സൈഡസ് കാഡിലയുടെ ‘സൈകോവ്-ഡി’ വാക്സിൻ ഉപയോ​ഗത്തിന് ഇന്ത്യയിൽ അടിയന്തര അനുമതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. സൈകോവ്-ഡി എന്ന വാക്സിൻ ഉപയോ​ഗിക്കുന്നതിനാണ് ശുപാർശ. സൈകോവ്-ഡി വാക്സിൻ 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രകടമാക്കിയിട്ടുളളത്. മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽകാനാണ് വിദഗ്ദ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് […]

കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞ് വേണമെന്ന് വാശി; യുവതിക്ക് ഗർഭച്ഛിദ്രം നടത്തിയത് എട്ടു തവണ; വക്കീലായ ഭർത്താവ് ആൺകുട്ടിക്കായി 1500 ലേറെ ഹോർമോണൽ സ്റ്റിറോയ്ഡ് മരുന്നുകൾ ഭാര്യയുടെ ശരീരത്തിൽ കുത്തിവെപ്പിച്ചു; ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയത് ബാങ്കോക്കിൽ; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

സ്വന്തം ലേഖകൻ മുംബൈ: ആൺകുഞ്ഞ് വേണമെന്ന് വാശി പിടിച്ച ഭർത്താവിന്റെ ക്രൂര പീഡനത്തിനെതിരെ പരാതിയുമായി യുവതി. കുടുംബം നിലനിർത്തുന്നതിന് ആൺകുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എട്ട് തവണ വിദേശത്ത് കൊണ്ടുപോയി ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയ ശേഷം ഗർഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. 2007ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവ് അഭിഭാഷകനാണ്. ഭർതൃപിതാവ് റിട്ട. ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്. 2009ൽ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. 2011ൽ വീണ്ടും ഗർഭിണിയായി. തുടർന്ന് ഭർത്താവ് […]

‘ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ല’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീകരതയുടെ അടിസ്ഥാനത്തിലുള്ള ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ‘ഭീകരതയുടെ അടിസ്ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന ചിന്തയുള്ള, നശീകരണ ശക്തികൾ, ഒരു നിശ്ചിത കാലയളവിൽ, കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചേക്കാം, പക്ഷേ, അതിന്റെ നിലനിൽപ്പ് ശാശ്വതമല്ല, മനുഷ്യരാശിയെ ദീർഘകാലം അടിച്ചമർത്താനാകില്ല.’ മോദി പറഞ്ഞു. സോമനാഥ […]

ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ല; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ല; ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പെന്ന് താലിബാന്റെ സന്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ലെന്ന് റിപ്പോർട്ട്. താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തിൽ ഉറപ്പുനൽകിയതായാണ് വിവരം. താലിബാന്റെ പൊളിറ്റിക്കൻ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ലെന്ന് സന്ദേശത്തിൽ പറയുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. രണ്ടുഇന്ത്യൻ […]

ഓണക്കോടിക്കൊപ്പം പതിനായിരം രൂപ; തൃക്കാക്കര നഗരസഭ ചെയർപേഴ്സണിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; കുറ്റം ചെയ്തെന്ന് വ്യക്തമായാൽ ശക്തമായ നടപടിയെന്ന് വി.ഡി സതീശൻ; എറണാകുളം ഡിസിസിയോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. പതിനായിരം രൂപ അടങ്ങിയ കവർ കൗൺസിലർമാർ ചെയർപേഴ്സന് നൽകുന്ന ദൃശ്യം പുറത്ത് വന്നു. ദൃശ്യത്തിൽ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സനെ അറിയിക്കുന്നുണ്ട്. എന്നാൽ പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയർപേഴ്സൻറെ വാദം. അതേസമയം, പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവർ വാങ്ങിയതെന്നും കൗൺസിലർമാർ പറയുന്നുണ്ട്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു […]

ഐസിസ് ബന്ധം: കണ്ണൂരിൽ നിന്ന് അറസ്റ്റിലായ യുവതികൾക്കെതിരെ ശക്തമായ തെളിവെന്ന് എൻ.ഐ.എ; യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിൽ ഐസിസ് ആശയം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസമാണ് കസ്റ്റ‍‍ഡി കാലാവധി. ഇരുവരെയും ഇന്നലെ ഡൽഹിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം എൻ.ഐ.എ പിടികൂടിയത്. ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ട് എന്നുമാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാർച്ച് 15ന് കണ്ണൂർ, ബംഗളൂരു, […]

‘ന​ല്ല നി​ല​യി​ൽ തീ​ർ​ക്ക​ണം’; എ.കെ ശശീന്ദ്രന്റെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്ന് നിയമോപദേശം; പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കേസിൽ മന്ത്രിക്ക് ക്ലീൻ ചിറ്റ്; സംഭവത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുണ്ടറ പീഡന കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്. സംഭവത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല രീതിയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ശ​ബ്ദ​താ​രാ​വ​ലി ഉ​ദ്ധ​രി​ച്ചാ​ണ് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​ല്ല നി​ല​യി​ൽ തീ​ർ​ക്ക​ണം എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. നി​വൃ​ത്തി വ​രു​ത്തു​ക, കു​റ​വു തീ​ർ​ക്കു​ക എ​ന്നാ​ണ് അ​ർ​ഥം. ഇ​ര​യു​ടെ പേ​രോ പ​രാ​മ​ർ​ശ​മോ മ​ന്ത്രി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കേസ് പിൻവലിക്കണമെന്നോ ഭീഷണി സ്വരമോ ഫോൺ സംഭാഷണത്തിൽ […]

കുടുംബവഴക്ക്; വർക്കലയിൽ അമ്പത്തെട്ടുകാരിയായ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; കുത്തേറ്റത് വയറ്റിലും കഴുത്തിലും; ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം വഴക്കായിരുന്നു എന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വർക്കല ഇടവ ശ്രീയേറ്റിൽ ലെബ്ബാ തെക്കതിൽ ( സുചി ഗാർഡൻ) ഷാഹിദ എന്ന അമ്പത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് കുത്തുകളേറ്റത്. വിവരമറിഞ്ഞെത്തിയ ഇവട പൊലീസ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാഹിദയും സിദ്ദിഖും തമ്മിൽ സ്ഥിരം വഴക്കായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.

സംസ്ഥാനത്ത് വാക്സിനേഷൻ 2.5 കോടി കഴിഞ്ഞു; 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും, 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയിലധികം പേർക്ക് (2,55,20,478 ഡോസ്) വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെയാണിത്. അതിൽ 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേർക്ക് ഒന്നാം ഡോസും 19.31 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേർക്ക് ഒന്നാം ഡോസും 23.82 […]

‘നിമിഷ തെറ്റുകാരിയാണ്. അവളെ ശിക്ഷിക്കണം. ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ; കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ല; ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുത്’; നിമിഷയുടെ അമ്മ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐസിസിൽ ചേർന്ന മകൾ നിമിഷയുടെ കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കരുതെന്ന് അമ്മ ബിന്ദു. താലിബാന്റെ ഭരണത്തിൽ പെൺകുട്ടികൾ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ എന്നും അവർ ചോദിച്ചു. നിമിഷ തെറ്റുകാരിയാണെന്നും, ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും, ഇന്ന് അവൾക്ക് അഞ്ച് വയസാകുമെന്നും ബിന്ദു പറയുന്നു. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ”നിമിഷ തെറ്റുകാരിയാണ്. ഐഎസിൽ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് […]