി വർഗ്ഗീസ് നിര്യാതനായി

കോട്ടയം നാഗമ്പടം ഷൈനി ഭവനിൽ കെ ടി വർഗ്ഗീസ് (76) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്  തെള്ളകം മാതാ ഹോസ്പ്പിറ്റലിനു സമീപമുള്ള വസതിയിൽ ശുശ്രൂഷക്ക്ശേഷം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. ഭാര്യ നാഗമ്പടം അമ്പാട്ട് വീട്ടിൽ പരേതയായ അമ്മിണി വർഗ്ഗീസ്) മക്കൾ: ഷൈനി (ദുബായ്), ഷൈജു, സൈമൺ (യു.കെ) മരുമക്കൾ:ആഗ്നല്ലോ,നിത്യാ,പ്രിൻസി.

കോട്ടയം കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ബിന്ദു ആർ നായർ നിര്യാതയായി

തിരുവഞ്ചൂർ : കോട്ടയം കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ബിന്ദു ആർ നായർ (54) നിര്യാതയായി. ഭർത്താവ് : സതീഷ് ജി, മകൻ അനന്തകൃഷ്ണൻ.സംസ്കാരം നാളെ (05/1/24) 11 ന് വീട്ടുവളപ്പിൽ.പരേത നട്ടാശ്ശേരി ചൂരക്കാട്ടിൽ കുടുംബാംഗമാണ്.

പൈലിത്താനത്ത് (അച്ചൻസ് വില്ല ) വർക്കി ചെറിയാന്റെ ഭാര്യ അന്നമ്മ വർക്കി (തങ്കമ്മ ) നിര്യാതയായി

  പൈലിത്താനത്ത് (അച്ചൻസ് വില്ല ) വർക്കി ചെറിയാന്റെ ഭാര്യ അന്നമ്മ വർക്കി (തങ്കമ്മ ) (91 വയസ്സ്) നിര്യാതയായി.   സംസ്കാരം ഇന്ന് (04/01/24) വ്യഴാഴ്‌ച്ച 3 മണിക്ക് വീട്ടിൽ പ്രാർത്ഥനക്കുശേഷം 4 മണിക്ക് സെന്റ് മേരീസ് കത്തിഡ്രലിൽ .   മക്കൾ പി.വി.ചെറിയാൻ (രാജു ) വിനയമ്മ മരുമക്കൾ അന്നമ്മ (ആനി) വട്ടുകുന്നേൽ കോത്തല, ബാബു കുട്ടങ്കൽ വെള്ളൂർ .

പാലാ പൊൻകുന്നം പുരയിടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് നിര്യാതയായി

പാലാ :പൊൻകുന്നം പുരയിടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ്(87) നിര്യാതയായി. സംസ്കാരം (31/12/23) പാലായിൽ ബിനുമോളുടെ വസതിയിൽ ശുശ്രൂഷ കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് വാഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ. മക്കൾ: മേരിക്കുട്ടി ജോൺ, ബേബി ജോസഫ്, മാത്യു ജോസഫ്, ലിസമ്മ റെജി,ബാബു പി ജെ, ബിന്ദു ബേബി, ബിനുമോൾ പിജെ(അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പൊൻകുന്നം പോലിസ് സ്റ്റേഷൻ ) മരുമക്കൾ :ജോൺ ചാക്കോ,ആനീസ് ബേബി,വാസന്തി അപ്പുക്കുട്ടൻ, ജോയി കളപ്പുറയ്ക്കൽ, കെ കെ റജി (അധ്യാപകൻ ), സിബിൾ ബാബു, ബേബി ലൂക്കോസ്, […]

മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ നിര്യാതയായി

കോട്ടയം: മാധ്യമ പ്രവർത്തകൻ ബാലചന്ദ്രൻ ചീറോത്തിന്റെ മാതാവും കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയുമായ കോടിമത ചീറോത്ത് സി.ബി.സുഭദ്രകുട്ടിയമ്മ (87) അന്തരിച്ചു. സംസ്കാരം നാളെ ശനി 11 ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാർത്താവ്: പരേതനായ നാരായണൻ നായർ. നഗരസഭാ കൗൺസിലറും കോട്ടയം വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എൻ.ജയചന്ദ്രൻ ചീറോത്ത് (വൈസ് പ്രസിഡന്റ്, എൻഎസ്എസ് കരയോഗം, കോടിമത) പുത്രനാണ്. മരുമക്കൾ: ലീന ജയചന്ദ്രൻ (പുത്തൻകുരിശ്), സമിത ബാലചന്ദ്രൻ (തിരുവല്ല).

വി വി കാസിം വെട്ടിക്കൽ അന്തരിച്ചു.

    ഈരാറ്റുപേട്ട: വി വി കാസിം വെട്ടിക്കൽ(98) അന്തരിച്ചു. കബറടക്കം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് ഈരാറ്റുപേട്ട നൈനാർ മസ്ജിദിൽ.   ഭാര്യ പരേതയായ ഐഷ മക്കൾ നെസീർ, അബ്ദുൽസലാം ,അൻസാരി, ജലാൽ, താഹിർ( പരേതൻ) സലിം, ഷെഫീഖ്, ലൈല, ഷക്കീല, ബീന, സബീന മരുമക്കൾ ബഷീർ, ജലാൽ, മുസ്തഫ, അനസ്, നെസീമ(പരേത) അനീഷ, സലീന, റെജീന, ജാസ്മി, ഷെമീന, റൂബി

വാകത്താനം ഗ്രാമ പഞ്ചായത്ത് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി

വാകത്താനം : ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി. മൃതദേഹം 28-12-2023 വ്യാഴാഴ്ച വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ.

സപ്താഹ ആചാര്യൻ മധുസൂദന വാര്യരുടെ മാതാവ് അന്തരിച്ചു

തിരുനക്കര : പുതിയ ത്യക്കോവിൽ തെക്കേടത്ത് വാര്യത്ത് പരേതനായ എസ്.കൃഷ്ണവാര്യരുടെ ഭാര്യ സി. സരസ്വതിയമ്മ (77) നിര്യാതയായി. മക്കൾ: മധുസൂദന വാര്യർ , മായാദേവി, മഹേഷ്.കെ , മനേഷ് കെ . മരുമക്കൾ : ജയലക്ഷ്മി, അനിൽ ശങ്കർ ,വിദ്യാ മഹേഷ്, ഇന്ദുമനേഷ്.സംസ്കാരം ഇന്ന് 22 – 12 – 23 (വെള്ളിയാഴ്ച) മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ വൈകിട്ട് 4 ന് ഭൗതികദേഹം ഇപ്പോൾ വസതിയിൽ.

ആനിക്കാട് കോമ്പാറ എൽ. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കാഞ്ഞിരത്തറയിലായ മറ്റത്തിൽ എം.സി കുര്യൻ നിര്യാതനായി

പാമ്പാടി : ആനിക്കാട് കോമ്പാറ എൽ. പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കാഞ്ഞിരത്തറയിലായ മറ്റത്തിൽ എം.സി കുര്യൻ (കുഞ്ഞച്ചൻ) 88 നിര്യാതനായി. പരേതൻ കെ. എസ് എസ് .പി .യു പാമ്പാടി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി . വാഴൂർ നോവൽറ്റി ക്ലബ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സംസ്ക്കാരo 20-12-23 ബുധൻ 11 മണിയ്ക്ക് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പാമ്പാടി സെന്റ് മേരീസ് സിംഹാസാന കത്തീഡ്രലിൽ . ഭാര്യ. മറിയാമ്മ കുര്യൻ (റിട്ടയർട് ഹെഡ്മിസ്ട്രസ് ഗവ.എൽ പി ജി.എസ് മീനടം.) കണ്ണോത്ര കുടുംബാംഗമാണ്. മക്കൾ : […]