‘ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരും; അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ല; സുരേഷ് ഗോപി എം.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി എം.പി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരുകാലത്തുമുണ്ടായിട്ടില്ല. അതിലേക്ക് എത്തണമെങ്കിൽ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അവരുടെ ഒപ്പം മുന്നിൽ ഓടാൻ തയ്യാറായി നിൽക്കുകയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒക്കെ രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് […]

റി​സോ​ർ​ട്ടി​ൽ ലഹരിപാർട്ടി; അഞ്ച് മ​ല​യാ​ളി​ക​ൾ അ​ട​ക്കം 28 പേ​ർ അ​റ​സ്റ്റി​ൽ; പിടിയിലായവരിൽ 4 മലയാളി പെൺകുട്ടികളും, 3 ആഫ്രിക്കൻ സ്വദേശികളും; പാർട്ടി ടിക്കറ്റ് വിറ്റത് ‘ഉ​ഗ്രം’ എന്ന ആപ്പിലൂടെ

സ്വന്തം ലേഖകൻ ബം​ഗ​ളൂ​ർ: റി​സോ​ർ​ട്ടി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ശാ പാ​ർ​ട്ടി. അഞ്ച് മ​ല​യാ​ളി​ക​ൾ അ​ട​ക്കം 28 പേ​ർ അ​റ​സ്റ്റി​ൽ. പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ബം​ഗ​ളൂ​രു മ​ല​യാ​ളി അ​ഭി​ലാ​ഷും മ​ല​യാ​ളി​ക​ളാ​യ നാ​ല് യു​വ​തി​ക​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ളും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​നേ​ക്ക​ലി​ലെ ഗ്രീ​ൻ​വാ​ലി റി​സോ​ർ​ട്ടി​ൽ പാ​ർ​ട്ടി ന​ട​ന്ന​ത്. ഉ​ഗ്രം എ​ന്ന പേ​രി​ലു​ള്ള ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി​ക്കു​ള്ള ടി​ക്ക​റ്റ് വി​റ്റ​ത്. ബം​ഗ​ളൂ​രു​വി​ലെ ഐ​ടി ജീ​വ​ന​ക്കാ​രും കോ​ള​ജും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ റി​സോ​ർ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ഏ​ഴു […]

കാലടിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ; പിടിയിലായത് ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപ്പെടെ അഞ്ചുപേർ; സംഘത്തിൽ 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയും

സ്വന്തം ലേഖകൻ കൊച്ചി: കാലടിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. മറ്റൂർ ജങ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാന്റ് റസിഡൻസിയിൽ നിന്നാണ് ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ അകവൂർ മഠത്തിൽ ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), വേങ്ങൂർ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയിൽ നോയൽ (21), പയ്യന്നൂർ തായിനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. […]

തെലുങ്കാന നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് ആവർത്തിച്ചുറപ്പിച്ച് കിറ്റെക്സ്; തെലങ്കാനയിൽ 1000 ത്തിൽ നിന്ന് 2400 കോടിയിലേക്ക് നിക്ഷേപ തുക ഉയർത്തി; പ്രഖ്യാപിച്ചത് രണ്ട് വൻകിട പദ്ധതികൾ; തൊഴിൽ ലഭിക്കുക 40,000 പേർക്ക്; 85 ശതമാനം തൊഴിലവസരങ്ങളും വനിതകൾക്ക്

സ്വന്തം ലേഖകൻ കിഴക്കമ്പലം: തെലങ്കാനയിൽ നിക്ഷേപ തുക 2400 കോടിയായി ഉയർത്തി കിറ്റെക്സ് ​ഗ്രൂപ്പ്. ഇന്ന് ഹൈദ്രബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായി 2400 കോടി പ്രഖ്യാപിച്ചത്. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയിൽ പാർക്കിലെയും ഹൈദ്രബാദിലെ സീതാറാംപൂർ ഇൻട്രസ്ട്രീയൽ പാർക്കിലെയും രണ്ട് വൻകിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നു നടന്നു. നേരത്തെ ആയിരം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് പദ്ധതികളിലുമായി 40,000 പേർക്കാണ് തൊഴിൽ ലഭിക്കുക .22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 19,000 വനിതകൾക്കാണ് നേരിട്ട് […]

‘കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറും; കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നു’; അൽഫോൺസ് കണ്ണന്താനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന് ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറൽ സെക്രട്ടറി കത്തയച്ചിരുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണവും വന്നിരിക്കുന്നത്. […]

