മരുന്നടി: സ്വർണം നേടിയ ചൈനീസ് താരം സംശയത്തിന്റെ നിഴലിൽ; മീരാബായ് ചാനുവിന് സ്വർണ സാധ്യത

മരുന്നടി: സ്വർണം നേടിയ ചൈനീസ് താരം സംശയത്തിന്റെ നിഴലിൽ; മീരാബായ് ചാനുവിന് സ്വർണ സാധ്യത

Spread the love

സ്വന്തം ലേഖകൻ

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനുവിന് ലഭിച്ച വെള്ളി മെഡൽ സ്വർണമാകാൻ സാധ്യത.

സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് ഉപയോ​ഗിച്ചതായുള്ള സംശയം നിലവിൽ വന്ന സാഹചര്യത്തിലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ചൈ​നീ​സ് താ​ര​ത്തോ​ട് ടോ​ക്കി​യോ​യി​ൽ തു​ട​രാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. ര​ണ്ടാം പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

ഭാരോദ്വാഹനം 49 കിലോഗ്രാം വിഭാഗത്തിൽ 210 കിലോഗ്രാം ഉയർത്തി ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വർണം നേടിയത്.

സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആന്റ് ജെർക്കിൽ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് മീരാബായ് ചാനു ഉയർത്തിയത്.

194 കിലോഗ്രാമുമായി ഇൻഡൊനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു.