ദുഃഖങ്ങൾ മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ: ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ഷാഹിദ കമാൽ
തിരുവനന്തപുരം: ഫെയ്സ്ബുക്ക് ഫോട്ടോ വിവാദത്തിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ദുഃഖങ്ങൾ എല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും, ഇക്കാരണത്താലാണ് അങ്ങനെ ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഷാഹിദ കമാൽ വ്യക്തമാക്കി.
സുഹൃത്തുക്കളിൽ ചിലർ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടൻ പോസ്റ്റ് പിൻവലിച്ചുവെന്നും ഷാഹിദ കമാൽ പറഞ്ഞു.
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് ഷാഹിദ കമാൽ ഫേസ്ബുക്കിൽ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമന്റ് ബോക്‌സിൽ രൂക്ഷവിമർശനം ഉയർന്നതോടെ ഷാഹിദ കമാൽ പോസ്റ്റ് പിൻവലിച്ചിരുന്നു.
വി.ടി ബലറാം, കെ.എസ് ശബരിനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഷാഹിദ കമാലിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചിരുന്നു.
അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് ഷാഹിദ കമാൽ വ്യക്തമാക്കി. പോലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.