play-sharp-fill

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 12-ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയപ്പ് നൽകിയിട്ടുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ […]

ദുഃ​ഖ​ങ്ങ​ൾ മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​ൻ: ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ഷാ​ഹി​ദ ക​മാ​ൽ

തി​രു​വ​ന​ന്ത​പു​രം: ഫെയ്സ്ബുക്ക് ഫോട്ടോ വിവാദത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ. ദുഃ​ഖ​ങ്ങ​ൾ എ​ല്ലാം മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​നെന്നും, ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് അ​ങ്ങ​നെ ഒ​രു ഫോ​ട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഷാ​ഹി​ദ ക​മാ​ൽ വ്യക്തമാക്കി. സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ചു ത​ന്നു. ഉ​ട​ൻ പോ​സ്റ്റ്‌ പി​ൻ​വ​ലി​ച്ചു​വെ​ന്നും ഷാ​ഹി​ദ ക​മാ​ൽ പറഞ്ഞു. വ​ണ്ടി​പ്പെ​രി​യാ​റി​ൽ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ക​വെ​യാ​ണ് ഷാ​ഹി​ദ ക​മാ​ൽ ഫേ​സ്ബു​ക്കി​ൽ ചി​രി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ​തി​രേ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കമന്റ് ബോക്‌സിൽ രൂക്ഷവിമർശനം […]

‘കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള, തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴ. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല’: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായ് കി​റ്റെ​ക്സ് എം.​ഡി

കൊ​ച്ചി: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കി​റ്റെ​ക്സ് എം.​ഡി സാ​ബു ജേ​ക്ക​ബ് രം​ഗത്ത്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയാണ്. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടു. തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സാബു ജേക്കബും സംഘവും തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി അവിടെ നിക്ഷേപം നടത്താൻ തീരുമാനിച്ചത്‌. വൈദ്യുതി ഒരിക്കലും […]

രാഷ്ട്രീയത്തിലേക്കില്ല, ‘മക്കൾ നീതി മൻട്രം’ പിരിച്ചു വിട്ട് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്; തീരുമാനം അമേരിക്കയിൽ നിന്ന് തിരികെ വന്നതിന് ശേഷം

ചെ​ന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന സുപ്രധാന തീരുമാനവുമായ് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച മക്കൾ നീതി മൻട്രം പിരിച്ചുവിട്ടു. മ​ക്ക​ൾ നീതി മ​ൻ​ട്രം വീ​ണ്ടും ആ​രാ​ധ​ക സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യു​ടെ ചെ​ന്നൈ​യി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് ര​ജ​നി ത​ൻറെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കാ​യി രൂ​പീ​ക​രി​ച്ച പോ​ഷ​ക​സം​ഘ​ട​ന​ക​ളും പി​രി​ച്ചു​വി​ട്ടു. ഒ​രു രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ എ​ന്ന നി​ല​യ്ക്ക് ഇ​നി ഒ​രു പ്ര​വ​ർ​ത്ത​ന​വും ആ​രാ​ധ​ക​ർ ന​ട​ത്ത​രു​തെ​ന്നും ര​ജ​നി ആ​വ​ശ്യ​പ്പെ‌​ട്ടു. അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ സുപ്രധാന തീരുമാനം. രണ്ട് […]

മിന്നലേറ്റ് 20 മരണം, 11 പേരും മരിച്ചത് സെൽഫി എടുക്കുന്നതിനിടെ

ജയ്പുർ: കനത്ത മഴയിൽ വാച്ച് ടവറിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു. ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിൽ ആയിരുന്നു ദുരന്തം. കൂടാതെ ഉത്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇടി മിന്നലേറ്റ് ആളുകൾ മരിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 41 പേ​രും രാ​ജ​സ്ഥാ​നി​ൽ 20 പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​ഴു പേ​രു​മാ​ണ് മ​രി​ച്ച​ത്. ദുരന്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറിൽ ഉണ്ടായിരുന്നത്. വാച്ച് ടവറിലെ ദുരന്തത്തിന് […]

മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് അനുകരിച്ച് 10 വയസുകാരിക്ക് നേർ പീഡനം, പീഡിപ്പിച്ചത് പത്തും, പതിനൊന്നും വയസുള്ള അഞ്ച് ആൺകുട്ടികൾ

കോഴിക്കോട്: പഠന ആവശ്യത്തിനായി ഉപയോ​ഗിക്കേണ്ട മൊബൈൽ ഫോൺ ദുരുപയോ​ഗിച്ച് പത്ത് വയസുകാരിയുടെ പീഡനത്തിൽ വരെ എത്തിയ ഞെട്ടലിലാണ് കോഴിക്കോട് വെള്ളയിലെ പോലീസുകാർ. കുറ്റാരോപിതർ പത്തും, പതിനൊന്നും വയസുള്ള അഞ്ച് ആൺകുട്ടികൾ. പരാതിക്കാരിയുടെ വയസാകട്ടെ പത്തും. 2 മാസം മുൻപു രക്ഷിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ആൺകുട്ടികൾ ഇവളെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചെങ്കിലും ബന്ധുക്കൾ പരാതി നൽകിയില്ല. മറിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ ഈ ആൺകുട്ടികളെ ഉപദ്രവിക്കുകയാണു ചെയ്തത്. 3 ദിവസം മുൻപ് വീട്ടുകാർ പരസ്പരം വഴക്കുകൂടിയപ്പോഴാണു വിഷയം വീണ്ടും ഉയർന്നുവന്നത്. നാട്ടുകാരാണു […]

കേരളത്തിൽ മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, ആകെ രോ​ഗികൾ 18

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളും ഒരാൾ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. അതേസമയം രണ്ടാം […]

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെട്ടു ; കേരളത്തിൽ വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചു

  തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടതിനാൽ സം​സ്ഥാ​ന​ത്ത് വ​രു​ന്ന അ​ഞ്ചു ദി​വ​സം അ​തി​ശ​ക്ത​മാ‍​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്. ആ​ന്ധ്രാ​തീ​ര​ത്തി​ന​ടു​ത്താണ് ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാണ് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ നി​ന്ന് […]

കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും. തൃശൂർ പോലീസ് ക്ലബിൽ രാവിലെ പത്തരയ്ക്കാണ് ഹാജരാകുക. ഈ മാസം ആറിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു എങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. ബി.ജെ.പി ഭാരവാഹി യോഗം കാരണമാണ് ചോദ്യം ചെയ്യലിൽ എത്താതിരുന്നത് എന്നാണ് സുരേന്ദ്രൻ നൽകുന്ന വിശദീകരണം. മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും, കൊടകര കേസുൾപ്പടെ ഏതുകേസിലും താൻ ഹാജരാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി നേതാക്കൾക്കെതിരെ മൊഴിനൽകാൻ സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനു മേൽ ജയിൽ ഉദ്യോഗസ്ഥർ […]

”കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ല, തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ല”: കിറ്റക്സ് എം.ഡി

കൊച്ചി: കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ലന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. തെലുങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും, അതിനുള്ള ഉറപ്പ് സർക്കാരിന് നൽകിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തന്നെ സഹായിച്ച എം.എൽ.എ മാർക്കും അദ്ദേഹം നന്ദി പറഞ്ഞു. താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എൽ എയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എം എൽ എമാരും ഒരു എം […]