‘ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരും; അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ല; സുരേഷ് ഗോപി എം.പി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി എം.പി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പാർട്ടി അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരുകാലത്തുമുണ്ടായിട്ടില്ല. അതിലേക്ക് എത്തണമെങ്കിൽ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അവരുടെ ഒപ്പം മുന്നിൽ ഓടാൻ തയ്യാറായി നിൽക്കുകയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒക്കെ രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു.
Third Eye News Live
0