തിരുവാർപ്പ് പഞ്ചായത്തിൽ വാക്സിൻ വിതരണം പിൻവാതിൽ വഴി; ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ അർഹരായവരെ ഒഴിവാക്കുന്നു; ഉന്നതരുടെ സഹായത്തോടെ വാക്സിൻ ബന്ധുക്കൾക്ക്

തിരുവാർപ്പ് പഞ്ചായത്തിൽ വാക്സിൻ വിതരണം പിൻവാതിൽ വഴി; ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ അർഹരായവരെ ഒഴിവാക്കുന്നു; ഉന്നതരുടെ സഹായത്തോടെ വാക്സിൻ ബന്ധുക്കൾക്ക്

സ്വന്തം ലേഖകൻ

തിരുവാർപ്പ് : പഞ്ചായത്തിലെ വാക്സിൻ വിതരണത്തിൽ അർഹരായവരെ ഒഴിവാക്കി ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പഞ്ചായത്ത് ഭരണ സമതിയിലെ ഉന്നതരുടെ സഹായത്തോടെ സ്വന്തക്കാർക്കും, വേണ്ടപ്പെടവർക്കുമായി വാക്സിൻ കൊടുക്കുന്നതായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു .

പ്രായമായവരും സാങ്കേതിക പരിഞ്ജാനം ഇല്ലാത്തവരുമായ ആളുകളെ സഹായിക്കാനാണ് വാക്സിൻ സെന്റെറുകളിൽ സ്പോട്ട് രജിസ്ടേഷൻ ഏർപ്പാടാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത് ആരെയും അറിയിക്കാതെ ചില ജീവനക്കാർ സ്വന്തക്കാർക്കും, രാഷ്ട്രിയ നേതൃത്വം പറയുന്ന ആളുകൾക്കുമായി മാത്രം നൽകുന്നു .

പ്രായമായവരും, രോഗികളുമൊക്കെ മണിക്കൂറുകളോളം ക്യൂ നിൽക്കുമ്പോൾ സ്വാധിനമുള്ളവർക്ക് അതു വേണ്ടി വരുന്നില്ല.

ഫസ്റ്റ് ഡോസ് വാക്സിൻ എടുക്കാത്ത 60 വയസ്സിന് മുകളിലുളള 3000 ന് മുകളിൽ ആളുകൾ തിരുവാർപ്പ് പഞ്ചായത്തിൽ ഉള്ളപ്പോളാണ് ഈ വാക്സിൻ തിരിമറി.

അർഹരായ ആളുകൾക്ക് വാക്സിൻ ലഭിക്കാൻ വാർഡ് തോറും വാക്സിൻ ക്യാംപുകൾ നടത്തണമെന്നും, വാക്സിൻ വിതരണത്തിലെ തിരിമറി സംബന്ധിച്ച് ജില്ലാ കലക്ടർക്കും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയ്ക്കും പരാതി നൽകിയതായി പഞ്ചായത്ത് അംഗങ്ങളായ റൂബിചാക്കോ , സുമേഷ് കാഞ്ഞിരം, മുരളീകൃഷ്, റേച്ചൽ ജേക്കബ്, ബുഷ്റ തൽഹത്ത് എന്നിവർ അറിയിച്ചു.