2016- ല്‍ നിര്‍മാണം ആരംഭിച്ച പാലം കാറ്റ് വീശിയപ്പോള്‍ തകര്‍ന്നുവീണു: 49 കോടി വെള്ളത്തിലായി

  പെഡാപ്പള്ളി: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ . എട്ടുവര്‍ഷമായി നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. തിങ്കളാഴ്ച രാത്രി 9.45-ന് മേഖലയില്‍ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമെന്ന് അധികൃതര്‍ പറഞ്ഞു. വിവാഹ പാര്‍ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് പിന്നാലെ ഒരുമിനിറ്റിനുശേഷമായിരുന്നു ഇത് തകര്‍ന്നുവീണതെന്ന് 600 മീറ്റര്‍ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സര്‍പഞ്ച് സിരികോണ്ട ബക്ക റാവു ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ കാറ്റിന് പിന്നാലെയാണ് രണ്ടു തൂണുകള്‍ക്ക് ഇടയ്ക്കുള്ള അഞ്ച് കോണ്‍ക്രീറ്റ് ഗര്‍ഡറുകളില്‍ രണ്ടെണ്ണം തകര്‍ന്നുവീണതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള മൂന്നും […]

തലച്ചോർ മുതല്‍ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങള്‍ ; പ്രോട്ടീൻ പൗഡർ കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടർ സുൽഫി നൂഹു

ജിം ട്രെയിനർമാർ പറയുന്നതനുസരിച്ച് പ്രോട്ടീൻ പൗഡർ കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടർ സുൽഫി നൂഹു. 7000 രൂപയുടെ പ്രോട്ടീൻ പൗഡർ സ്ഥിരമാക്കിയ ഡെന്‍റല്‍ വിദ്യാർഥിയുടെ അവസ്ഥയടക്കം വിവരിച്ചുകൊണ്ടാണ് ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. തലച്ചോർ മുതല്‍ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങള്‍ അടങ്ങിയതാണ് ഇത്തരം പ്രോട്ടീൻ പൗഡറുകളെന്നും ജിം ട്രെയിനർ നല്‍കിയ ഉപദേശം സ്വീകരിച്ച ഡെന്‍റല്‍ കോളേജ് വിദ്യാർഥി ഇപ്പോള്‍ തന്‍റെ ചികിത്സയിലാണെന്നും ഡോ. സുല്‍ഫി നൂഹു വിവരിച്ചു. ഇത്തരം പ്രോട്ടീൻ പൗഡർ ഉപയോഗിച്ച്‌ കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന ഹെവി മെറ്റല്‍ […]

ബംഗളുരു വിമാനത്താവളത്തിൽ 10 അനാകോണ്ടാകളുമായി യുവാവ് പിടിയിൽ

ബാംഗളുരു :ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ 10 അനാക്കോണ്ട പാമ്പുകളുമായി യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിൽ എത്തിയ യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗിൽ നിന്ന് 10 അനാകോണ്ടാ പാമ്പുകളെ കണ്ടെത്തി. വന്യജീവികളെ കടത്തുന്നത് ഇന്ത്യയിൽ നിയമപ്രകാരം ശിക്ഷാർഹമാണ്.   പാമ്പുകളെ പിടികൂടിയത് ചിത്രങ്ങൾ സഹിതം ബംഗളൂരു കസ്റ്റംസ് അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ പത്ത് മഞ്ഞ അനാക്കോണ്ടകളെ ബാഗിനുള്ളിൽ നിറച്ച നിലയിലായിരുന്നു. ഇവയെ അധികൃതർ കസ്റ്റഡിയിൽ എടുത്തു വനം വകുപ്പിന് കൈമാറും.   ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പുകളാണ് […]

നായയെ കാണാതായിട്ടുണ്ടോ? കുമരകത്തൊരു വീട്ടിൽ വളർത്തുനായ വന്നെത്തിയിട്ടുണ്ട്

  സ്വന്തം ലേഖകൻ കുമരകം: വളർത്തു നായയെ നഷ്ടപ്പട്ടവരുണ്ടെങ്കിൽ ശ്രദ്ധിക്കുക. കുമരകത്ത് ഒരു വീട്ടിൽ നായ വന്നു കയറിയിട്ടുണ്ട്. ചിത്രത്തിൽ കാണുന്ന കറുത്ത നിറത്തിലുള്ള കഴുത്തിൽ ബെൽറ്റുള്ള വളർത്തുനായയാണ് കുമരകത്ത് എത്തിയത്. കുമരകം വള്ളാറപ്പള്ളിക്കു സമീപമുള്ള ചെമ്മാന്ത്ര സൈമണിൻ്റെ വീട്ടിലാണ് നായ വന്നെത്തിയത്. വയർ നിറയെ ഭക്ഷണവും വെള്ളവും നൽകി നായയെ സൈമൺ വീട്ടിൽ സംരക്ഷിച്ചു വരുന്നു. നായയെ നഷ്ടപ്പെട്ടവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക. 9447357012

ഷർട്ടിനുള്ളിൽ 14 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തിയ എറണാകുളം സ്വദേശി പിടിയിൽ

പാലക്കാട്‌: തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ലംഘിച്ച് കേരളത്തിലേക്ക് 14.2 ലക്ഷം രൂപ കടത്തിയ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ എറണാകുളം സ്വദേശി വിനോ യെ പോലീസ് പിടികൂടി.   കേരള- തമിഴ്നാട് അതിർത്തിയിലെ വാളയാർ ചെക്ക് പോസ്റ്റിൽ ബസ്സിനുള്ളിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ വസ്ത്രത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്നു പ്രതി എന്ന് പോലീസ് അറിയിച്ചു. ഇയാളെ ബസ്സിൽ നിന്ന് ഇറക്കി പരിശോധിച്ചപ്പോൾ ഷർട്ടിനുള്ളിലെ ലൈനിംഗിനുള്ളിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തുകയായിരുന്നു.   മാതൃക പെരുമാറ്റമനുസരിച്ച് ഒരു വ്യക്തിക്ക് 50,000 […]

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവെപ്പ് നൽകിയ സംഭവം ; പ്രതി പിടിയിൽ

പത്തനംതിട്ട : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി കോവിഡ് വാക്സിൻ എന്ന പേരിൽ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് ഇയാൾ കുത്തിവയ്പെടുത്തത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു. പ്രതിയുടെ ഉദ്ദേശം അറിയാൻ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തുക. പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ചിന്നമ്മയ്ക്ക് കുത്തിവയ്പെടുത്തത്. […]

കുമരകത്തേക്ക് വരുന്നവർ ശ്രദ്ധിക്കുക! റോഡരികിൽ വമ്പൻ കുഴി: ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി

  കുമരകം : ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി റോഡരികിലെ ഭീമൻ കുഴി. കുമരകം ആറ്റാമംഗലം പള്ളിവക സ്ഥലത്തെ താല്ക്കാലിക ബസ്സ്റ്റാൻ്റിന് മുന്നിലാണ് കുളത്തിന് സമാനമായി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. കോട്ടയത്ത് നിന്നുള്ള ബസുകൾ ഈ ബസ് സ്റ്റാൻ്റുവരെയെ സർവ്വീസ് നടത്തുന്നുള്ളു. അതിനാൽ ദിവസവും നിരവധി ബസ്സുകൾ ബസ് സ്റ്റാൻ്റിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ കുഴി അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ് പണ്ട് കാലത്ത് പാടത്തെ കട്ട കുത്തിപ്പാെക്കി നിർമ്മിച്ച റാേഡായതിനാൽ കുഴിയുടെ ആഴം കൂടുന്നതിന് ഏറെ നാൾ വേണ്ട. കോട്ടയം ഭാഗത്തേക്ക് പോകുന്ന […]

ടൂറിസത്തെ ബാധിക്കുന്നു: സംസ്ഥാനത്തെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന: വീഞ്ഞ് നിർമാണത്തിന് അനുമതി

തിരുവനന്തപുരം : എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പന ശാലകൾ ലേലം ചെയ്യുക മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇപ്പോൾ സർക്കാർ പരിഗണിക്കുന്നത്. സർക്കാരിന്റെ വരുമാന വർധനയ്ക്കുള്ള നിർദ്ദേശങ്ങൾ എന്ന നിലയിലാണ് പരിഗണിക്കുന്നത്.   ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യ വില്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കും എന്ന് യോഗം വിലയിരുത്തി. കൂടാതെ ഇത് ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം സെക്രട്ടറി […]

നീണ്ട 12 വർഷം ; നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ മാതാവ് പ്രേമകുമാരിക്ക് അനുമതി. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണാൻ പോവുന്നത്. ഇന്ന് ഉച്ചയ്ക്ക് ജയിലിൽ എത്തി നേരിൽ കാണാനാണ് അനുമതി. യെമൻ പൗരന്റെ കുടുംബവുമായി നേരിട്ട് ചർച്ച നടത്തുന്നില്ലെന്ന് സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോം പറഞ്ഞിരുന്നു. മോചന ദ്രവ്യത്തെ പറ്റി ചർച്ച ചെയ്യുകയല്ല പകരം, നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെടും. ഗോത്രത്തലവന്മാരുമായും ചർച്ച നടത്തേണ്ടതുണ്ട്. മരിച്ചയാളുടെ കുടുംബം മാപ്പ് നൽകിയ ശേഷമാകും മോചന ദ്രവ്യത്തെ കുറിച്ച് ചർച്ച നടത്തൂവെന്നും സാമുവൽ ജെറോം […]

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ലോകസഭ തെരഞ്ഞെടുപ്പെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

  തലയോലപറമ്പ്: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ലോകസഭ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.യുഡിഎഫ് ഇറുമ്പയം മേഖല കുടുംബ സംഗമം വെട്ടിക്കൽ അപ്പച്ചന്റെ ഭവനത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും അക്രമ രാഷ്ട്രീയവും കേരളത്തിൻറെ സാമൂഹ്യ ജീവിതത്തെ താറുമാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻ്റ് വി.സി.ജോഷി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.പി.സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി. കേരളകോൺഗ്രസ് നേതാവ് ബിജു മൂഴിയിൽ, വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി,എൻ.എം.താഹ ,ബ്ലോക്ക് പഞ്ചായത്ത് അംഗം […]