മരം മുറി വിവാദം: മരങ്ങൾ മുറിക്കാനുള്ള സർക്കാർ അനുമതി നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നത്; പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്ന് ഹൈക്കോടതി

മരം മുറി വിവാദം: മരങ്ങൾ മുറിക്കാനുള്ള സർക്കാർ അനുമതി നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നത്; പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ സർക്കാർ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി.

പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും രേഖകളിൽ കൃത്രിമം കാണിച്ചുവെന്നും വിമർശിച്ച കോടതി വില്ലേജ് ഓഫീസർ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.

നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നത് ഉത്തരവ് എന്നാണ് കോടതി പറഞ്ഞത്.

പതിനായിരം ക്യൂബിക് മീറ്റർ ഈട്ടിത്തടി നൽകാമെന്ന് വിൽപ്പനക്കാരുമായി പ്രതികൾ കരാർ ഉണ്ടാക്കിയിരുന്നു.

ഇത്രയധികം ഈട്ടിത്തടി പ്രതികൾ എങ്ങനെ സംഘടിപ്പിച്ച് നൽകുമെന്നും കോടതി ചോദിച്ചു.

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും, റിസർവ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

കൂടാതെ വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു