മുടിയൂർക്കര തടത്തിൽ (കാക്കശേരിൽ) കെ.കെ. വിജയൻ നിര്യാതനായി

  മുടിയൂർക്കര: മുൻ യുവമോർച്ച ജില്ലാ സെക്രട്ടറിയും, ഏറ്റുമാനൂർ നിയോജകമണ്ഡലം ഫുൾടൈമറുമായ ബിനുമോന്റെ അച്ഛൻ മുടിയൂർക്കര തടത്തിൽ ( കാക്കശേരിൽ ) കെ. കെ. വിജയൻ (62)  നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച 5 മണിക്ക് വീട്ടുവളപ്പിൽ.

നാഗമ്പടം പരുവച്ചുവട്ടു മാലിയിൽ വസന്തതി അന്തരിച്ചു

  കോട്ടയം: നാഗമ്പടം പരുവച്ചുവട്ടു മാലിയിൽ വസന്തതി (93) അന്തരിച്ചു. സംസ്കാരം (24.02.2024) രാവിലെ 11 ന്. ഭർത്താവ് പരേതനായ എം.കെ. രാഘവൻ. മക്കൾ – ആർ. മോനച്ചൻ, മോളമ്മ, പൊന്നി , പ്രകാശ്,ഗീത പരേതരായ ആർ. ബാബു, ആർ .ലളിത. മരുമക്കൾ: കനകമ്മ, ഗീത, മോഹനൻ, സ്മിത, ജയ,രാമഭദ്രൻ, പരേതനായ ശങ്കുണ്ണി.

പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് നാട് ; മുക്കുളത്തിന്‍റെ സ്വന്തം വാലുമ്മേല്‍ സാർ വിടവാങ്ങി ; സംസ്കാരം ഇന്ന് 3.30ന് ഏന്തയാർ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍

സ്വന്തം ലേഖകൻ ഏന്തയാർ: മുക്കുളത്തിന്‍റെ വിദ്യാഭ്യാസ വികസനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ വാലുമ്മേല്‍ സാർ വിടവാങ്ങി. 33 വർഷക്കാലം സ്വന്തം നാട്ടില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ച വി.ഡി.ജോസഫ് എന്ന പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍ അർപ്പിക്കുകയാണ് നാട്. മുക്കുളം സെന്‍റ് ജോർജ് ഹൈസ്കൂളിലാണ് 33 വർഷക്കാലം ഇദ്ദേഹം സേവനമനുഷ്ഠിച്ചത്. ജനിച്ചതും വളർന്നതും എല്ലാം മുക്കുളം ഗ്രാമത്തില്‍ ആയിരുന്നു. പഠനശേഷം ജോലി ചെയ്തതും ഇവിടുത്തെ സ്കൂളില്‍ തന്നെ. മുക്കുളം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഇദ്ദേഹത്തിന്‍റെ ശിഷ്യരാണ്. ഗ്രാമീണ മേഖലയിലെ ആളുകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിച്ചു. കൂടാതെ […]

കുമരകം തെെത്തറ വീട്ടിൽ കുഞ്ഞുമാേൻ (73) നിര്യാതനായി

  കുമരകം : (വാർഡ് 3) തെെത്തറ വീട്ടിൽ കുഞ്ഞുമാേൻ (73) നിര്യാതനായി ഭാര്യ : സുലോചന മക്കൾ : അഭിലാഷ്, അനീഷ് മരുമക്കൾ : പ്രീതി, രമ്യ സംസ്ക്കാരം പിന്നീട്

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു.

ഡൽഹി : സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ (95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (22-02-2024)രാവിലെ 10 മണിക്ക് ഡൽഹിയിലെ പാഴ്സി ആരാംഗാഹിൽ നടക്കും. 1991ൽ പത്മഭൂഷണും, 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു. മികച്ച ഭരണഘടനാ വിദഗ്ധനായിരുന്ന അദ്ദേഹം രാജ്യാന്തരതലത്തിലടക്കം ശ്രദ്ധേയമായ കേസുകൾ കൈകാര്യം ചെയ്തിരുന്നു. രാജ്യാന്തര തർക്കപരിഹാര കേസുകളിലും (ആർബിട്രേഷൻ) വിദഗ്ധനായിരുന്നു. ഭാര്യ: പരേതയായ ബാപ്സി എഫ്. നരിമാൻ. മകൻ: റോഹിന്റൻ നരിമാൻ (സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു. പിന്നീട് […]

കുമരകം വെന്നലശ്ശേരിൽ ജോയി (85)നിര്യാതനായി:

  കുമരകം : വെന്നലശ്ശേരിൽ ജോയി(85)നിര്യാതനായി.സംസ്കാരം നാളെ ബുധനാഴ്ച ( 21 -2 – 24). മൂന്നിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ നടത്തും. പരേതൻ ജോളി കോഫി ജീവനക്കാരനായിരുന്നു. ഭാര്യ അന്നമ്മ കാവാലം ഇത്തിത്തറ കുടുംബാഗമാണ് മക്കൾ: ബിജു, ബിനു (കുവൈറ്റ്), പരേതയായ ലിൻസി , ബിജിമോൻ (മർച്ചൻ്റ് നേവി ) മരുമക്കൾ: അജിമോൾ ‘പുറ്റുങ്കൽ (കല്ലറ ) വിൻസി തോണിക്കുഴിയിൽ (ബൈസൻ വാലി ) സുമി പാട്ടാശ്ശേരിൽ (ഓണംതുരുത്ത് )

കുമരകം വെന്നലശ്ശേരിൽ ജോയി (85) നിര്യാതനായി:

  കുമരകം : ( വാർഡ് – 14) വെന്നലശ്ശേരിൽ ജോയി (85) നിര്യാതനായി. ഭാര്യ :അന്നമ്മ കാവാലം ഇത്തിത്തറ കുടുംബാഗമാണ് മക്കൾ: ബിജു, ബിനു, ബിജിമാേൻ, പരേതയായ ലിൻസി . മരുമക്കൾ: അജിമോൾ, വിൻസി, സുമി. സംസ്ക്കാരം പിന്നീട്

കീരിക്കാട്ട് പുത്തൻമഠത്തിൽ പരേതനായ തോമസ് ജോണിന്റെ ഭാര്യ സാറാമ്മ തോമസ് നിര്യാതയായി

കോടുകുളഞ്ഞി കരോട് : കീരിക്കാട്ട് പുത്തൻമഠത്തിൽ (മണ്ണാറമലയിൽ ) പരേതനായ തോമസ് ജോണിന്റെ(തിരുവല്ല തകിടിയിൽ കുടുംബാഗം) ഭാര്യ സാറാമ്മ തോമസ് (ചെല്ലമ്മ-80) അന്തരിച്ചു. മൃതശരീരം നാളെ (17/02/2024) രാവിലെ 9 ന് കുളനട അലേക്കുമണ്ണിൽ ജംഗ്ഷനിലുള്ള മകന്റെ ഭവനത്തിൽ (കീരിക്കാട്ട് സു വില്ല) കൊണ്ടുവരും. സംസ്കാരം 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെൺമണി സെഹിയോൻ മാർത്തോമ പള്ളിയിൽ. മക്കൾ :സന്തോഷ്‌ , സുരേഷ് , സുജ, സുനിൽ മരുമക്കൾ : തഴക്കര പ്ലാമൂട്ടിൽ സിജി, വകയാർ മെറി ലാൻഡ് സ്മിത, ചെറുകോൽ കാവിൽ […]

കുമരകം മൂലയിൽ എം.ഐ കുഞ്ഞുമാേൻ (76) നിര്യാതനായി

  കുമരകം : (വാർഡ് 8) മൂലയിൽ എം.ഐ കുഞ്ഞുമാേൻ (76) നിര്യാതനായി. ഭാര്യ : ഏലിയാമ്മ മറ്റക്കര ഒഴുങ്ങാലയിൽ കുടുംബാഗമാണ്. മക്കൾ: ലീനാ, ലിജോ . മരുമക്കൾ: രാകേഷ് കുന്നശ്ശേരി (കടുത്തുരുത്തി), പ്രിയ പുല്ലിടത്തിൽ (ചെങ്ങളം) സംസ്ക്കാരം വെള്ളിയാഴ്ച മൂന്നിന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ

വരമ്പിനകം കോയിക്കൽച്ചിറ കെ കെ രഘു (72)നിര്യാതനായി:

  വരമ്പിനകം : കോയിക്കൽച്ചിറ കെ കെ രഘു (72)നിര്യാതനായി. ഭാര്യ: സുധർമ്മ കുമരകം വട്ടപ്പറമ്പിൽ കുടുംബാംഗമാണ്./ മക്കൾ: പരേതയായ അമ്പിളി, സുബാഷ്, ജോളി, മോളി. മരുമക്കൾ: പരേതനായ അനിൽ (മുഹമ്മ ), വീണ ( കുമരകം ) , പ്രകാശ്, കിരൺ (കുമരകം ) സംസ്ക്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 6 ന് വീട്ടുവളപ്പിൽ .