തെലുങ്കാന നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് ആവർത്തിച്ചുറപ്പിച്ച് കിറ്റെക്സ്; തെലങ്കാനയിൽ 1000 ത്തിൽ നിന്ന് 2400 കോടിയിലേക്ക് നിക്ഷേപ തുക ഉയർത്തി; പ്രഖ്യാപിച്ചത് രണ്ട് വൻകിട പദ്ധതികൾ; തൊഴിൽ ലഭിക്കുക 40,000 പേർക്ക്; 85 ശതമാനം തൊഴിലവസരങ്ങളും വനിതകൾക്ക്

തെലുങ്കാന നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് ആവർത്തിച്ചുറപ്പിച്ച് കിറ്റെക്സ്; തെലങ്കാനയിൽ 1000 ത്തിൽ നിന്ന് 2400 കോടിയിലേക്ക് നിക്ഷേപ തുക ഉയർത്തി; പ്രഖ്യാപിച്ചത് രണ്ട് വൻകിട പദ്ധതികൾ; തൊഴിൽ ലഭിക്കുക 40,000 പേർക്ക്; 85 ശതമാനം തൊഴിലവസരങ്ങളും വനിതകൾക്ക്

Spread the love

സ്വന്തം ലേഖകൻ

കിഴക്കമ്പലം: തെലങ്കാനയിൽ നിക്ഷേപ തുക 2400 കോടിയായി ഉയർത്തി കിറ്റെക്സ് ​ഗ്രൂപ്പ്. ഇന്ന് ഹൈദ്രബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായി 2400 കോടി പ്രഖ്യാപിച്ചത്.

വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയിൽ പാർക്കിലെയും ഹൈദ്രബാദിലെ സീതാറാംപൂർ ഇൻട്രസ്ട്രീയൽ പാർക്കിലെയും രണ്ട് വൻകിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നു നടന്നു. നേരത്തെ ആയിരം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പദ്ധതികളിലുമായി 40,000 പേർക്കാണ് തൊഴിൽ ലഭിക്കുക .22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 19,000 വനിതകൾക്കാണ് നേരിട്ട് തൊഴിൽ ലഭിക്കുക.85 ശതമാനം തൊഴിലവസരങ്ങളും വനിതകൾക്ക് ലഭിക്കൂമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ചടങ്ങിൽ വ്യവസായ മന്ത്രി കെ ടി രാമറാവു, വിദ്യാഭ്യാസ മന്ത്രി പി സബിത ഇന്ദിര റെഢി, പഞ്ചായത്ത് വകുപ്പ് മന്ത്രി എറബെല്ലി ദയാക്കർ റാവു, ഹൈദ്രാബാദ് മേയർ ഗന്വാൾ വിജയലക്ഷ്മി എം എൽ എ മാർ,കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘവും പങ്കെടുത്തു.

തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രജ്ഞനും കിറ്റെക്സിന് വേണ്ടി മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമാണ് ഹൈദ്രബാദിൽ പദ്ധതികളുടെ കരാറിൽ ഒപ്പിട്ടത്. കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തുടർച്ചയായ പരിശോധനയെ തുടർന്നാണ് കിറ്റെക്സ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയത്.

തുടർന്ന് തെലങ്കാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു. പ്രത്യേക വിമാനമയച്ചാണ് തെലങ്കാന സർക്കാർ കിറ്റെക്സിനെ ക്ഷണിച്ചത്.

തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യു എ ഇ, ബെഹ്റിൻ, മൗറേഷ്യസ്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്.