ദുഃഖങ്ങൾ മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ: ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ഷാഹിദ കമാൽ
തിരുവനന്തപുരം: ഫെയ്സ്ബുക്ക് ഫോട്ടോ വിവാദത്തിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ദുഃഖങ്ങൾ എല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും, ഇക്കാരണത്താലാണ് അങ്ങനെ ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഷാഹിദ കമാൽ വ്യക്തമാക്കി. സുഹൃത്തുക്കളിൽ ചിലർ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടൻ പോസ്റ്റ് പിൻവലിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് ഷാഹിദ കമാൽ ഫേസ്ബുക്കിൽ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കമന്റ് ബോക്സിൽ രൂക്ഷവിമർശനം […]