മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് അനുകരിച്ച് 10 വയസുകാരിക്ക് നേർ പീഡനം, പീഡിപ്പിച്ചത് പത്തും, പതിനൊന്നും വയസുള്ള അഞ്ച് ആൺകുട്ടികൾ
കോഴിക്കോട്: പഠന ആവശ്യത്തിനായി ഉപയോഗിക്കേണ്ട മൊബൈൽ ഫോൺ ദുരുപയോഗിച്ച് പത്ത് വയസുകാരിയുടെ പീഡനത്തിൽ വരെ എത്തിയ ഞെട്ടലിലാണ് കോഴിക്കോട് വെള്ളയിലെ പോലീസുകാർ. കുറ്റാരോപിതർ പത്തും, പതിനൊന്നും വയസുള്ള അഞ്ച് ആൺകുട്ടികൾ. പരാതിക്കാരിയുടെ വയസാകട്ടെ പത്തും.
2 മാസം മുൻപു രക്ഷിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ആൺകുട്ടികൾ ഇവളെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല. മറിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ ഉപദ്രവിക്കുകയാണു ചെയ്തത്.
3 ദിവസം മുൻപ് വീട്ടുകാർ പരസ്പരം വഴക്കുകൂടിയപ്പോഴാണു വിഷയം വീണ്ടും ഉയർന്നുവന്നത്. നാട്ടുകാരാണു പൊലീസിൽ അറിയിച്ചത്. തുടർന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ പറഞ്ഞ 3 ആൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ട് പേർ കൂടി ഉൾപ്പെട്ടതായി അറിവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈൽ ഫോണിൽ കണ്ട വിഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചെയ്യാൻ കാരണമെന്നു കുട്ടികൾ കൗൺസലിങ്ങിൽ വെളിപ്പെടുത്തി. ആൺകുട്ടികളെ തല്ലിയതിനു പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. കുട്ടികളെ ജുവനൈൽ ബോർഡിനു മുൻപിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.