play-sharp-fill
കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ല; കെ.സുരേന്ദ്രൻ

കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും. തൃശൂർ പോലീസ് ക്ലബിൽ രാവിലെ പത്തരയ്ക്കാണ് ഹാജരാകുക.

ഈ മാസം ആറിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു എങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. ബി.ജെ.പി ഭാരവാഹി യോഗം കാരണമാണ് ചോദ്യം ചെയ്യലിൽ എത്താതിരുന്നത് എന്നാണ് സുരേന്ദ്രൻ നൽകുന്ന വിശദീകരണം.

മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും, കൊടകര കേസുൾപ്പടെ ഏതുകേസിലും താൻ ഹാജരാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി നേതാക്കൾക്കെതിരെ മൊഴിനൽകാൻ സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനു മേൽ ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയത് ഭരണസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുഡീഷ്യൽ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.