സംസ്ഥാനത്ത് വാകിസിൻ ക്ഷാമം രൂക്ഷം; 4 ജില്ലകളിൽ സ്‌റ്റോക്ക് പൂർണമായും തീർന്നു; പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ കോവാക്‌സിൻ മാത്രം; സ്വകാര്യ മേഖലയിൽ വാക്സിനേഷനു പ്രശ്നമില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ പ്രതിസന്ധി രൂക്ഷം. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സ്‌റ്റോക്ക് പൂർണമായും തീർന്നു. മറ്റു ജില്ലകളിലും വാക്സിൻ ഇന്ന് തീർന്നേക്കും. സർക്കാരിന്റെ കൈവശം കോവിഷീൽഡിന്റെ സ്‌റ്റോക്ക് തീർന്നതിനാൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സർക്കാർ മേഖലയിൽ ഇന്ന് കോവിഷീൽഡ് വാക്‌സിനേഷൻ ഉണ്ടാകില്ല. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ കോവാക്‌സിൻ മാത്രമാണുള്ളത്. അതേസമയം, സ്വകാര്യ മേഖലയിൽ ബുക്ക് ചെയ്ത വാക്‌സിനേഷൻ നടക്കുന്നുണ്ട്. 150-ഓളം സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിൻ വിതരണമുണ്ടാവുക. സർക്കാർ മേഖലയിൽ ബുക്ക് […]