‘കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള, തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴ. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല’: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായ് കി​റ്റെ​ക്സ് എം.​ഡി

‘കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള, തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴ. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല’: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായ് കി​റ്റെ​ക്സ് എം.​ഡി

Spread the love

കൊ​ച്ചി: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കി​റ്റെ​ക്സ് എം.​ഡി സാ​ബു ജേ​ക്ക​ബ് രം​ഗത്ത്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയാണ്. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടു. തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസമാണ് സാബു ജേക്കബും സംഘവും തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി അവിടെ നിക്ഷേപം നടത്താൻ തീരുമാനിച്ചത്‌. വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പുതന്നിട്ടുണ്ട്. വെള്ളം എത്ര വേണമെങ്കിലും തരാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കയറ്റുമതി മുൻനിർത്തി പ്രവർത്തിക്കുന്ന കമ്പനിയായതിനാൽ ഓരോ ദിവസവും 12ഉം 20 കണ്ടെയ്‌നറുകൾ കയറ്റി അയയ്‌ക്കേണ്ടതായിട്ടുണ്ട്. ഒരു പോർട്ടിലേക്കുള്ള ദൂരം വളരെ കൂടുതലുമാണ്. അതിനുവേണ്ടി വരുന്ന ചിലവും വളരെ കൂടുതൽ. അവിടെയും തെലങ്കാന സർക്കാർ പരിഹാം കണ്ടു. അധികമായിട്ടുവരുന്ന ചിലവുകൾ സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലും ഒരുപാട് വ്യാവസായിക പാർക്കുകൾ ഉണ്ടെങ്കിലും തെലുങ്കാനയിലേതു പോലെയുള്ള സൗകര്യങ്ങളില്ല എന്ന് അദ്ദേഹം പറയുന്നു. കേരളത്തിലേതിൽ നിന്നും വ്യത്യസ്തമായി ഇൻഫ്രാസ്ട്രക്ചർ, റോഡ് സൗകര്യം, വെള്ളത്തിനുള്ള സൗകര്യങ്ങൾ, ഇലക്ട്രിസിറ്റി എല്ലാം വളരെ ആധുനികമായി നടപ്പിലാക്കിയിരിക്കുന്നു. കേരളത്തിലെ സ്ഥലത്തിന്റെ വില നമുക്കറിയാം. തെലങ്കാനയിൽ പത്ത് ശതമാനം വില മാത്രമെ സ്ഥലത്തിന്റെ വിലയായി വരുന്നുള്ളു. അതു തന്നെ ഒരു നിക്ഷേപകനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണെന്ന് സാബു ജേക്കബ് പറയുന്നു.

ഒരു സാങ്കേതിക വിദഗ്ദ്ധന്റെ കഴിവോടു കൂടിയിട്ട് വളരെ പ്രാക്ടിക്കലായി സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു തെലങ്കാന വ്യവസായ മന്ത്രി. വ്യവസായി എന്ന നിലയിൽ ഒരു പ്രശ്‌നം അവതരിപ്പിക്കുമ്പോൾ തന്നെ ഒരു മിനിട്ടിനുള്ളിൽ പരിഹാരവും മന്ത്രി പറഞ്ഞുതരും. അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ മാലിന്യ സംസ്ക്കരണത്തിനു വേണ്ടി ഉപയോ​ഗിക്കുന്നു എങ്കിലും, മാലിന്യം പുറത്തേക്ക് വിടുന്നു എന്നതാണ് ഈ ഫാക്ടറിയെ പറ്റിയുള്ള ഒരു പ്രചാരണം. ഇത് ചൂണ്ടി കാട്ടിയപ്പോൾ, മാലിന്യത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കാമെന്നും, മാലിന്യത്തിന്റെ ഔട്ട്‌ലറ്റ് സർക്കാരിന് തന്നാൽ മതിയെന്നുമാണ് മന്ത്രി മറുപടി പറഞ്ഞത്.

ഇവിടെ 30 ദിവസത്തിനുള്ളിൽ 11 റെയ്ഡുകൾ നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ തെലങ്കാനയിൽ അങ്ങനെ ഒരു സംഭവമേയില്ലെന്നാണ് പറഞ്ഞത്. പരിശോധനയുടെ പേരിൽ ഒരു ഉദ്യോഗസ്ഥൻമാരും വ്യവസായ ശാലകൾ കയറിയിറങ്ങില്ല. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒരു പരിശോധന നടക്കും. മന്ത്രിമാരുടെ അറിവോടെ മുൻകൂട്ടി അറിയിച്ച പ്രകാരമായിരിക്കും ഇതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ 53 വർഷം നടത്തിയ പ്രയത്‌നം മറ്റൊരു സംസ്ഥാനത്ത് ആയിരുന്നെങ്കിൽ കമ്പനി ഇപ്പോഴുള്ളതിന്റെ 30 ഇരട്ടി വളർന്നെനെ.
വേദനയോടെ കേരളം വിടുന്നത്. കേരളമാണ് ഞങ്ങളെ വളർത്തിയത്. നിക്ഷേപത്തിനായി മറ്റു സംസ്ഥാനങ്ങളും സമീപിച്ചിട്ടുണ്ട്. അതും ചർച്ചയിലൂടെ പരിഗണിക്കുമെന്നും സാ​ബു ജേ​ക്ക​ബ് വ്യക്തമാക്കി.

അതേസമയം, കേരളത്തിനെതിരെ ആരോപണങ്ങൾ പറഞ്ഞാൽ ഇൻസെന്റീവ് കൂടുകൽ കിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവൻ പ്രതികരിച്ചു.