‘എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണം; അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യം’; ശ​ശി ത​രൂ​ർ എം​പി

സ്വന്തം ലേഖകൻ മൂ​വാ​റ്റു​പു​ഴ: എ.​ഐ​.സി​.സി നേ​തൃ​മാ​റ്റം ഉ​ട​ൻ വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ചു വ​ര​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ണി​യ ഗാ​ന്ധി നി​ല​വി​ൽ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​യാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ പു​തി​യ നേ​തൃ​ത്വം ഉ​ട​ൻ വേ​ണം. സോ​ണി​യ മി​ക​ച്ച നേ​താ​വാ​ണ്. എ​ന്നാ​ൽ സ്ഥി​രം അ​ധ്യ​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​യി​ലു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്നെ​ങ്കി​ൽ ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

സ്രവ പരിശോധന ഇല്ല, ആധാർ കാർഡും പണവും നൽകിയാൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മഞ്ചേരിയിൽ സ്വകാര്യ ലാബ് അടപ്പിച്ചു

സ്വന്തം ലേഖകൻ മഞ്ചേരി: പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ലാബ് അടച്ചുപൂട്ടി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഫ ലാബിനെ എതിരെയാണ് നടപടി. ആധാർ കാർഡും പണവും നൽകിയാൽ സ്രവ പരിശോധന പോലുമില്ലാതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലാബ് നൽകുന്നു എന്ന വിവരം പുറത്ത് വന്നതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ലാബിൽ പരിശോധന നടത്തിയത്. പ്രാഥമികാന്വേഷണത്തിൽ തന്നെ സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ലാബ് പ്രവർത്തനമെന്നു കണ്ടെത്തി. ഇതോടെയാണ് മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ […]

പ​ന​മ​രം ഇരട്ട കൊലപാതകം; പ്രതി അർജുനെ കുടുക്കിയത് മൊ​ഴി​യിലെ വൈ​രു​ധ്യം; വീട്ടിൽ കയറിയത് മോഷണത്തിന്; പൂജാമുറിയിൽ ഒളിച്ചത് കണ്ടുപിടിച്ചതോടെ പ്രതി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച് ഓ​ടി ര​ക്ഷ​പ്പെട്ടു

സ്വന്തം ലേഖകൻ ക​ൽ​പ്പ​റ്റ: പ​ന​മ​രം കൊലപാതകത്തിൽ അയൽവാസിയായ പ്രതി അർജുനെ കുടുക്കിയത് മൊ​ഴി​യിലെ വൈ​രു​ധ്യം. അ​ർ​ജു​നെ നേരത്തെ ചോദ്യം ചെയ്തെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീ​ണ്ടും ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തത്. ഇതിനിടെയാണ് അർജുൻ പുറത്തേക്ക് ഇറങ്ങിയോടി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കേ​സ​ന്വേ​ഷ​ണ​ത്തി​ൻറെ ഭാ​ഗ​മാ​യി മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ള​ട​ക്കം മൂ​വാ​യി​ര​ത്തോ​ളം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം മൊ​ബൈ​ൽ ഫോ​ൺ കോ​ളു​ക​ളും പ്ര​ദേ​ശ​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും 150 ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. സം​ഭ​വ ​ദി​വ​സം സ​ന്ധ്യ​ക്കു മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് […]

കള്ളപ്പണം വെളുപ്പിക്കൽ; കേരളപൊലീസിലെ 4 ഉദ്യോഗസ്ഥർക്കെതിരെ ഇ.ഡി അന്വേഷണം; ഇവരിൽ രണ്ട് പേർ ഇൻസ്പ്കെടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ; വിവരങ്ങൾ തിരക്കി പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇൻസ്പ്കെടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെയാണ് ഇഡി അന്വഷണം. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച് ഒ സുരേഷ്കുമാർ, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോർജ്ജ്, കൊടകര എസ്എച്ചഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപാടുകൾ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടർ പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്ത് നൽകി. സംസ്ഥാന പൊലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഉന്നത ഐപിഎസ് […]

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

സ്വന്തം ലേഖകൻ ബംഗളൂർ: ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗർ(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞുമാണ് മരിച്ചത്. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരിൽ മുതിർന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളിൽ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ […]