മിന്നലേറ്റ് 20 മരണം, 11 പേരും മരിച്ചത് സെൽഫി എടുക്കുന്നതിനിടെ

മിന്നലേറ്റ് 20 മരണം, 11 പേരും മരിച്ചത് സെൽഫി എടുക്കുന്നതിനിടെ

Spread the love

ജയ്പുർ: കനത്ത മഴയിൽ വാച്ച് ടവറിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു. ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിൽ ആയിരുന്നു ദുരന്തം.

കൂടാതെ ഉത്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇടി മിന്നലേറ്റ് ആളുകൾ മരിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 41 പേ​രും രാ​ജ​സ്ഥാ​നി​ൽ 20 പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​ഴു പേ​രു​മാ​ണ് മ​രി​ച്ച​ത്.

ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ആൾക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറിൽ ഉണ്ടായിരുന്നത്. വാച്ച് ടവറിലെ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനെ തുടർന്ന് ഒമ്പതുപേർ കൂടി മരിച്ചു.

ബരൻ, ജൽവാർ എന്നിവിടങ്ങളിൽ ഒരാൾ വിതവും കോട്ടയിൽ നാലുപേരും, ധോൽപുരിൽ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരിൽ ഏഴുപേർ കുട്ടികളാണ്.

വടക്കേ ഇന്ത്യയിൽ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച കനത്ത മഴപെയ്തു.