കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ നാളെ നൽകും; രജിസ്‌ട്രേഷൻ ഇന്ന് വൈകുന്നേരം ഏഴു മുതൽ; കോവിഷീൽഡ് വാക്‌സിനേഷൻ ഉണ്ടാവില്ല

കോട്ടയം ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ നാളെ നൽകും; രജിസ്‌ട്രേഷൻ ഇന്ന് വൈകുന്നേരം ഏഴു മുതൽ; കോവിഷീൽഡ് വാക്‌സിനേഷൻ ഉണ്ടാവില്ല

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ നാളെ (ജൂലൈ 27) നൽകും.

ഇന്ന്(ജൂലൈ 26) വൈകുന്നേരം ഏഴു മുതൽ www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. രാവിലെ 10 മുതലാണ് വാക്‌സിനേഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിൻ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ നാളെ(ജൂലൈ 27) കോവിഷീൽഡ് വാക്‌സിനേഷൻ ഉണ്ടാവില്ല.

നാളെ കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് നേരത്തെ ബുക്ക് ചെയ്തിരുന്നവർക്ക് ഇനി വാക്‌സിൻ ലഭ്യമാകുമ്പോൾ നിലവിലെ ബുക്കിംഗിൻറെ അടിസ്ഥാനത്തിൽ മുൻഗണനയോടെ കുത്തിവയ്പ്പ് നൽകുന്നതാണ്.